ADVERTISEMENT

മാസത്തിൽ അഞ്ച് ആരോഗ്യപ്രവർത്തകർ കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അതു ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും. നിശ്ചയമാണ്.

ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി 2023 ഏപ്രിൽ ഒന്നാം തീയതി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്.

ADVERTISEMENT

2023 മേയ് പത്താം തീയതി ഈ വാക്കുകൾ സ ത്യമായി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് എത്തിച്ച രോഗിയുടെ കുത്തേറ്റ് ഹൗസ് സർജൻ ഡോ. വന്ദന ദാസ് മരണമടഞ്ഞു.

അതുവരെയുള്ള എല്ലാ സംയമനവും നഷ്ടപ്പെട്ടു ഡോക്ടർമാർ തെരുവിലിറങ്ങി. ആത്മരോഷത്താൽ അവരുടെ വാക്കുകൾ വിറകൊണ്ടു. ഒപി ബഹിഷ്ക്കരിച്ച് അവർ സമരമുഖത്ത് അണിനിരന്നു. ആരോഗ്യരംഗത്ത് കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റിയ നമ്മുടെ ഡോക്ടർമാർ അർഹിക്കുന്നത് ഈ വിധമുള്ള മുറിവുകളാണോ? ഡോക്ടർമാർ പ്രതികരിക്കുന്നു.

ADVERTISEMENT

----

ആറു മാസം മുൻപു തിരുവനന്തപുരം മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി സീനിയർ റസിഡന്റ് ആയ വനിതാ ഡോക്ടറെ രോഗിയുടെ കൂടെ വന്നയാൾ അടിവയറ്റിൽ ചവിട്ടി വീഴ്ത്തി. സംഭവത്തെത്തുടർന്നു ഡോക്ടർമാർ സമരത്തിലേക്കു നീങ്ങി. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടാണു സംഭവം. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം രാത്രിയോടെ സങ്കീർണത ഉടലെടുക്കുകയും രോഗി മരിക്കുകയുമായിരുന്നു. മരണം അറിയിക്കാൻ ചെന്ന ഡോക്ടറെയാണു ചവിട്ടി വീഴ്ത്തിയത്.

House-surgeons-protst-over
ADVERTISEMENT

കൃത്യമായ ശിക്ഷ നടപ്പാക്കണം–ഡോ. സ്വാതി എസ്. കൃഷ്ണ

കേരള മെഡിക്കൽ പിജി അസോസിയേഷൻ

ജോയിന്റ് സെക്രട്ടറി,

തിരുവനന്തപുരം മെഡിക്കൽ കോളജ്

രോഗിയുടെ ആരോഗ്യാവസ്ഥ മോശമായാൽ അതു നിർദയം കൂടെയുള്ളവരോടു പറയാനാകില്ല. അതു മറച്ചു വ യ്ക്കലല്ല. ഘട്ടം ഘട്ടമായി സാവധാനം പറയുക മെഡിക്കൽ എത്തിക്സിന്റെ ഭാഗമാണ്. ഈ പറഞ്ഞ രോഗി മരണത്തിലേക്കു നീങ്ങുകയാണ് എന്ന വസ്തുത രണ്ടു തവണ അറിയിക്കുമ്പോഴും സ്ത്രീകളായ കൂട്ടിരിപ്പുകാരാണ് ഉണ്ടായിരുന്നത്.

മരണവിവരം അറിയിക്കുമ്പോൾ അതുവരെ കൂടെയില്ലാതിരുന്ന ഭർത്താവ് അവിടെയുണ്ട്. കാര്യങ്ങൾ അറിയിച്ചില്ല എന്നു പറഞ്ഞാണ് അദ്ദേഹം ഡോക്ടറോട് ആക്രോശിച്ചതും ആക്രമിച്ചതും. അത്രനേരം അദ്ദേഹം അവിടെ ഇ ല്ലായിരുന്നു എന്നതു വിഷയമേ ആകുന്നില്ല.

ബഹളം നടക്കുമ്പോൾ സമയം രാത്രി രണ്ടു മണി. പരാതിപ്പെടാനോ അറസ്റ്റ് രേഖപ്പെടുത്താനോ സാധിക്കുന്ന സമയമല്ല. പിറ്റേന്ന് ബോഡി വിട്ടു കൊടുക്കാനുള്ള കാര്യങ്ങളിൽ ഡോക്ടർമാർ പൂർണമായി സഹകരിച്ചു. എന്നാൽ അതിവൈകാരികതയോടെയുള്ള പെരുമാറ്റം എന്ന മട്ടിൽ പ്രശ്നം നിസാരവത്ക്കരിക്കാൻ ശ്രമം തുടങ്ങിയതോടെ സ മരമുഖത്തേക്കു നീങ്ങി.

സ്ത്രീ ആയ ഡോക്ടറുടെ അടിവയറ്റിൽ ചവിട്ടുക എ ത്ര ഭീകരമാണ്. അതവരുടെ ആരോഗ്യത്തെ എക്കാലവും ബാധിക്കില്ലേ?. പിറ്റേന്ന് ഹോസ്പിറ്റൽ പ്രൊട്ടക്‌ഷൻ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇത്തരക്കാർക്കു വേണ്ട ശിക്ഷ കിട്ടാത്തത് അക്രമ സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നുണ്ട്.

ADVERTISEMENT