ADVERTISEMENT

തല പ്ലാസ്റ്റിക് ഭരണിയിൽ കുടുങ്ങിയ നായയെ യുവാവ് രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മൂലമറ്റം ഗുരുതിക്കളം കിഴക്കേൽ കെ.ജെ. അമലാണ് നായയെ ഓടിച്ചിട്ടു പിടിച്ച് തല ഊരിയെടുത്തത്. പാലാ സ്വദേശി അമൽ കെ. ഷാജി പകർത്തിയ വിഡിയോ അഞ്ചു ദിവസം കൊണ്ട് എട്ടു ലക്ഷത്തിലേറെ ആളുകളാണു വിഡിയോ കണ്ടത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വയറിങ് ജോലിക്കാരനായ അമല്‍ നെല്ലാപ്പാറയിൽ നിന്നു ബൈക്കിൽ മടങ്ങുമ്പോഴാണ് തല പ്ലാസ്റ്റിക് ഭരണിയിൽ കുടുങ്ങിയ തെരുവുനായ ഓടുന്നതു കണ്ടത്. ഇതിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വാഹനം ഉപേക്ഷിച്ച് പിന്നാലെ പാഞ്ഞു.

ADVERTISEMENT

ഇതുകണ്ട നാട്ടുകാരും അമലിനു സഹായവുമായെത്തി. വാഹനത്തിൽ തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതുവഴി വാഹനത്തിലെത്തിയ പത്തനംതിട്ട സ്വദേശി ഗോപികൃഷ്ണനും അമലിന് സഹായമായി എത്തി. നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പലതവണ റോഡിൽ മറിഞ്ഞുവീണെങ്കിലും ഒടുവിൽ നായയെ പിടിച്ച് അനുനയിപ്പിച്ചു. ഇതിനിടെ ഗോപീകൃഷ്ണൻ ഭരണിയിൽ നിന്നു തലയൂരി നായയെ മോചിപ്പിച്ചു.

ഇതുവഴിയെത്തിയ അമൽ കെ. ഷാജി പകര്‍ത്തിയ വിഡിയോ ‘എന്റെ പാലാ ഒഫീഷ്യൽ’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. ഇതോടെ അമലിന് അഭിനന്ദന പ്രവാഹമായിരുന്നു.  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT