ADVERTISEMENT

കോഴിക്കോട് വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീ‍ഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മുക്കം സ്വദേശി അജ്മലിനെയാണ് പിടികൂടിയത്. വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. വീട്ടില്‍ നിന്ന് മാതാവിനോട് വഴക്കിട്ട് പുറത്തുപോയ പെണ്‍കുട്ടി കുന്നമംഗലം ബസ്റ്റാന്‍ഡിന് പരിസരത്തെ കടയില്‍ നിന്ന് ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കെയാണ് പ്രതി പെണ്‍കുട്ടിയ്ക്ക് അടുത്തെത്തുന്നത്..

പ്രണയം നടിച്ച് പെണ്‍കുട്ടിയെ യുവാവ് മുക്കത്തെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മുക്കം ടൗണില്‍ പെണ്‍കുട്ടിയെ പ്രതി ഉപേക്ഷിച്ചു കടന്നുകളഞ്ഞു. കുട്ടിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ ടൗണില്‍ നിന്ന് കണ്ടെത്തിയത്. മൊഴിയെടുത്തതോടെയാണ് പീ‍ഡന വിവരം പൊലീസ് അറിയുന്നത്. തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT