ADVERTISEMENT

മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടു വയസുകാരിയെ മർദിച്ച് കൊന്നെന്ന പരാതിയില്‍ പിതാവ് മുഹമ്മദ് ഫായിസ് കസ്റ്റഡിയില്‍. കുട്ടിയെ അച്ഛന്‍ കൊലപ്പെടുത്തിയതാണെന്ന് അമ്മയും ബന്ധുക്കളും പറഞ്ഞു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് അറിയിച്ചാണ് പിതാവ് മരിച്ച കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുഹമ്മദ് ഫായിസ് കുഞ്ഞിനേയും ഭാര്യയെയും പതിവായി മർദ്ദിക്കാറുണ്ടെന്നും പൊലീസിൽ അറിയിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും കുടുംബം പറഞ്ഞു.

പിഞ്ചുമകളെ ഭര്‍ത്താവ് കൊലപ്പെടുത്തുന്നത് നേരിൽ കണ്ടിട്ടും തടയാൻ പോലും കഴിഞ്ഞില്ലെന്ന നിസഹായതയാണ് അമ്മ പങ്കുവച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കുഞ്ഞിന്റെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. അലമാരിയിലേക്കും കട്ടിലിലേക്കും എറിഞ്ഞെന്നും പറഞ്ഞു. 

ADVERTISEMENT

കുട്ടിയുടെ അമ്മയ്ക്കൊപ്പം മുത്തശ്ശിയേയും മുഹമ്മദ് ഫാസിൽ പതിവായി മർദ്ദിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് പരുക്കേറ്റ ഒട്ടേറെ പാടുകളുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം കൊലപാതകമാണന്നു തെളിഞ്ഞാൽ അറസ്റ്റിലേക്ക് കടക്കുമെന്നാണ് പൊലീസ് പറയുന്നത്.

ADVERTISEMENT
ADVERTISEMENT