മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
Mail This Article
×
വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ട്രഷറി ജീവനക്കാർ ചേർത്തല താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. മക്കൾ: മാനസ്, മിമിഷ