ADVERTISEMENT

ഭാര്യാമാതാവിനെ മരുമകന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. ഭാര്യയും പിതാവും മരുമകനെ മര്‍ദ്ദിച്ചവശനാക്കി. ഇരുവരുടേയും പരാതികളില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ ചേലക്കോട് സ്വദേശി സുലൈമാനാണ് ഭാര്യാമാതാവ് സഫിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്. സുലൈമാന്‍ ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഭാര്യാവസതിയില്‍ വരരുതെന്ന് സുലൈമാനോട് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, മകളുടെ പിറന്നാള്‍ ദിനമാണെന്നും സമ്മാനം നല്‍കണമെന്നും പറഞ്ഞ് ഭാര്യാവസതിയില്‍ സുലൈമാന്‍ എത്തി. 

ഈ സമയം, കുടുംബാംഗങ്ങള്‍ വിസമ്മതം പ്രകടിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ ഭാര്യാമാതാവിനെ സുലൈമാന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. പ്രകോപിതരായ കുടുംബാംഗങ്ങള്‍ സുലൈമാനെ വടിക്കൊണ്ട് മര്‍ദ്ദിച്ചവശനാക്കി. സഫിയ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സുലൈമാനും ആശുപത്രിയില്‍ ചികില്‍സ തേടി. ഇരുകൂട്ടരുടേയും പരാതിയില്‍ ചേലക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT