ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന ‘ഹൃത്വിക് റോഷന്‍’; വൈറലായി യുവാവിന്റെ വിഡിയോ
Mail This Article
×
ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന ‘ഹൃത്വിക് റോഷ’ന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മഹാരാഷ്ട്രയിലെ തസ്‌ഗോണിലെ ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന ഹൃത്വിക്കുമായി സാമ്യമുള്ള യുവാവാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്.
തസ്ഗോണിലെ ഗണപതി ക്ഷേത്രത്തിനടുത്തുള്ള ബ്രഹ്മ ജ്യൂസ് കടയിലാണ് യുവാവിനു ജോലി. ജ്യൂസ് അടിക്കുന്ന യുവാവിന്റെ വിഡിയോ നിരവധിപേരാണ് കണ്ടത്. രസകരമായ കമന്റുകളുമായി ചിലര്‍ രംഗത്തുവരുന്നുണ്ട്. ചായക്കടക്കാരന്‍ ഹൃത്വിക് റോഷന്‍, ഹൃത്വിക് അഭിനയം ഉപേക്ഷിച്ചോ തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോക്ക് താഴെ വരുന്നത്.