ADVERTISEMENT

അര്‍ജുന്‍ വളരെ ആരോഗ്യവും മനക്കരുത്തുമുള്ളയാളാണെന്നും അവന്‍ തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ബന്ധുക്കളും ലോറി ഉടമ മനാഫും. വണ്ടിയില്‍ 10 ലീറ്റര്‍ കാന്‍ വെള്ളമുണ്ട്. ഭക്ഷണവും കരുതുന്നതാണ്, മാത്രമല്ല പ്രതിസന്ധിയെ നേരിടാന്‍ കഴിവുള്ളയാളാണെന്നും സാഹചര്യം അനുകൂലമാണെങ്കില്‍ അവന്‍ തിരിച്ചുവരുമെന്നും പറയുന്നു മനാഫ്.  

രണ്ട് ട്രാക്കുള്ള റോഡാണ് ഷിരൂരിലേത്. ഒരു ട്രാക്ക് മുഴുവന്‍ മണ്ണ് നിറഞ്ഞുകിടക്കുകയാണ്. ആ റോഡിന്റെ വശത്താണ് അര്‍ജുന്‍ ലോറി നിര്‍ത്തിയിട്ടിരിക്കുന്നത്. ലോറി എങ്ങോട്ടനങ്ങിയാലും അത് ജിപിഎസില്‍ തെളിയും. 300 കഷ്ണം തടിയാണ് ലോറിയിലുള്ളത്.  ഒരു കഷ്ണം പോലും പുഴയില്‍ നിന്നോ ഇപ്പോള്‍ നീക്കുന്ന മണ്ണിനടിയില്‍ നിന്നോ ലഭിച്ചിട്ടില്ല, അതിനര്‍ത്ഥം ലോറി നിര്‍ത്തിയിട്ട ഭാഗത്തുനിന്നും അനങ്ങിയില്ല എന്നുതന്നെയാണെന്നും മനാഫ് പറയുന്നു. 

ADVERTISEMENT

ജിപിഎസില്‍ കാര്യങ്ങള്‍ കൃത്യമാണ്, ഭാരത് ബെന്‍സും ഈ കാര്യത്തില്‍ ഉറപ്പുതരുന്നുണ്ട്. വണ്ടി സേഫ് ആണന്നു തന്നെ കരുതാം, പത്ത് ലീറ്റര്‍ വെള്ളമുണ്ട് ലോറിയില്‍, അതെടുക്കാന്‍ സാധിക്കുമോ എന്നൊന്നും വ്യക്തമല്ലെങ്കിലും ഈ കാര്യങ്ങളൊക്കെ അനുകൂലമാണ്. ഇന്നത്തെ തിരച്ചില്‍ അര്‍ജുന് വേണ്ടിയുള്ളതാണ്. ഒരു ഭാഗത്തെ റോഡ് ക്ലിയര്‍ ചെയ്തിട്ടുണ്ട്. ഇനി മണ്ണ് നീക്കാനുള്ള ഭാഗത്താണ് ലോറിയും അര്‍ജുനുമുള്ളത്. 

മാധ്യമപ്രവര്‍ത്തകരെ പോലും സംഭവസ്ഥലത്തേക്ക് കടത്തിവിടാത്തത് കാര്യങ്ങള്‍ കൃത്യമായി അറിയുന്നതിന് തടസമാകുന്നുണ്ടെന്നും പറയുന്നു മനാഫ്. ലോറിക്ക് മുകളില്‍ വളരെ കുറച്ച് മണ്ണേ കാണുകയുള്ളൂവെന്നും ഉച്ചയോടെ തന്നെ അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും പറയുന്നു മനാഫ്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT