ADVERTISEMENT

ഇരുവൃക്കകളും തകരാറിലായ കോടിയാട്ട് മുളമൂട്ടിൽ സൂസൻ ഏബ്രഹാം (43) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു പണമില്ലാതെ നട്ടം തിരിയുന്നു. നെടുമ്പ്രം പഞ്ചായത്ത് ഒന്നാം വാർഡിൽ കോടിയാട്ട് മുളമൂട്ടിൽ കെ.വി.ഏബ്രഹാമിന്റെ (82) മൂന്നു പെൺമക്കളിൽ മൂത്തതാണ് അവിവാഹിതയായ സൂസൻ. ഒരു സഹോദരി ഭിന്നശേഷിക്കാരിയാണ്.

തലവേദനയും ഛർദിയും കാലിൽ നീരുമായി 2 വർഷം മുൻപ് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ നടത്തിയ പരിശോധനയിൽ ഇരുവൃക്കകളും തകരാറിലാണെന്നു കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ചികിത്സ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 3 മാസം അവിടെ ചികിത്സിച്ചു. ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്യണം.

ADVERTISEMENT

സഹോദരി അനില ഏബ്രഹാമാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. കോട്ടയം വരെ പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടായതോടെ ഡയാലിസിസ് പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നു ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. ഇതിന് 6.5 ലക്ഷം രൂപ വേണ്ടിവരും. ചികിത്സാ സഹായത്തിനായി സഹോദരി അനില ഏബ്രഹാമിന്റെ പേരിൽ എസ്ബിഐ അർത്തിശേരി ശാഖയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

ADVERTISEMENT

SBI, Arthicherry Branch

Account Number : 67376895020

ADVERTISEMENT

IFSC CODE : SBIN 0070448

Gpay: 8089031341

ADVERTISEMENT