ADVERTISEMENT

തൃശൂര്‍ അയ്യന്തോള്‍ സ്വദേശിയാണ് ശിവന്‍. ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു. രണ്ടു വര്‍ഷം മുമ്പുള്ള മഴക്കാലത്താണ് വീട് തകര്‍ന്നത്.  കിടപ്പാടം നഷ്ടപ്പെട്ടതോടെ താമസം വാടക വീട്ടിലായിരുന്നു. സ്വന്തമായൊരു കിടപ്പാടമായിരുന്നു സ്വപ്നം. ഉറ്റചങ്ങാതിയായ കരേക്കാട്ടില്‍ ഡേവീസ് സ്വന്തം കൂട്ടുകാരന്റെ മനസ് കണ്ടറിഞ്ഞു. വീടു പണിതു നല്‍കി. തൃശൂര്‍ അയ്യന്തോളില്‍ നിന്നാണ് സൗഹൃദത്തിന്റെ നന്മയുള്ള കാഴ്ച.

തിരുവണോത്തിനായിരുന്നു പാലു കാച്ചല്‍. വീടിന്റെ താക്കോല്‍ദാനവും നടത്തി. ശിവന്റെ മകന് പെയിന്‍റിങ് പണിയാണ്. ഈ വേതനം കൊണ്ടു വീടു പണിയാന്‍ കഴിയുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ധനസഹായത്തിലായിരുന്നു പ്രതീക്ഷ. പക്ഷേ, വീടു പണിയാനുള്ള തുക മുഴുവനും ലഭിച്ചില്ല. ശിവന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മകനോടൊപ്പമാണ് ഇപ്പോള്‍ താമസം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT