ഏറ്റവും പ്രിയമുള്ളൊരാളെ ജീവിതത്തിലേക്കു കൂട്ടുമ്പോൾ ‘പൊന്നു പോലെ നോക്കിക്കോളാം’ എന്നു പ റഞ്ഞു നോക്കൂ. ഇതിലും മനോഹരമായ വാഗ്ദാനം ഈ ഭൂമിമലയാളത്തിലുണ്ടാകില്ല.
പൊെന്നന്ന വാക്കിനോടു പോലും അത്ര പ്രിയമാണു മലയാളിക്ക്. അഭിമാനത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകം. വില എത്ര ഉയരങ്ങൾ താണ്ടിയാലും സ്വർണം വാങ്ങിക്കൂട്ടാനുള്ള മത്സരത്തിന് ഒരു കുറവുമുണ്ടാകില്ല. നിക്ഷേപം എന്ന നിലയിൽ എന്നും സ്വർണത്തിനു പത്തിൽ പത്തു മാർക്കാണ്. ശരിയായ രീതിയിൽ സ്വർണം നിക്ഷേപിക്കുന്നതിനു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.
ഉറപ്പാണ് നേട്ടം
ആഭരണങ്ങൾ, നാണയം, ഗോൾഡ് ബാർ തുടങ്ങിയ രൂപത്തിൽ സ്വർണം വാങ്ങി സൂക്ഷിക്കുന്നവരേറെയാണ്. ഇവ ഭാവിയിൽ കൂടുതൽ മൂല്യത്തോടെ വിൽക്കാൻ കഴിയും.
ഡിജിറ്റൽ സ്വർണത്തോടാണു പുതിയ കാലത്തു പ്രിയം. ഗോൾഡ് മ്യൂച്വൽ ഫണ്ട്, ഗോൾഡ് ഇടിഎഫ്, ആർബിെഎയുടെ സോവറിൻ ഗോൾഡ് ബോണ്ട് ഇവയിൽ നിക്ഷേപിക്കാം.
പരമ്പരാഗത പദ്ധതികളിൽ പണം നിക്ഷേപിക്കുമ്പോൾ ചില ഘടകങ്ങൾ മൂലം ലഭിക്കുന്ന നേട്ടത്തിന്റെ മൂല്യം
കുറയാം. അതിൽ പ്രധാനപ്പെട്ടതാണു പണപ്പെരുപ്പം. കറൻസിയുടെ മൂല്യം കുറയുകയും സാധനങ്ങളുടെ വില കൂടുകയും ചെയ്യുന്നു, എന്നാൽ വരുമാനമൊട്ടു കൂടുന്നുമില്ല. ഈ അവസ്ഥയാണു പണപ്പെരുപ്പം. നിക്ഷേപങ്ങളിൽ നേട്ടമുണ്ടായാൽപ്പോലും പണപ്പെരുപ്പം കണക്കിലെടുത്താൽ കയ്യിൽ കിട്ടുന്ന തുകയുടെ മൂല്യം കുറയും.
സ്വർണത്തിന്റെ മൂല്യം ജീവിത ചെലവിനൊപ്പം ഉയരാറുണ്ട്. ചരിത്രം നോക്കിയാലറിയാം . പലപ്പോഴും പണപ്പെരുപ്പത്തെ തോൽപ്പിച്ചു ശരാശരിയിലുമേറെ നേട്ടമാണു സ്വർണ നിക്ഷേപം നൽകുക.
രാജ്യാന്തരതലത്തിലുണ്ടാകുന്ന വെല്ലുവിളിക ൾ വിപണിയെ സ്വാധീനിക്കും. യുദ്ധം, രാജ്യാന്തരതലത്തിൽ വിപണിയിലുണ്ടാകുന്ന മാറ്റം, പലിശനിരക്ക് കൂട്ടുക, കുറയ്ക്കുക പോലെയുള്ള വേൾഡ് ബാങ്കിന്റെ പ്രവൃത്തികൾ ഇതെല്ലാം സ്വർണത്തിന്റെ മൂല്യത്തെ നേരിട്ടു ബാധിക്കും.
വിപണിയിൽ ചാഞ്ചാട്ടമുണ്ടാകുമ്പോൾ ഓഹരി, പരമ്പരാഗത നിക്ഷേപം ഇവയേക്കാൾ സ്വർണത്തിനു മൂല്യമേറുമെന്ന നേട്ടമുണ്ട്. ദീർഘകാല സ്വർണ നിക്ഷേപത്തിന് നഷ്ടമുണ്ടായ ചരിത്രമില്ല. നേട്ടവും നഷ്ടസാധ്യതയും വിലയിരുത്തിയാൽ സ്വർണം ശരാശരിയിലുമേറെ നേട്ടം സ മ്മാനിക്കും. സമ്പത്തിന്റെ അഞ്ചു – പത്തു ശതമാനം ദീർഘകാലത്തേക്കുള്ള നിക്ഷേപമായി സ്വർണത്തിൽ നിക്ഷേപിക്കുന്നതാണു നല്ലത്.
ഗോൾഡ് സോവറിൻ ബോണ്ട്
കേന്ദ്രസർക്കാറിനു വേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന നിക്ഷേപമാണു ഗോൾഡ് സോവറിൻ േബാണ്ട്. സീരീസ് ആയാണു ഗോൾഡ് ബോണ്ട് ഇറക്കുന്നത്. വർഷത്തിൽ 2.5 ശതമാനം പലിശ ലഭിക്കും.
പലിശ അർധവാർഷികമായി നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യും. ഡിജിറ്റൽ രൂപത്തിലുള്ള സ്വർണം വാങ്ങുന്നതു പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോെടയാണു സർക്കാർ ഗോൾഡ് സോവറിൻ ബോഡ് അവതരിപ്പിച്ചത്. കുറഞ്ഞത് ഒരു ഗ്രാം മുതൽ നിക്ഷേപിക്കാം. സർക്കാരിന്റെ ഉറപ്പു തന്നെയാണു പ്രധാന മേന്മ.
കാലാവധി എട്ടു വർഷമാണെങ്കിലും ലോക്ഇൻ പീരിഡ് അഞ്ചു വർഷമേയുള്ളൂ. കാലാവധി പൂർത്തിയാക്കുന്നതിനു മുൻപു പിൻവലിച്ചാൽ മൂലധനനേട്ടം നികുതിയുടെ പരിധിയിൽ വരും. കാലാവധി പൂർത്തിയാക്കിയാൽ കൂടുതൽ നേട്ടം സ്വന്തമാക്കാം. മൂലധനനേട്ടം നികുതിയുടെ പരിധിയിൽ വരുകയുമില്ല. ഈ സമയത്തു ട്രേഡിങ് പ്ലാറ്റ്ഫോമിലൂടെ വിൽക്കാനും കഴിയും. ആ സമയത്തെ സ്വർണത്തിന്റെ മൂല്യം കണക്കാക്കിയുള്ള തുകയാണു ലഭിക്കുക.
വ്യക്തികൾക്കു നാലു കിലോ വരെ നിക്ഷേപിക്കാം. ട്രസ്റ്റുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും സാമ്പത്തികവർഷത്തിൽ നിക്ഷേപിക്കാവുന്ന ഉയർന്ന പരിധി 20 കിലോ ആ ണ്. ഈട് വച്ചു വായ്പയെടുക്കാനും കഴിയും.
േബാണ്ടിന്റെ കാലാവധി പൂർത്തിയാകും മുൻപു പിൻവലിച്ചാലും നിക്ഷേപകന് ആ സമയത്തെ വിപണി വില ലഭിക്കും. അംഗീകൃത സ്‌റ്റോക്ക് എക്സ്‍േചഞ്ചുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ, ആർബിെഎ, സ്‌റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവ വഴിയാണു സോവറിൻ േഗാൾഡ് ബോണ്ട് വിൽക്കുന്നത്.
ഗോൾഡ് ഇടിഎഫ്
ഗോൾഡ് എക്സ്‍േചഞ്ച് ട്രേഡഡ് ഫണ്ട്സ് ( ഇടിഎഫ്) പേപ്പർ രൂപത്തിലുള്ള സ്വർണമാണ്. സ്വർണം വാങ്ങി സൂക്ഷിക്കുന്നതിനു പകരം ഇടിഎഫ് യൂണിറ്റുകൾ വാങ്ങിയാൽ മതി. സ്വർണ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ചു യൂണിറ്റിന്റെ മൂല്യത്തിലും മാറ്റം വരും. എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
എസ്െഎപി മോഡലിൽ ഇഷ്ടമുള്ളത്രയും സ്വർണം വാങ്ങാം. ഉയർന്ന പരിശുദ്ധിയുള്ള സ്വർണത്തിലാണ് ഗോ ൾഡ് ഇടിഎഫ് നിക്ഷേപിക്കുക. 0.01 ഗ്രാം മുതൽ ലഭിക്കും. കാലാവധി പൂർത്തിയായി കഴിയുമ്പോൾ പണമായോ സ്വർണമായോ ഈ നിക്ഷേപം മാറ്റാൻ കഴിയും.

ഗോൾഡ് മ്യൂച്വൽ ഫണ്ട്
സ്വർണത്തിലും സ്വർണവുമായി ബന്ധമുള്ള സെക്യൂരിറ്റീസിലുമാണു ഗോൾഡ് മ്യൂച്വൽ ഫണ്ട് വഴി നിക്ഷേപിക്കാനാവുക. വിപണിയിലെ വിലയനുസരിച്ചു സ്വർണം സ്വന്തമാക്കാൻ ഗോൾഡ് മ്യൂച്വൽ ഫണ്ട്സ് സഹായിക്കും.
ലോഹരൂപത്തിലുള്ള സ്വർണത്തേക്കാൾ നേട്ടമാണ് ഗോൾഡ് മ്യൂച്വൽ ഫണ്ട് നൽകുക. ദീർഘകാലത്തേക്കു നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം ലഭിക്കും.
ആഭരണം Vs ഡിജിറ്റൽ ഗോൾഡ്
അണിയുന്നതിനു സ്വർണാഭരണങ്ങൾ വാങ്ങാം. നിക്ഷേപമെന്ന രീതിയിലാണെങ്കിൽ ഡിജിറ്റൽ സ്വ ർണം തിരഞ്ഞെടുക്കുന്നതാകും ഉചിതം.
∙ ഡിജിറ്റൽ രൂപത്തിലെ സ്വർണം എളുപ്പത്തിൽ കറൻസിയാക്കി മാറ്റാൻ കഴിയും. ആഭരണങ്ങൾ, സ്വർണ ബിസ്കറ്റ്, കോയ്ൻ തുടങ്ങിയവയ്ക്കു പ ണിക്കൂലിയിനത്തിൽ തുക മുടക്കേണ്ടി വരും.
കാലം കഴിയുന്തോറും ലഭിക്കുന്ന നേട്ടവും അ ധികമായി ലഭിക്കുന്ന തുകയും കണക്കാക്കിയാലും ഡിജിറ്റൽ സ്വർണ നിക്ഷേപങ്ങളെ അപേക്ഷിച്ചു നേട്ടം കുറയാനിടയുണ്ട്.
∙ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഇവ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സൗകര്യം കൂടി വേണ്ടി വരും. ലോക്കറിൽ സൂക്ഷിക്കുമ്പോൾ അതിനു നൽകേണ്ടി വരുന്ന ചെലവു കണക്കാക്കണം.
∙ സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ യൂസേജ് ചാർജ് ഉൾപ്പെടെ പല തരത്തിൽ തുക കുറച്ച ശേഷമുള്ള പണമാണു ലഭിക്കുക. ആഭരണങ്ങൾ വിൽക്കുമ്പോഴുള്ള നേട്ടം കുറയാൻ ഇതു കാരണമാകും. അതേസമയം ഡിജിറ്റൽ സ്വർണ നിക്ഷേപങ്ങൾ ഏതു കാലത്തും അതതു സമയത്തെ മൂല്യം ഉറപ്പാക്കുമെന്ന ഗുണമുണ്ട്.
ചൈത്രാലക്ഷ്മി
വിവരങ്ങൾക്കു കടപ്പാട്: ജോസ് മാത്യു. ടി
റിസർച്ച് അനലിസ്റ്റ്, മൈ ഇക്വിറ്റി ലാബ്
എറണാകുളം