കേരളത്തിന്റെ സൗന്ദര്യ റാണിയെ കണ്ടെത്താനുള്ള ‘കല്യാണ്‍ സില്‍ക്സ് വനിത മിസ് കേരള’ മത്സരത്തിന് അരങ്ങൊരുങ്ങുന്നു. പ്രചാരത്തിലും വായനക്കാരുെട എണ്ണത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള വനിതയും പ്രമുഖ ഇവന്‍റ് ഡിെെസനര്‍ പ്രൊഡക്ഷന്‍ ഏജന്‍സിയായ ഇംപ്രസാരിയോയും ഒന്നിച്ചാണ് മനോഹരമായ ഈ സൗന്ദര്യമത്സരം ഒരുക്കുന്നത്.
വനിത കവര്‍ േഗള്‍, വനിത ഫോട്ടോക്വീന്‍, വനിത ഗ്ലാംക്വീന്‍ തുടങ്ങിയ മത്സരങ്ങളിലൂടെയും വനിതയുെട മുഖചിത്രങ്ങളിലൂെടയും സിനിമയിലേക്കും േമാഡലിങ്ങിലേക്കും എത്തിയവരും നിരവധിയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താര, ബോളിവുഡില്‍ വരെ ശ്രദ്ധേയയായ അസിന്‍ തോട്ടുങ്കല്‍, മിസ് ഇന്ത്യയും മിസ് േവള്‍ഡ് റണ്ണര്‍അപുമായ പാര്‍വതി ഒാമനക്കുട്ടന്‍, മലയാളത്തിെന്‍റ ശാലീന സൗന്ദര്യം സംയുക്ത വര്‍മ, പ്രശസ്ത അഭിനേത്രികളായ റിമ കല്ലിങ്കല്‍, പൂര്‍ണിമ ഇന്ദ്രജിത്, മിയ, െഎശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍.... അങ്ങനെ ആ പട്ടിക നീളുന്നു.
രണ്ടു പതിറ്റാണ്ടിലേറെയായി ഇംപ്രസാരിയോയുടെ നേതൃത്വത്തില്‍ നടക്കുന്ന മെഗാ ബ്യൂട്ടി പേജന്‍റ് ആണ് ‘മിസ് കേരള’. ലോകമെമ്പാടു നിന്നുമുള്ള മലയാളി പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ‘മിസ് കേരള’ മത്സര വേദിയിലൂെട ഗ്ലാമര്‍ ലോകത്തേക്കു പറന്നുയര്‍ന്നവരാണ് രഞ്ജിനി ഹരിദാസ്, റിമ കല്ലിങ്കല്‍, ദീപ്തി സതി, േജാവിത, റിനു മാത്യൂസ്, രോഹിണി മറിയം ഇടിക്കുള, ഗായത്രി സുരേഷ് തുടങ്ങി പലരും.
ലോകമെമ്പാടുമുള്ള മലയാളി യുവതികളുെട കഴിവുകള്‍ കണ്ടെത്താനും ചിന്തകള്‍ അവതരിപ്പിക്കാനും പുതുമയുള്ള ആശയങ്ങള്‍ പങ്കിടാനും ഒക്കെയുള്ള വേദിയായി ‘വനിത മിസ് േകരള’ മാറുമെന്നത് ഉറപ്പ്. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് കൂടുതല്‍ ഉയരങ്ങളിലേക്കു കുതിക്കാൻ കൊതിക്കുന്ന ആർക്കും പ്രചോദനമേകുന്ന രീതിയിലാണ് ഇവന്റിലെ ഒാരോ ഘട്ടവും ഒരുക്കിയിരിക്കുന്നത്. സൗന്ദര്യത്തിനപ്പുറം നിങ്ങൾക്കുള്ളിലെ പ്രതിഭയുടെ എല്ലാ വെളിച്ചവും അളക്കുമെന്നുറപ്പ്. ഭാഷ, സര്‍ഗാത്മകത, ആത്മവിശ്വാസം, അഭിരുചി, ബുദ്ധി തുടങ്ങിയവയെല്ലാം ഇവിടെ മാറ്റുരയ്ക്കും. വിവിധ മേഖലകളില്‍ പ്രശസ്തരായ ഗ്രൂമര്‍മാരും െസലിബ്രിറ്റികളും മത്സരാര്‍ത്ഥികളുെട പരിശീലനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി എത്തിച്ചേരുന്നു എന്ന പ്രത്യേകതയുമുണ്ട്.
കല്യാണ്‍ സില്‍ക്സ് ആണ് മുഖ്യ സ്േപാണ്‍സര്‍. വി സ്റ്റാര്‍, കംഫര്‍ട് പാര്‍ട്ണറും മെഡിമിക്സ്, സ്കിന്‍ & ഹെയര്‍കെയര്‍ പാര്‍ട്ണറും ഡാസ്‍ലർ, ബ്യൂട്ടി പാര്‍ട്ണറും ആണ്്
‘കല്യാണ്‍ സില്‍ക്സ് വനിത മിസ് കേരള’യിലൂെട സെലിബ്രിറ്റി ലോകത്തെ നക്ഷത്രങ്ങളാവാൻ നിങ്ങള്‍ക്കും ഒരുങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വനിത മാസിക, വനിത ഒാണ്‍െെലന്‍ എന്നിവ ശ്രദ്ധിക്കുക.