200 കോടി ഒറ്റ ദിവസം കൊണ്ട്; തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിക്ക് ഗിന്നസ് റെക്കോർഡ്
Mail This Article
പരിശുദ്ധിയുടെയും വിശ്വാസത്തിന്റെയും പാരമ്പര്യം നിലനിർത്തി നൂറാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ഭീമ ജ്വല്ലറി ഇന്ത്യയിൽ ആദ്യമായി ജ്വല്ലറി മേഖലയിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം 200 കോടിയോളം രൂപയുടെ വ്യാപാരം നടത്തി ഗിന്നസ് റെക്കോർഡിന് അർഹത നേടി. അതും മാർക്കറ്റിങ്ങിനായി ഒരു രൂപ പോലും ചെലവഴിക്കാതെ!
തിരുവനന്തപുരം ജില്ലയിൽ 3 ഷോറൂമുകളിൽ നിന്ന് ഒറ്റ ദിവസംകൊണ്ട് 250 കിലോഗ്രാം സ്വർണവും 400 കാരറ്റു വജ്രവും വിറ്റഴിച്ച ഭീമ തിരുവനന്തപുരത്തെ എം ജി റോഡിലെ ഷോറൂമിൽ നിന്ന് തന്നെ 160 കിലോഗ്രാം സ്വർണവും 320 കാരറ്റു ഡയമണ്ട് വിൽപ്പനയും നടത്തി. ഈ ശതാബ്ദി വാർഷികത്തിൽ മാർക്കറ്റിങ്ങിനായി ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഭീമ ഈ റെക്കോർഡ് ബിസിനസ് സ്വന്തമാക്കിയത്.
1925-ൽ കെ. ഭീമ ഭട്ടർ സ്ഥാപിച്ച ഭീമ, മൂല്യങ്ങളിലൂന്നിയ പ്രവർത്തന ശൈലിയിലൂെട തലമുറകളുടെ വിശ്വാസമാർജ്ജിച്ച് ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. സംശുദ്ധമായ ആഭരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തിനാണ് പ്രവർത്തനമാരംഭിച്ച കാലം മുതൽ ഭീമ ഊന്നൽ നൽകുന്നത്.
‘‘പൈതൃകത്തെ വില മതിക്കുന്നതോടൊപ്പം ഭാവിക്കായി ഞങ്ങൾ തയ്യാറെടുക്കുകയാണ്. ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് ഭീമയുടെ പരിശുദ്ധിയും പ്രൗഢമായ പാരമ്പര്യവും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ കാര്യമായ വിപുലീകരണങ്ങൾ ആസൂത്രണം ചെയ്യുകയാണ്.’’
മാറുന്ന കാലത്തിനോട് പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യം ഭീമ ജ്വല്ലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ എടുത്തു പറഞ്ഞു.
‘‘ഇതൊരു ചരിത്ര മുഹൂർത്തമാണ്. ഈ നാഴികക്കല്ലിലെത്തിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കഴിഞ്ഞ 100 വർഷങ്ങളായി ഭീമയുടെ സുവർണ യാത്രയെ മുന്നോട്ടു നയിച്ചത് മൂല്യങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ടുള്ള പ്രവൃത്തികളും അതിലൂടെ ജനങ്ങൾ ഞങ്ങളിലർപ്പിച്ച വിശ്വാസവുമാണ്.’’ മാനേജിങ് ഡയറക്ടർ സുഹാസ് എം. എസ്. പറഞ്ഞു.
ഡയറക്ടർ ഗായത്രി സുഹാസ്, ബിസിനസിന്റെ അവിഭാജ്യ ഘടകമായ ശക്തമായ ഉപഭോക്തൃ സേവനവും വൈവിധ്യമാർന്ന ഉൽപ്പന്ന തിരഞ്ഞെടുപ്പും എടുത്തു പറഞ്ഞു. ‘‘വിശ്വാസത്തിന്റെ ഒരു നൂറ്റാണ്ട് നമ്മുടെ യാത്രയുടെ അവസാനമല്ല; അതിലും അതിമോഹമായ ഒരു അധ്യായത്തിന്റെ തുടക്കമാണിത്. ഈ പൈതൃകത്തിന്റെ യഥാർഥ ശിൽപികളായ ഞങ്ങളുടെ ഉപഭോക്താക്കളോട് ഞങ്ങൾ നന്ദിയുള്ളവരാണ്. അവർ വളരെ ആഴത്തിൽ വില മതിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.’’
ഈ ശതാബ്ദി വാർഷികത്തിൽ വിപണന പ്രവർത്തനങ്ങൾക്കായി ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഭീമ ഈ റെക്കോർഡ് ബിസിനസ് സ്വന്തമാക്കിയത്. നിലവിലെ ഏറ്റക്കുറച്ചിലുകളുള്ള സ്വർണ വിലയിൽ, തങ്ങളുടെ ഭാവിക്കായി സ്വർണത്തിൽ നിക്ഷേപിക്കണമെന്ന് ഉപഭോക്താക്കൾ ഉറച്ചു വിശ്വസിക്കുന്നു. ഭീമയിലും അതിന്റെ മൂല്യങ്ങളിലും ഉപഭോക്താക്കൾ ആഴത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് ഈ റെക്കോർഡ് ബിസിനസ്സ്.
മലയാളിയുടെ ഹൃദയത്തിൽ ഭീമയുടെ സ്വർണ്ണത്തിളക്കത്തിന് 100 വർഷം!
ഭീമ എന്ന പേര് നമുക്ക് സുപരിചിതമായിട്ട് ഒരുനൂറ്റാണ്ടാകുന്നു. ഏറെ തിളക്കത്തോടെ ഇത്രയധികം കാലം ഉപഭോക്താക്കളുടെ ഹൃദയത്തിൽ നിലയുറപ്പിക്കുവാൻ കഴിയുക എന്നത് അത്ഭുതകരമായ ഒരു കാര്യമാണ്. മൂല്യങ്ങളിൽ അടിയുറച്ച് നിന്ന് ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് മികച്ച സേവനം നൽകുവാനും, പതിറ്റാണ്ടുകളായി അവർക്ക് ഗുണമേന്മയും ഉയർന്ന പരിശുദ്ധിയുമുള്ള ആഭരണങ്ങൾ നൽകുവാനും കഴിഞ്ഞതാണ് ഈ വിസ്മയനേട്ടം സ്വന്തമാക്കുവാൻ ഭീമയെ സഹായിച്ചത്.
വൈവിധ്യമാർന്ന ആഭരണ ശേഖരമാണ് ഭീമയുടെ ഏറ്റവും പ്രധാന സവിശേഷത. ഓരോ അവസരത്തിനും ഇണങ്ങുന്ന മികച്ച ആഭരണങ്ങൾ ഉപഭോക്താവിന് തിരഞ്ഞെടുക്കുവാൻ കഴിയുന്നു എന്നത് ഭീമയുടെ ആഭരണശേഖരത്തെ വ്യത്യസ്തമാക്കുന്നു. പഴയകാലത്തിന്റെ പാരമ്പര്യത്തനിമയുള്ള ആഭരണങ്ങളുടേയും യുവതലമുറയുടെ ഹരമായ ഏറ്റവും പുതിയ ട്രെന്റിലുള്ള ആഭരണങ്ങളുടേയും ബൃഹത്തായ ശേഖരം ഭീമയിൽ ഒരുക്കിയിരിക്കുന്നു. എല്ലാ തലമുറയിൽപ്പെട്ട ആളുകളുടേയും അഭിരുചികളെ അടുത്തറിയുവാനും അവയ്ക്ക് അനുസരിച്ചുള്ള ആഭരണ വൈവിധ്യം അവർക്കു മുന്നിലെത്തിക്കാനുമുള്ള ഭീമയുടെ അനുഭവ സമ്പത്തിന്റെ അടയാളങ്ങളാണ് ഈ ആഭരണശ്രേണികൾ. വിദഗ് ദ്ധരായ ആഭരണ കലാകാരന്മാരുടെ കരവിരുതിൽ രൂപമെടുത്തതാണ് ഓരോ ആഭരണവും. രൂപകൽപ്പനയിലും ഗുണമേന്മയിലും വേറിട്ടുനിൽക്കുന്നതാണ് ഭീമയുടെ ആഭരണങ്ങൾ.
ഒരോ പെൺകുട്ടിയുടെ മനസ്സിലും തന്റെ വിവാഹത്തെക്കുറിച്ച് നൂറായിരം സ്വപ്നങ്ങളുണ്ടാകും. വിവാഹദിവസം അണിയേണ്ട ആഭരണങ്ങളെക്കുറിച്ച് മനസിൽ ഒരുപാടുവട്ടം കണക്കുകൂട്ടലുകൾ നടത്തിയിട്ടുണ്ടാവും. ഒത്തിരി പ്രതീക്ഷകളോടെയാവും വധുവാകുവാൻ പോകുന്ന പെൺകുട്ടി ആഭരണങ്ങൾ തിരഞ്ഞെടുക്കുവാൻ ജ്വല്ലറിയിൽ എത്തുന്നത്. അവളുടെ പ്രതീക്ഷകൾക്ക് ഒരു പടി മുന്നിലാണ് ഭീമയിലെ വിവാഹാഭരണ ശേഖരം. അതിനൊരു കാരണമുണ്ട്. കഴിഞ്ഞ 100 വർഷങ്ങളായി ജനങ്ങളുടെ മനസ്സറിഞ്ഞ അനുഭവ പരിചയമാണ് അത്. രണ്ടര കോടിയിലേറെ മംഗല്യങ്ങൾക്ക് സ്വർണ്ണത്തിളക്കം ചാർത്തിയ പാരമ്പര്യമാണ് ഭീമയ്ക്കുള്ളത്. ഒരോ വധുവും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന, സംശുദ്ധിയുടെ ഒളിമങ്ങാത്ത സുവർണ്ണ മുദ്രകളാണ് ഓരോ വിവാഹ ആഭരണവും. ഇതിലെ ഓരോ തരി പൊന്നും തലമുറകളുടെ വിശ്വാസം പേറുന്നു.
ഇന്നത്തെ ആഭരണ തരംഗം അല്ലെങ്കിൽ ഇന്നലെകളിലെ ആഭരണ വിസ്മയം, നിങ്ങളുടെ ഇഷ്ടം ഏതുമാവട്ടെ ഭീമയുടെ ബ്രൈഡൽ കളക്ഷൻ ആ സ്വപ്നങ്ങൾക്ക് പൊൻതിളക്കം ചാർത്തുന്നു. ഡിസൈനർ ആഭരണങ്ങൾ, ട്രെഡീഷണൽ ആഭരണങ്ങൾ, മുഗൾ രാജകീയ പ്രൗഢിയോടെ അതുല്യമായ കുന്ദൻ പൊൾക്കി ആഭരണങ്ങൾ, കേരള ട്രഡീഷണൽ ആഭരണങ്ങൾ തുടങ്ങി വിദഗ്ദ്ധരായ കലാകാരന്മാരുടെ കരവിരുതിന്റെ അടയാളങ്ങളാണ് ഈ വിവാഹാഭരണങ്ങൾ. വിവാഹാഭരണങ്ങൾ വാങ്ങുന്നതിനായി സവിശേഷ പദ്ധതികളും ഭീമ അവതരിപ്പിച്ചിട്ടുണ്ട്. ആഭരണങ്ങൾ അഡ്വാൻസ് ബുക്കുചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം വിവാഹാഭരണങ്ങൾ പാക്കേജുകളായും (വ്യത്യസ്ത പവനുകളിലുള്ള വെഡ്ഢിംഗ് സെറ്റുകൾ) ലഭിക്കുന്നതാണ്.
പുതുവർഷത്തെ വരവേൽക്കുവാൻ സവിശേഷ ആഭരണ കളക്ഷനുകളാണ് ഭീമ ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ഏജൻസികളുടെ അംഗീകാര മുദ്രയുള്ള വജ്രാഭരണങ്ങളുടേയും, പ്ലാറ്റിനം ആഭരണങ്ങളുടേയും വൈവിധ്യവും വിപുലവുമായ ശേഖരവും ഭീമയിൽ ഉണ്ട്. ഭീമയുടെ തിരുവനന്തപുരം, പോത്തൻകോട്, ആറ്റിങ്ങൽ ഷോറൂമുകളിൽ ഉപഭോക്താക്കൾക്ക് ഈ സൗകര്യങ്ങൾ ലഭ്യമാണ്.