ADVERTISEMENT

സോഷ്യല്‍ മീഡിയയില്‍ യുവജനങ്ങള്‍ക്കിടയില്‍ ട്രെൻഡിങ്ങായ ഡസ്റ്റിങ് ചാലഞ്ച് പരീക്ഷിച്ച പത്തൊമ്പതുകാരിക്ക് ദാരുണാന്ത്യം. അരിസോന സ്വദേശിയായ റെന്ന ഒ റോർക്കിയാണ് ഡസ്റ്റിങ് എന്നും ക്രോമിങ് എന്നും പേരുള്ള ചാലഞ്ച് പരീക്ഷിച്ചതിനു പിന്നാലെ മരിച്ചത്. 

കീ ബോർഡ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പ്രേ ശ്വസിച്ചു കൊണ്ടുള്ള ചാലഞ്ചാണിത്. ഇത്തരം വിഡിയോകൾക്ക് വന്‍ സ്വീകാര്യത ഉണ്ടായിരുന്നു. വ്യൂവേഴ്സിനെ കൂടുതൽ കിട്ടാൻ ചിലർ ഡസ്റ്റിങ് ചാലഞ്ച് പ്രചരിപ്പിച്ചിരുന്നു. 

ADVERTISEMENT

ചാലഞ്ച് അനുകരിച്ച് സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഒരാഴ്ചയോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ റെന്നയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 

ഡസ്റ്റിങ് ചാലഞ്ച് വലിയ അപകടമാണെന്നും സ്പ്രേയിലെ രാസവസ്തുക്കൾ ശ്വാസകോശത്തിലെയും ശരീരത്തിലെയും ഓക്സിജനെ ഇല്ലാതാക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT