ADVERTISEMENT

ഗുജറാത്ത് വിമാനാപാകടത്തിന്റെ ഹൃദയഭേദകമായ വാർത്തകൾ കേട്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് നാട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് അപകടം.

ഇപ്പോഴിതാ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിന്റെ ദാരുണ ദൃശ്യങ്ങൾ പുറത്തു വരികയാണ്. വിമാനം തകർന്നുവീഴുന്നതിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന് അപകട സന്ദേശമെത്തിയെന്നാണ് വിവരം.

ADVERTISEMENT

പിന്നാലെ കെട്ടിടങ്ങൾക്കു മുകളിലൂടെ പറന്നുയരുന്ന വിമാനം അൽപം ദൂരെ മാറി തകർന്നുവീഴുന്നതാണ് ദൃശ്യങ്ങളിൽ. കണ്ണെത്താദൂരത്തേക്ക് മായും മുൻപ് വിമാനം വലിയൊരു തീഗോളമായി പൊട്ടിത്തെറിക്കുന്നതാണ് ദൃശ്യങ്ങളിൽ. തുടർന്ന് വൻതോതിൽ കനത്ത പുക ആകാശത്തേക്ക് ഉയർന്ന് കാഴ്ച മറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് ഇന്ന് ഉച്ചയോടെ തകർന്നുവീണത്.

  230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടാരുന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.17 നാണ് അപകടം. വിമാനത്തിന്‍റെ പിന്‍ഭാഗം മരത്തിലിടിച്ചെന്ന് സൂചന.  ജനവാസമേഖലയിലാണ് അപകടം ഉണ്ടായത്.  തകര്‍ന്നുവീണത് കെട്ടിടത്തിന്‍റെ മുകളിലേക്കാണ്. 

ADVERTISEMENT

 തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.  

ADVERTISEMENT
ADVERTISEMENT