കാൻസറിനെ അറിഞ്ഞു പ്രതിരോധിക്കാം: വനിത- മേയ്ത്ര ഹോസ്പിറ്റൽ സൗജന്യ കാൻസർ പരിശോധന ക്യാമ്പ് Vanitha-Meitra Cancer Awareness Camp
Mail This Article
കോഴിക്കോട്-മേയ്ത്ര ഹോസ്പിറ്റൽ വനിതയുടെ സഹകരണത്തോടെ സ്ത്രീകൾക്കായി സൗജന്യ കാൻസർ പരിശോധനാ ക്യാമ്പും സെമിനാറും സംഘടിപ്പിക്കുന്നു. ജൂൺ 22 ഞായറാഴ്ച മേയ്ത്രാ ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ്. രാവിലെ 9 .30 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ കാൻസർ രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ നയിക്കുന്നു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ സെമിനാർ ഹാളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സെമിനാറിനു ശേഷം കാൻസറുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകൾ സൗജന്യമായി നടത്തുന്നതാണ്. ഡോക്ടർ വിഷ്ണു ശ്രീദത്ത്. പി (അസോസിയേറ്റ് കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജി), ഡോക്ടർ സന്ധ്യാ പ്രദീപ്( സീനിയർ കൺസൾട്ടന്റ്, ഒബ്സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി) ഡോക്ടർ രേഷ്മ റഷീദ് (അസോസിയേറ്റ് കൺസൾട്ടന്റ്, ഒബ്സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി) ഡോക്ടർ ശ്രേയ എസ് പ്രസാദ് (സ്പെഷ്യലിസ്റ്റ് കൺസൾട്ടന്റ് ഒബ്സ്ടെട്രിക്സ് ആൻഡ് ഗൈനക്കോളജി) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.
പ്രാഥമിക പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം 2000 രൂപ ചിലവ് വരുന്ന ഗർഭാശയ കാൻസർ കണ്ടെത്തുന്നതിനുള്ള പാപ് സ്മിയർ ടെസ്റ്റ് സൗജന്യമായി നടത്തുന്നു.
രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 25% ഡിസ്കൗണ്ട് കൂടി അൾട്രാ സൗണ്ട് സ്കാൻ, മാമോഗ്രാം (സ്തനാർബുദം കണ്ടെത്തുന്നതിനുള്ള ടെസ്റ്റ് ) ഒരു മാസത്തിനുള്ളിൽ ചെയ്യാവുന്നതാണ് കൂടാതെ ചികിത്സയ്ക്കായി വനിതാ - മേയ്ത്ര പ്രിവിലേജ് കാർഡും ലഭിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷത്തേക്ക് വനിതാ മാസിക സൗജന്യമായി ലഭിക്കും.
രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും: 9495244614