സ്ഥലമില്ലെന്ന പരാതി വേണ്ട, ചെറിയ ഇടത്തിൽ ഒരുക്കാം വായനാമുറി: 5 ടിപ്സ് Home library in limited space
Mail This Article
വീടുപണിയുമ്പോൾ ചെറിയ സ്ഥലത്തും ശ്രദ്ധയോടെ ഒരുക്കാം വായനാമുറി. അപ്സ്റ്റെയറിലെ ലിവിങ് റൂമിൽ ചുമരിനോടു ചേർന്നു റാക്കുകൾ പണിയുകയോ കബോർഡുകൾ ഉപയോഗിക്കുകയോ ചെയ്യാം. പെട്ടെന്നു പൊടി പിടിക്കാൻ സാധ്യതയുണ്ടെങ്കിൽ മാത്രം വാതിലുകൾ നൽകിയാൽ മതി. ഇല്ലെങ്കിൽ തുറന്ന കബോർഡുകളായിരിക്കും കാണാൻ അഴക്.
∙സ്െറ്റയർ കെയ്സിന്റെ താഴെ ഭാഗം ലൈബ്രറിയായി സെറ്റു ചെയ്യാം. ചെറിയൊരു മേശയും കസേരയുമിട്ടാൽ ഇരുന്നു വായിക്കുകയുമാകാം. ചെറിയൊരു സോഫ ചുമരിനോടു ചേർത്തിട്ടു ലൈറ്റ് സെറ്റു ചെയ്താൽ കിടന്നും വായിക്കാം.
∙ വീടിന്റെ ബാൽക്കണി കുറച്ചു നീട്ടിയെടുത്താൽ വിശാലമായ ലൈബ്രറി റൂമായി. ബാൽക്കണിയിലെ ഹാൻഡ് റെയിലിന്റെ ഭാഗത്തു നിറയെ കബോർഡുകൾ പണിതാൽ ബുക്കുകൾ അവിടെ സൂക്ഷിക്കാം. ബാക്കിയുള്ള ഭാഗം ഇരുന്നു വായിക്കാനും ഉപയോഗിക്കാം.
∙കൂടുതൽ പുസ്തകങ്ങൾ ഉണ്ടെങ്കിൽ ചുവരിന്റെ താഴെ നിന്ന് മുകളറ്റം എത്തുന്നതുവരെയുള്ള ബുക് കെയ്സ് ഉണ്ടാക്കുക. അവസാനത്തെ രണ്ടുമൂന്നു തട്ടുകൾ മുന്നിലേക്കു നീക്കി സ്െറ്റയർകെയ്സ് പോലെ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ പണിതാൽ മുകളിലെ റാക്കിൽ നിന്ന് ബുക്കുകളെടുക്കാൻ ലാഡർ അന്വേഷിച്ച് നടക്കേണ്ടി വരില്ല.
∙ഉപയോഗിക്കാത്ത പഴയ തടിഅലമാരകൾ ഉണ്ടെങ്കിൽ റീഡിസൈൻ ചെയ്ത് ബുക് ഷെൽഫുകളാക്കാം.