ADVERTISEMENT

കൊച്ചി–  മനോരമ ട്രാവലർ– ഫോർച്യൂൺ ടൂർസും ചേർന്ന് സഞ്ചാരികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ട്രാവൽ മാർട്ടിന് ശനിയാഴ്ച തുടക്കമാകുന്നു.  പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ  അശോക ഹാളിൽ വച്ച് നടക്കുന്ന സഞ്ചാരമേള രാവിലെ 11 ന് സന്തോഷ് ജോർജ് കുളങ്ങര  ഉദ്ഘാടനം ചെയ്യും. 

travel-mart-cover

ചലച്ചിത്രതാരങ്ങളായ മിയ, ഗോവിന്ദ് പത്മസൂര്യ എന്നിവർ ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക്  മേളയിലെത്തും. ഉദ്ഘാടനത്തിന് ശേഷം പർവതാരോഹകരും സഞ്ചാരികളുമായ ഷെയ്ഖ് ഹസൻ, കവിത സലീഷ് എന്നിവരുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. വൈകീട്ട്, സഞ്ചാരികളായ അരുൺ കളപ്പില, രമ്യ എസ് ആനന്ദ്, സജ്ന അലി എന്നിവർ യാത്രാനുഭവങ്ങൾ പങ്കുവയ്ക്കും. പത്ത് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർ ഒരുമിക്കുന്ന ഫൊട്ടോഗ്രഫി എക്സിബിഷൻ ഇന്നും നാളെയും ട്രാവൽ മാർട്ടിന്റെ ഭാഗമായുണ്ട്.

travel-mart-3
ADVERTISEMENT

രണ്ടാം ദിനമായ ഞായറാഴ്ച, വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരായ ഡേവിഡ് രാജു, ഷൈജു കേളന്ത്ര എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. തുടർന്ന്, പാചകവിദഗ്ധനും അവതാരകനുമായ രാജ്കലേഷ് വ്ലോഗറും സഞ്ചാരിയുമായ എബിൻ ജോസ് എന്നിവർ നയിക്കുന്ന രുചിയാത്രാനുഭവങ്ങൾ ആസ്വദിക്കാം. വൈകിട്ട് നാലരയ്ക്ക്  സിനിമാ താരങ്ങൾ മിയയും ഗോവിന്ദ് പത്മസൂര്യയും തങ്ങളുടെ യാത്രാനുഭവങ്ങളുമായെത്തുന്നു. ശേഷം സാഹസിക സഞ്ചാരികളായ അമൃത ജയചന്ദ്രൻ, നിഷിത പൊതുവാൾ തുടങ്ങിയവർ സഞ്ചാരവിശേഷങ്ങൾ പങ്കുവയ്ക്കും.

travel-mart-2

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഫോർച്യൂൺ ടൂർസ്& ട്രാവൽസ്, ടീം യാത്രി ഹോളിഡേയ്സ്, അൽഹിന്ദ് ടൂർസ്& ട്രാവൽസ്, ഫെയർ ഫ്യൂചർ ട്രാവൽസ്& വെക്കേഷൻസ്, ക്ലബ് ട്രാവൽ സ്റ്റുഡിയോ, സുബിൻസ് ഹോളിഡേയ്സ്, തോമസ് കുക്ക് ഇന്ത്യ,  SOTC , അബാദ് ഹോട്ടൽസ്& റിസോർട്സ്,INSTAX, ഫുജി ക്യാമറാസ്, തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന  കെടിഡിസി ഹോട്ടൽസ് & റിസോർട്സ്, Scoot Pte, കോട്ടയത്ത് പ്രവർത്തിക്കുന്ന സാന്റാ മോണിക്ക എന്നിവരുടെ  സ്റ്റാളുകൾ ട്രാവൽ മാർട്ടിലുണ്ട്.

travel-mart-6
ADVERTISEMENT

രാവിലെ 11 മുതൽ 8 വരെ നടക്കുന്ന ട്രാവൽമാർട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കൂടാതെ ട്രാവൽ മാർട്ട് സ്റ്റാളിൽ നിന്നും  മനോരമ ട്രാവലർ വരിക്കാരാവുന്ന രണ്ട് ഭാഗ്യശാലികൾക്ക് കുടുംബസമേതം അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ ഒൻപത് ഇടങ്ങളിലായുള്ള 15 ഔട്ട്ലെറ്റുകളിൽ  തിരഞ്ഞെടുക്കപ്പെടുന്ന റിസോർട്ടിൽ ഒരു രാത്രി തങ്ങാൻ അവസരം.
ട്രാവൽ മാർട്ടിൽ നിന്നും  ആറുമാസത്തെ മനോരമ ട്രാവലർ സബ്സ്ക്രിപ്ഷൻ വെറും 399 രൂപയ്ക്ക് സ്വന്തമാക്കാം. ഇതോടൊപ്പം കേരളത്തിലെ 16 ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന 150 രൂപ വിലവരുന്ന പുസ്തകം തികച്ചും സൗജന്യമായി നേടാനുള്ള അവസരവുമുണ്ട്.

ADVERTISEMENT
ADVERTISEMENT