നാലു ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിപ്പോകാനുള്ളതാണോ നിങ്ങളുടെ കൈപ്പുണ്യം?... അല്ലെന്നാണ് ഉത്തരമെങ്കിൽ രുചി വൈവിധ്യങ്ങൾ സമ്മേളിക്കുന്ന മഹാവേദിയിലേക്ക് കടന്നു വരൂ. ജനപ്രിയ പാചക മത്സരമായ ആശിർവാദ് വനിത പാചകറാണി വീണ്ടുമെത്തുകയാണ്.
രുചിവൈവിധ്യങ്ങൾ കൊണ്ട് നാവിനേയും മനസിനേയും കൊതിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും മനസു കീഴടക്കുന്ന പാചക വൈദഗ്ധ്യവും മാത്രം മതി. മികവു തെളിയിക്കുന്ന ചാചക പുലികളെ തേടി ലക്ഷങ്ങളുടെ സമ്മാനങ്ങൾ പിന്നാലെയെത്തും. ഒന്നാം സ്ഥാനത്ത് എത്തുന്ന പാചക റാണിയെ കാത്തിരിക്കുന്നതാകട്ടെ ഒരു ലക്ഷം രൂപയാണ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000, 25000 രൂപ എന്നിങ്ങനെ ലഭിക്കും.
അടുക്കളയിൽ നിന്നും വേറിട്ട രുചികളുടെ അരങ്ങിലേക്ക് എത്താൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം...
- അടുക്കളയിൽ നിങ്ങൾ പരീക്ഷിച്ചു വിജയിച്ച അഞ്ചു പാചകക്കുറിപ്പുകൾ അയച്ചു തരിക. ഒരു വെജ്/നോൺവെജ് സ്നാക്, ആശിർവാദ് ചപ്പാത്തിക്കൊപ്പം വിളമ്പാവുന്ന ‘പനീർ’ കൊണ്ടുള്ള കറി, ഒരു മെയിൻ ഡിഷ് (ചോറ്/ചപ്പാത്തി പോലെയുള്ള വിഭവം), അതിനൊപ്പം വിളമ്പാവുന്ന വെജ്/ നോൺവെജ് സൈഡ്ഡിഷ്, ഒരു ഡിസേർട്ട്. രജിസ്റ്റർ ചെയ്യാനായി പേര്, മേൽവിലാസം, ഫോൺ നമ്പർ, അഞ്ച് ഇനങ്ങളുടെ റെസിപ്പി എന്നിവ അയച്ചു തരുക.
അയച്ചു തരുന്ന പാചകക്കുറിപ്പിൽ ഏതെങ്കിലും ഒരു വിഭവം ആശിർവാദ് ആട്ട ഉപയോഗിച്ചു തയാറാക്കിയതാവണം.
- രജിസ്റ്റർ ചെയ്യാനായി പേര്, മേൽവിലാസം, ഫോൺ നമ്പർ, അഞ്ചു ഇനങ്ങളുടെ റെസിപ്പി എന്നിവ ഇവിടെ (www.vanitha.in/pachakarani2025) അപ്‌ലോഡ് ചെയ്യുകയോ, അല്ലെങ്കിൽ 9895399205 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും അയയ്ക്കാം.
- ലഭിക്കുന്ന എൻട്രികൾ വനിത എഡിറ്റോറിയൽ പാനൽ ഷോർട്ട്ലിസ്റ്റ് ചെയ്യും.
- സെമി ഫൈനൽ റൗണ്ട് : തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ 3 കേന്ദ്രങ്ങളിലായി മാറ്റുരയ്ക്കുന്നതാണ്. മത്സരകേന്ദ്രത്തിൽ വച്ചാണ് വിഭവങ്ങൾ തയാറാക്കേണ്ടത്.
- ഗ്രാൻഡ് ഫിനാലെ: 15 മത്സരാർഥികൾ പാചകറാണി ടൈറ്റിലിനായി മത്സരിക്കും.
സ്റ്റൗവും വർക്ക്ടേബിളും മത്സരവേദിയിൽ ഉണ്ടാകും. പാചകത്തിന് ആവശ്യമായ ചേരുവകളും പാകം െചയ്യാനുള്ള പാത്രങ്ങളും മത്സരാർഥികൾ കൊണ്ടു വരണം.
- രുചി, അവതരണം (presentation), പ്രായോഗികത (practicality), പുതുമ (innovation), വൃത്തി എന്നിവ കണക്കിലെടുത്താണ് വിധിനിർണയം നടത്തുന്നത്.
- വിദഗ്ധ ജഡ്ജിങ് പാനലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നത്.
- ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
- പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30, 2025.
- മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്താനും പുനർനിർണയിക്കാനും എം എം പബ്ലിക്കേഷൻസിനു പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
- മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, സ്പോൺസർ കമ്പനികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ പാചകമത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് : www.vanitha.in/pachakarani2025