ADVERTISEMENT

അന്തരിച്ച അവതാരക രൂപയെക്കുറിച്ച് ഹൃദയത്തിൽ തൊടും കുറിപ്പുമായി എഴുത്തുകാരി തനൂജ ഭട്ടതിരി.

‘രൂപ എന്റെ ബന്ധുവാണ്.. പ്രസരിപ്പോടെ എപ്പോഴും കാണപ്പെട്ടിരുന്ന ആൾ.. രണ്ടാഴ്ച മുമ്പ് ഒരു ദിവസം രൂപ ഈ ലോകം വിട്ടു പോയി.

ADVERTISEMENT

എപ്പോൾ കണ്ടാലും ഓടിവന്ന് തനൂചേച്ചീ.. എന്നുവിളിച്ചു സംസാരിക്കും. എന്റെ Fb പോസ്റ്റുകൾ വായിച്ച് വിളിക്കും.. തിരുവന്തപുരത്തുവെച്ചു വല്ലപ്പോഴും കാണും..

അവസാനം കണ്ടത് രണ്ട് വർഷം മുമ്പ് ദൂരദർശനുവേണ്ടി രൂപ എന്നെ ഇന്റർവ്യൂ ചെയ്തപ്പോഴാണ്.. എന്തൊരു എനെർജറ്റിക് ആയാണ് അന്ന് സംസാരിച്ചത്... പിന്നെയും ഇടക്ക് ചില പേർസണൽ കാര്യങ്ങൾക്കായി വിളിച്ചു. വിളിച്ചപ്പോൾ ഒക്കെ ഒരുപാട് സംസാരിച്ചു..

ADVERTISEMENT

എന്നോടെന്തോ പ്രത്യേക ഇഷ്ടാണെന്നു തോന്നിക്കുന്ന കണ്ണുകളും മുഖഭാവവുമായിരുന്നു ഞാൻ നോക്കുമ്പോളൊക്കെ രൂപയ്ക്ക്... എനിക്കും എന്തിഷ്ടമായിരുന്നു..

ചില ബന്ധങ്ങൾ വിട്ടുപോകുമ്പോൾ നിർവീര്യമായിപ്പോകും നമ്മൾ..

ADVERTISEMENT

രൂപ ജീവിതത്തിൽ വലിയ വലിയ പ്രതിസന്ധികൾ തരണം ചെയ്ത ആളാണ്.. മറ്റൊരാൾക്ക്‌ താങ്ങാനാകാത്ത വിഷമങ്ങൾ വിധി നൽകിയപ്പോൾ രൂപ തളരാതെ നേരിട്ടു. സ്വന്തം കുടുംബം എല്ലാ സപ്പോർട്ടും കൊടുത്തു..

പ്രതീക്ഷിക്കാത്ത സമയത്ത് രോഗം രൂപയെ തോൽപ്പിച്ചെങ്കിലും, രൂപ വിജയിയുടെ ഉത്സാഹത്തോടെ, ചിരിയോടെ മനസ്സിൽ ഉണർന്നു നിൽക്കുന്നു...’.– തനൂജ ഫെയ്സ്ബുക്കിൽ കുറിച്ചു.

നിരവധിയാളുകളാണ് തനൂജയുടെ പോസ്റ്റിനു താഴെ രൂപയ്ക്ക് ആദരാഞ്ജലികൾ നേരുന്നത്.

ADVERTISEMENT