ADVERTISEMENT

ഉയരെ പറക്കാൻ ചിറകുകൾ തേടുന്ന വനിതയാണോ നിങ്ങൾ, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഉറച്ച കാൽവയ്പുകൾ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ ഈ അസുലഭ അവസരം നിങ്ങൾക്കുള്ളതാണ്.
സ്വന്തം കാലിൽ നിന്ന് സ്വപ്നങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്കായി സാമ്പത്തിക അച്ചടക്കത്തിന്റെയും സുരക്ഷിതത്വത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകാൻ വനിതയും  മിറെ അസെറ്റ് മ്യൂച്ചൽഫണ്ടും ഹെർ മണി ടോക്സും സെമിനാറുമായി എത്തുന്നു.  ‘വനിത – സമൃദ്ധി’ സൗജന്യ സെമിനാർ തൃശൂരിലാണ് സംഘടിപ്പിക്കുന്നത്.

‘സ്ത്രീ സ്വാതന്ത്ര്യം എന്നാൽ സാമ്പത്തിക സ്വാതന്ത്ര്യം’ കൂടിയാണെന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രമുഖർ സംവദിക്കും. വിഷയത്തെ മുൻനിർത്തി ചർച്ചകളും വിശകലനങ്ങളും നടക്കും.
നവംബർ15ന് തൃശൂരിലെ  ജോയ്സ് പാലസിലാണ് സെമിനാറിന് വേദിയൊരുക്കിയിട്ടുള്ളത്. രാവിലെ 10.30 മുതൽ1 മണി വരെയാണ് പരിപാടി. പ്രവേശനം സൗജന്യം. തൃശൂർ ജില്ലാ കലക്ടർ‌ അർജുൻ പാണ്ഡ്യൻ ഐഎഎസ് ആണ് സെമിനാറിന്റെ ഉദ്ഘാടകൻ.  

ADVERTISEMENT

മറ്റൊരാളെയും സാമ്പത്തികമായി ആശ്രയിക്കാതെ മുന്നോട്ടു പോകാന്‍ ഒരു സ്ത്രീ എങ്ങനെയൊക്കെ പാകപ്പെടണം,സാമ്പത്തിക ചൂഷണങ്ങളിൽ നിന്നും എങ്ങനെ അകന്നു നിൽക്കണം തുടങ്ങിയ പാഠങ്ങൾ‌ സെമിനാറിൽ വിഷയമാകും.

നിസാരി മഹേഷ് (ഫൗണ്ടർ ആൻഡ് സിഇഒ ഹെർമണി ടോക്സ്), ജിബിൻ ജോർജ് (ഏരിയ ഹെഡ് സെയിൽസ്, കേരള, മിറെ അസെറ്റ് മ്യൂച്വൽ ഫണ്ട്), ചിത്ര എച്ച് (സീനിയർ ജനറൽ മാനേജർ ആൻഡ് ചീഫ് കംപ്ലയിൻസ് ഓഫീസർ സൗത്ത് ഇന്ത്യൻ ബാങ്ക്), ദിപാലി ജോസ് (വൈസ് പ്രസിഡന്റ് വെൽത് മാനേജ്മെന്റ്, സ്ക്രിപ് ബോക്സ്), വർധിനി പ്രകാശ് (എക്സിക്യൂട്ടീവ് ഡയറക്ടർ, കല്യാൺ ഹൈപ്പർ മാർക്കറ്റ്), ധന്യ മേനോൻ (സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ, ഡയറക്ടർ, അവാൻസോ സൈബർ സെക്യൂരിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്)

vanitha-samrudhi-mirae-asset-seminar
ADVERTISEMENT

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും: 9495080002 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രവൃത്തി രാവിലെ9.30നും വൈകുന്നേരം5 മണിക്കും ഇടയിലുള്ള സമയങ്ങളിൽ വിളിച്ച് സെമിനാറിൽ രജിസ്റ്റർ ചെയ്യാം.

English Summary:

Financial independence for women is the focus of the Vanitha Samrudhi seminar in Thrissur. This seminar, organized by Vanitha and Mirae Asset Mutual Fund, offers financial literacy and security tips for women aspiring to achieve their dreams.

ADVERTISEMENT
ADVERTISEMENT