പ്രമേഹം... പൊതുധാരണകളും യാഥാർഥ്യങ്ങളും: വനിത സ്പർശം– കിംസ് ഹെൽത്ത് സെമിനാർ തിരുവനന്തപുരത്ത് Lifestyle Changes to Control Diabetes: Vanitha Sparsham seminar
Mail This Article
കാലം മാറുമ്പോൾ ജീവിതശൈലി രോഗങ്ങളും പിടിമുറുക്കുകയാണ്. ന്യൂജൻ ജീവിത ശൈലിയും ഫാസ്റ്റ്ഫുഡും അശാസ്ത്രീയമായ ഡയറ്റും മലയാളിയെ അടിമുടി രോഗിയാക്കുന്നു. പ്രായമേറും മുന്നേ പിടിമുറുക്കുന്ന പ്രമേഹമാണ് കൂട്ടത്തിലെ പ്രധാന വില്ലൻ. ജീവിതരീതികളും ശൈലികളും ആരോഗ്യവും അപ്പാടെ കീഴ്‍മേൽ മറിക്കുന്ന പ്രമേഹത്തെ എങ്ങനെ വരുതിയിൽ നിർത്തും? ആ വലിയ ആശങ്കയ്ക്ക് ഉത്തരം ഇതാ...
മാറുന്ന കാലവും ജീവിത ശൈലിയും മുൻനിർത്തി കൃത്യമായ അവബോധം നൽകുകയാണ് വനിത സ്പർശം– കിംസ് ഹെൽത്ത് സെമിനാർ. ‘പ്രമേഹം പൊതുധാരണകളും യാഥാർഥ്യങ്ങളും’ എന്ന വിഷയം മുൻനിർത്തിയുള്ള സെമിനാറിന് തിരുവനന്തപുരത്താണ് വേദിയൊരുങ്ങുന്നത്. നവംബർ 14ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് ആരോഗ്യ രംഗത്തെ പ്രമുഖർ സംവദിക്കുന്ന സെമിനാർ നടക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സെമിനാർ. പ്രവേശനം സൗജന്യം.
പ്രമേഹത്തെ പ്രതിരോധിക്കാനുള്ള നൂതന ചികിത്സാ രീതികൾ, ജീവിത ശൈലിയിലെ മാറ്റങ്ങൾ, പ്രമേഹ രോഗം സംബന്ധിച്ച അബദ്ധ ധാരണകൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ വിഷയമാകും. സെമിനാറിൽ സംബന്ധിക്കുന്നവരുടെ ആശങ്കകൾക്കും ചോദ്യങ്ങൾക്കും പ്രമുഖ ഡോക്ടർമാർ മറുപടി നൽകും.
ഡോ. തുഷാന്ത് തോമസ് (കൺസൾട്ടന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റീസ്), ഡോ. രമേശ് നടരാജൻ (സീനിയർ കൺസൾട്ടന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയോളജി), ഡോ. സതീഷ് ബാലൻ (കൺസൾട്ടന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് നെഫ്രോളജി), ഡോ. വിനായക് റാം കെപിഎസ് (കൺസൾട്ടന്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് ജനറൽ, ആൻഡ് മിനിമലി ഇൻവാസീവ് സർജറി) തുടങ്ങിയവരാണ് സെമിനാർ നയിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 9446220919.
രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേർക്ക് ആറു മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യം.