ഏത് അരുമയ്ക്ക് ലഭിക്കും ഇങ്ങനെയൊരു ഭാഗ്യം? മിനിമോള്‍ ഗർഭിണി: വളകാപ്പ് നടത്തി യുവാവ് Unique Valakappu Celebration for Pet Dog
Mail This Article
കുഞ്ഞതിഥി എത്തും മുൻപുള്ള കാത്തിരിപ്പും ആഘോഷവുമാണ് വളകാപ്പ്. ഗർഭിണിയായ സ്ത്രീകളെ മനസു നിറഞ്ഞ് അനുഗ്രഹിക്കുകയും അവർക്ക് മധുരം പങ്കുവയ്ക്കുകയും ചെയ്യുന്ന മാതൃത്വത്തിന്റെ ആഘോഷം. ഇവിടെയിതാ തന്റെ അരുമ നായയ്ക്ക് അത്തരമൊരു മനോഹരമായ ആഘോഷം ഒരുക്കിയിരിക്കുകാണ് യുവാവ്.
മിനിമോൾ എന്ന മിനിയേച്ചർ പിൻചർ ഇനത്തിൽപ്പെട്ട നായയ്ക്കാണ് വളകാപ്പ് നടത്തിയത്.വാഴയിലയിൽ വളകാപ്പ് എന്ന് ചന്ദനത്തിൽ എഴുതിയിരിക്കുന്നത് പശ്ചാത്തലത്തിൽ കാണാം. ചെണ്ടുമല്ലി കൊണ്ട് വേദി ഒരുക്കി. മിനിമോള്‍ക്ക് പിന്നാലെ മനോഹരമായൊരു കുപ്പായം നൽകി. ഗൗണിൽ സുന്ദരിയായെത്തിയ മിനിയുടെ കഴുത്തിൽ മൂന്ന് മാലയും തലയിൽ പൂവും നെറ്റിച്ചുട്ടിയും വച്ചുകൊടുത്തു. മധുരപലഹാരങ്ങളെല്ലാം ഒരുക്കി ദീപാരാധന നടത്തി. സുന്ദരിയായ മിനിമോൾക്ക് മധുരവും നൽകി. ചടങ്ങിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു.
ലോകത്ത് ഒരു അരുമയ്ക്കും കിട്ടാത്ത അംഗീകാരമെന്നാണ് വിഡിയോക്ക് ലഭിച്ച ഒരു കമന്റ്. മിനിമോൾ ശരിക്കും സുന്ദരിയായെന്ന് കമന്റ് ചെയ്തവരും ഉണ്ട്.