‘ഇനി ഒരു ജന്മം ഉണ്ടങ്കിൽ എനിക്ക് ഇങ്ങനെ ജനിക്കണ്ട, കാരണം...’: വേദനകൾ, നഷ്ടങ്ങൾ... കുറിപ്പുമായി ജാസി Jassi Ashi's Emotional Journey as a Transgender Model
Mail This Article
സ്വന്തം സ്വത്വവും വ്യക്തിത്വവും തിരിച്ചറിഞ്ഞതിന്റെ പേരിൽ, അതു തിരഞ്ഞെടുത്തതിന്റെ പേരിൽ അവഗണന നേരിടുന്ന ആയിരങ്ങളുണ്ട് നമുക്കു ചുറ്റും. ആഗ്രഹിച്ച ജീവിതം തിരഞ്ഞെടുത്തതിന്റെ പേരിൽ സമൂഹത്തിന്റെ കൂരമ്പുകളും പരിഹാസങ്ങളും ഏൽക്കേണ്ടി വന്നതിനെകുറിച്ച് വികാര നിർഭരമായി കുറിക്കുകയാണ് ട്രാൻസ്ജെൻഡറും മോഡലുമായ ജാസി ആഷി. ആൺശരീരത്തിൽ നിന്നും പെൺമനസിലേക്കുള്ള മാറ്റത്തിന്റെ പേരിൽ ഒത്തിരി അനുഭവിക്കേണ്ടി വന്നെന്ന് ജാസി പറയുന്നു. ഇനി ഒരു ജന്മം ഉണ്ടങ്കിൽ തനിക്ക് ഇങ്ങനെ ജനിക്കേണ്ടെന്നും ജാസി വേദനയോടെ പങ്കുവയ്ക്കുന്നു. പുരുഷനായുള്ള പൂർവകാലവും കാലം തനിക്ക് നൽകിയ മാറ്റവും വ്യക്തമാക്കുന്ന ചിത്രങ്ങൾക്കൊപ്പമാണ് ജാസി കുറിപ്പ് പങ്കുവച്ചത്.
ജാസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
അതെ ജീവിതം ചിലപ്പോൾ അങ്ങനെയാണ് നമ്മൾ വിചാരിക്കാത്ത പല പ്രതിസന്ധികളിലൂടെയും നമ്മൾ സഞ്ചരിക്കേണ്ടി വരും. ഞാൻ ഞാനായി ജീവിക്കാൻ അനുഭവിച്ച വേദനകളും പ്രയാസങ്ങളും വിഷമങ്ങളും അത് എനിക്ക് അല്ലാതെ മറ്റൊരാൾക്കും അറിയില്ല.
ജീവിതത്തിൽ ഇങ്ങനെ ജനിച്ചതിന്റെ പേരിൽ പലതും എനിക്ക് നഷ്ടമായി നഷ്ട്ടതിനെ ഓർത്ത് എനിക്ക് സങ്കടമില്ല അത് തിരിച്ചു പിടിക്കാനാണ് ഞാൻ നോക്കുന്നത് . അത് എത്ര ദൂരത്തായാലും ഞാൻ ആ ലക്ഷ്യത്തിലേക്ക് എത്തും അത് ഞാൻ പലർക്കും കൊടുക്കുന്ന എന്റെ മറുപടി ആയിരിക്കും ഇനി ഒരു ജന്മം ഉണ്ടങ്കിൽ എനിക്ക് ഇങ്ങനെ ജനിക്കണ്ട ഒന്നെങ്കിൽ ഒരു പെണ്ണായി അല്ലങ്കിൽ ഒരു ആണായി മതിഈ ജൻമം മോശം എന്നല്ല വേണ്ട ആ യാത്ര എനിക്ക് സഹിക്കുന്നതിലും അപ്പുറമായത് കൊണ്ട്.