ADVERTISEMENT

അനുജൻ ജ്യേഷ്ഠനു വേണ്ടി പഠനം ഉപേക്ഷിച്ചു, പകരം ജ്യേഷ്ഠൻ നൽകിയത് ഒന്നാം റാങ്കിന്റെ ഇരട്ടി മധുരം. പട്ടാഴി വടക്കേക്കര മാലൂർ മല്ലശേരിൽ പടിഞ്ഞാറ്റേതിൽ മുഹമ്മദ് ഖനി അഫ്രാരിസാണ് അനുജൻ എം.കെ.സഫ്രാരിസിന്റെ ആഗ്രഹം സഫലീകരിച്ചത്. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എംകോമിന് ഒന്നാം റാങ്ക് നേടിയാണ് സ്വപ്നം യാഥാർഥ്യമാക്കിയത്.  നിർധന കുടുംബമാണ് ഇവരുടേത്. വിവിധ രോഗങ്ങളോട് മല്ലിടുന്ന പിതാവ് ഷാജിമോനും ഭാര്യയും കടക്കെണിയിലായി, മുന്നോട്ടുള്ള വഴിയറിയാതെ നിൽക്കുമ്പോഴാണ് കുടുംബ പ്രാരബ്ധങ്ങൾ ഏറ്റെടുത്ത് ഇളയ മകൻ സഫ്രാരിസ് പ്ലസ്ടുവിന് പഠിക്കുമ്പോൾ പഠനം ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങുന്നത്. കല്യാണ ഓഡിറ്റോറിയങ്ങളിലും മറ്റും വിളമ്പാൻ പോയായിരുന്നു തുടക്കം.

പിന്നീട് മീൻ കച്ചവടം മുതൽ ഏത് ജോലിയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി. തന്റെ പഠനം ഉപേക്ഷിച്ച് ജോലിക്കിറങ്ങുമ്പോൾ സഫ്രാരിസ് ഒറ്റ കാര്യമേ തന്റെ സഹോദരൻ അഫ്രാരിസിനോട് ആവശ്യപ്പെട്ടുള്ളൂ. പഠിച്ച് വലിയൊരാളാകണം. അതിന് എത്ര പണം വേണമെങ്കിലും കണ്ടെത്താം.  അന്നു മുതൽ പഠനത്തിലായി അഫ്രാരിസിന്റെ ശ്രദ്ധ. ആ യാത്രയിൽ ജെആർഎഫ് ലഭിച്ച അഫ്രാരിസ്, ഇപ്പോൾ എംകോമിന് ഒന്നാം റാങ്ക് നേടുകയും ചെയ്തു.ഇനി ഒരു ജോലി നേടണം. എന്നിട്ട് മുടങ്ങിപ്പോയ അനുജന്റെ വിദ്യാഭ്യാസം പൂർത്തിയാക്കണം. താൻ ഇനി അവന് വേണ്ടിയാണ് ജീവിക്കുന്നതെന്നാണ് അഫ്രാരിസിന്റെ വാക്കുകൾ.പത്തനാപുരം∙ അനുജൻ ജ്യേഷ്ഠനു വേണ്ടി പഠനം ഉപേക്ഷിച്ചു, പകരം ജ്യേഷ്ഠൻ നൽകിയത് ഒന്നാം റാങ്കിന്റെ ഇരട്ടി മധുരം.

ADVERTISEMENT

പട്ടാഴി വടക്കേക്കര മാലൂർ മല്ലശേരിൽ പടിഞ്ഞാറ്റേതിൽ മുഹമ്മദ് ഖനി അഫ്രാരിസാണ് അനുജൻ എം.കെ.സഫ്രാരിസിന്റെ ആഗ്രഹം സഫലീകരിച്ചത്. എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് എംകോമിന് ഒന്നാം റാങ്ക് നേടിയാണ് സ്വപ്നം യാഥാർഥ്യമാക്കിയത്.  നിർധന കുടുംബമാണ് ഇവരുടേത്. വിവിധ രോഗങ്ങളോട് മല്ലിടുന്ന പിതാവ് ഷാജിമോനും ഭാര്യയും കടക്കെണിയിലായി, മുന്നോട്ടുള്ള വഴിയറിയാതെ നിൽക്കുമ്പോഴാണ് കുടുംബ പ്രാരബ്ധങ്ങൾ ഏറ്റെടുത്ത് ഇളയ മകൻ സഫ്രാരിസ് പ്ലസ്ടുവിന് പഠിക്കുമ്പോൾ പഠനം ഉപേക്ഷിച്ച് ജോലിക്ക് ഇറങ്ങുന്നത്. കല്യാണ ഓഡിറ്റോറിയങ്ങളിലും മറ്റും വിളമ്പാൻ പോയായിരുന്നു തുടക്കം. പിന്നീട് മീൻ കച്ചവടം മുതൽ ഏത് ജോലിയും ചെയ്യുന്ന അവസ്ഥയിലേക്കെത്തി.

തന്റെ പഠനം ഉപേക്ഷിച്ച് ജോലിക്കിറങ്ങുമ്പോൾ സഫ്രാരിസ് ഒറ്റ കാര്യമേ തന്റെ സഹോദരൻ അഫ്രാരിസിനോട് ആവശ്യപ്പെട്ടുള്ളൂ. പഠിച്ച് വലിയൊരാളാകണം. അതിന് എത്ര പണം വേണമെങ്കിലും കണ്ടെത്താം.  അന്നു മുതൽ പഠനത്തിലായി അഫ്രാരിസിന്റെ ശ്രദ്ധ. ആ യാത്രയിൽ ജെആർഎഫ് ലഭിച്ച അഫ്രാരിസ്, ഇപ്പോൾ എംകോമിന് ഒന്നാം റാങ്ക് നേടുകയും ചെയ്തു.ഇനി ഒരു ജോലി നേടണം. എന്നിട്ട് മുടങ്ങിപ്പോയ അനുജന്റെ വിദ്യാഭ്യാസം പൂർത്തിയാക്കണം. താൻ ഇനി അവന് വേണ്ടിയാണ് ജീവിക്കുന്നതെന്നാണ് അഫ്രാരിസിന്റെ വാക്കുകൾ.

ADVERTISEMENT
English Summary:

Brother's Sacrifice: The story highlights how a brother sacrificed his education for his sibling. Later, the brother achieves first rank in MCom and dedicates his success to his younger brother.

ADVERTISEMENT
ADVERTISEMENT