ADVERTISEMENT

ഓപ്പറേഷൻ തീയറ്ററുകളും ആശുപത്രി പരിസരങ്ങളും ചിലർക്ക് ഭയപ്പാടിന്റെയും ടെൻഷന്റെയും ഇടങ്ങളാണ്. എന്നാൽ ഇവിടെയിതാ വേദനകളും രോഗകാല പ്രതിസന്ധിയേയും ചിരിച്ചുകൊണ്ട് പാട്ടുപാടി സ്വീകരിക്കുകയാണ് ഒരു രോഗി. ഹൃദ്യമായ പാട്ടിന് പ്രോത്സാഹനവുമായി സർജറിക്ക് നേതൃത്വം നൽകുന്ന ഡോക്ടർ കൂടി എത്തിയപ്പോൾ സംഭവം വൈറലായി.

കോട്ടയത്തു നിന്നാണ് ഹൃദയം നിറയ്ക്കുന്ന വി‍ഡിയോ പുറത്തു വന്നത്. ‌കയ്യിലെ പൊട്ടലിന്റെ സർജറി ചെയ്യുന്നതിനിടെയാണ് ഡോക്ടറും രോഗിയും ഒരുമിച്ച് പാട്ടുപാടുന്നത്. ഗായികയായ രോഗിയോട് ഡോക്ടർ ഗണേശ് കുമാർ പാട്ടുപാടുമോ എന്ന് ചോദിക്കുകയായിരുന്നു. എന്റെ കൂടെ പാടാൻ തയ്യാറാണെങ്കിൽ ഒരു കൈനോക്കാം എന്ന് രോഗിയും മറുപടി നൽകി. തുടർന്ന്, ഇരുവരും ഒരുമിച്ച് പാടുകയായിരുന്നു.

ADVERTISEMENT

ഓപ്പറേഷൻ തിയറ്ററിൽ ഉണ്ടായിരുന്ന നഴ്സാണ് വിഡിയോ പകർത്തിയത്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. കോട്ടയം ഭാരത് ഹോസ്പിറ്റലിൽ ചൊവ്വാഴ്ച ആയിരുന്നു സംഭവം.

വലിയ സ്വീകാര്യതയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഇത്തരം രീതികൾ വിദേശരാജ്യങ്ങളിൽ ചെയ്യാറുണ്ടെന്നും പലരും കമന്റ് ചെയ്തു. രോഗിയോട് സ്നേഹത്തോടെയും ആർദ്രതയോടെയും ഇടപെടുന്ന ഡോക്ടറിന് മനസു നിറഞ്ഞ ആശംസയും പലരും നേരുന്നുണ്ട്.

ADVERTISEMENT
English Summary:

Patient singing in operation theater is winning hearts. The heartwarming video shows a patient singing during surgery, encouraged by the doctor, creating a positive atmosphere and going viral.

ADVERTISEMENT
ADVERTISEMENT