അമ്മേ ഞാനുമുണ്ട് പ്രചാരണത്തിന്... സ്ഥാനാർഥിയായ അമ്മയ്ക്കൊപ്പം, 90 ദിവസം പ്രായമായ ചേതൻ ഭഗതും Mother Candidate Campaigns with Baby
Mail This Article
×
സ്ഥാനാർഥിയായ അമ്മയ്ക്കൊപ്പം, 90 ദിവസം പ്രായമായ ചേതൻ ഭഗതും പ്രചാരണത്തിൽ സജീവമാണ്. ജില്ലാ പഞ്ചായത്ത് തവനൂർ ഡിവിഷനിലേക്ക് ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്യാമിലി, കുഞ്ഞിനെ തോളിലേറ്റിയാണ് പ്രചാരണത്തിനിറങ്ങുന്നത്. ശ്യാമിലിക്കൊപ്പം അമ്മയും അച്ഛനും കൂടെയുണ്ട്. യോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ കുഞ്ഞിനെ അമ്മയ്ക്കു കൈമാറും.
സിസേറിയനിലൂടെ കുഞ്ഞിനെ പ്രസവിച്ച് 80 ദിവസം പിന്നിടുമ്പോഴാണ് ശ്യാമിലിയോട് സ്ഥാനാർഥിയാക്കാൻ സമ്മതമാണോ എന്ന് സിപിഎം ജില്ലാ നേതൃത്വം ചോദിക്കുന്നത്. ആദ്യ മറുപടിയിൽ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സമ്മതം അറിയിച്ചു. ഭർത്താവ് സനോജും കുടുംബവും പൂർണപിന്തുണ നൽകി. തവനൂർ അങ്ങാടി സ്വദേശിനിയായ ശ്യാമിലി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും മാധ്യമപ്രവർത്തകയും ആണ്.
English Summary: