കേക്കിന്റെയും പേസ്ട്രീയുടെയും പറുദീസ: ക്രിസ്മസിന് ഇരട്ടി മധുരവുമായി ജിങ്കിൾ ഗാല വീണ്ടുമെത്തുന്നു Experience the Magic of Christmas with Jingle Gala
Mail This Article
മനസുകളിൽ ആഘോഷത്തിന്റെ ജിങ്കിൾ ബെല്ലുകള്‍ മുഴങ്ങുകയായി... ക്രിസ്മസ് ആഘോഷ രാവുകൾക്കായി കണ്ണുംനട്ടിരിക്കുന്ന ഹൃദയങ്ങളിലേക്ക് സന്തോഷത്തിന്റെ തൂമഞ്ഞു പെയ്തിറങ്ങുകയായി... തിരുപ്പിറവിയുടെ ആഘോഷത്തിന്റെ മധുരം കൊതിക്കുന്നവർക്കായി ഇതാ കൊതിയൂറും കേക്കുകളുടേയും പേസ്ട്രികളുടെയും അതിമധുരവുമായി ജിങ്കിൾ ഗാല എത്തുന്നു.
പാല പാലേറ്റ് അണിയിച്ചൊരുക്കുന്ന ജിങ്കിൾ ഗാലയുടെ രണ്ടാം എഡിഷന് പാലയുടെ മണ്ണിൽ തിരി തെളിയിയുകയാണ്. രുചി പാഠങ്ങളുടെ വേറിട്ട പാത പുതുതലമുറയ്ക്കായി തുറന്നിട്ട, ഇന്ത്യയിലെ എണ്ണംപറഞ്ഞ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ, സെന്റ് ജോസഫ്സ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയാണ് ഏവരെയും രുചിപ്പെരുമയുടെ മഹാവേദിയിലക്ക് സ്വാഗതം ചെയ്യുന്നത്.
ഡിസംബർ 18 രാവിലെ10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് പരിപാടി. സെന്റ് ജോസഫ്സ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (SJIHMCT) ക്യാമ്പസിലാണ് വേദിയൊരുങ്ങുന്നത്. പ്രമുഖ പാചക വിദഗ്ധയും കുക്കറി ഷോകളിലൂടെ പ്രശസ്തയുമായ ബാവ ലൂക്കോസാണ് പരിപാടിയുടെ മുഖ്യാതിഥി.
മനസിനേയും നാവിനേയും രുചിയുടെ ഏഴാം സ്വർഗത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന കേക്ക് വൈവിധ്യങ്ങൾ, മധുരപ്രേമികളുടെ ഹൃദയം കീഴടക്കുന്ന പേസ്ട്രികൾ... ഇങ്ങനെ തുടങ്ങി രുചി വൈവിധ്യങ്ങളുടെ വേറിട്ട കലവറയാണ് ജിങ്കിൾ ഗാല നിങ്ങൾക്കായി കാത്തുവച്ചിരിക്കുന്നത്. പാലയിലെ സെന്റ് ജോസഫ്സ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയാണ് പരിപാടിയുടെ പ്രധാന സംഘാടകർ.
നൂറിൽപരം കേക്ക് വെറൈറ്റികൾ ഒരു കുടക്കീഴിൽ സമന്വയിപ്പിച്ച് തരംഗം തീർത്ത 2023ലെ കേക്ക് ഫെസ്റ്റിവലിന്റെ തുടർച്ചയാണ് ജിങ്കിൾഗാല. സെന്റ് ജോസഫ്സ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ കളരിയിൽ പാചകപ്പെരുമകളുമായി മുന്നേറുന്ന പ്രതിഭകളുടെ സംഗമ വേദിയാകും ജിങ്കിൾ ഗാല. വെറൈറ്റിയും മധുരവും കൊതിക്കുന്ന നാവുകൾക്കായി വിവിധ ഫ്ലേവറുകൾ സമന്വയിക്കുന്ന കേക്കുകളുടെ പറുദീസ തന്നെ ജിംഗിൾ ഗാലയിലുണ്ടാകും. മധുരം കൊതിക്കുന്നവരെ കാത്തിരിക്കുന്നതാകട്ടെ പേസ്ട്രി പരീക്ഷണങ്ങളുടെ നവ്യാനുഭവവും. കേക്ക് പേസ്ട്രി വിഭാഗങ്ങളിലായി നൂറ്റി ഇരുപതോളം വെറൈറ്റികളാണ് അതിഥികളെ കാത്തിരിക്കുന്നത്.
പ്രിസർവേറ്റീവുകളെയും കൃത്രിമ നിറങ്ങളേയും പടിക്കു പുറത്തു നിർത്തി പ്രകൃതിദത്ത ചേരുവകളും കൈപ്പുണ്യവും സമന്വയിക്കുന്നതാണ് ജിങ്കിൾ ഗാലയിലെ ഓരോ വിഭവവും. സെന്റ് ജോസഫ്സ് ഇൻസ്റ്റിസ്റ്റ്യൂട്ടിലെ പ്രമുഖരായ ഷെഫുമാരുടെ മേൽനോട്ടത്തിലായിരിക്കും കലവറ ഒരുങ്ങുന്നത്. പ്രവേശനം സൗജന്യം.
കടന്നുവരൂ... ആസ്വദിക്കൂ... ക്രിസ്മസ് രുചിയുടെ ഈ മഹാവേദിയിലേക്ക് ഏവർക്കും സ്വാഗതം.