ടെൻഷനില് തുടങ്ങും പക്ഷാഘാതത്തിൽ കുരുങ്ങും: പ്രതിരോധ പാഠങ്ങളുമായി വനിത സ്പർശം സെമിനാർ തൊടുപുഴയിൽ Stroke Awareness: Prevention and Treatment: Sparsham Seminar
Mail This Article
തിരക്കുപിടിച്ച ഓട്ടത്തിലും നിയന്ത്രിക്കാനാകാത്ത സ്ട്രെസിനും ഇടയിൽ നമ്മൾ പാടെ അവഗണിച്ചു കളയുന്നൊരു വില്ലനുണ്ട്. ഹൈപ്പർ ടെൻഷൻ! ജീവിതത്തിന്റെ സ്വാഭാവിക താളം പാടേ തകർക്കുന്ന പല വലിയ പ്രശ്നങ്ങളുടെയും ചൂണ്ടുപലകയാണ് ഈ ഹൈപ്പർ ടെൻഷനെന്ന് പറയേണ്ടതില്ലല്ലോ. ഗുരുതരമാകുന്ന ഹൈപ്പർ ടെൻഷൻ ഒരുപക്ഷേ നമ്മളെ കൊണ്ടു ചെന്നെത്തിക്കുന്നത് ജീവിത–സാമ്പത്തിക ക്രമങ്ങളെ കീഴ്‍മേൽ മറിക്കുന്ന പക്ഷാഘാതം പോലുള്ള വലിയ പ്രശ്നങ്ങളിലേക്കായിരിക്കും.
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ നാം മറന്നു പോകുന്ന ഹൈപ്പർ ടെൻഷൻ, പക്ഷാഘാതം എന്നീ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നൽകാനെത്തുകയാണ് വനിതയും സ്മിത മെമ്മോറിയൽ ആശുപത്രിയും. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള അവബോധത്തിലൂടെ ജനപ്രീതിയാർജിച്ച സ്പർശം ഹെൽത്ത് ആൻഡ് വെൽനസ് സെമിനാറിന് തൊടുപുഴ സ്മിത മെമ്മോറിയിൽ ഹോസ്പിറ്റലിലാണ് വേദിയൊരുങ്ങുന്നത്. ഡിസംബർ 20, 2025 രാവിലെ 10.30 മുതൽ 12.30 വരെയാണ് സെമിനാർ. പ്രവേശനം സൗജന്യം.
ഹൈപ്പർ ടെൻഷൻ, പക്ഷാഘാതം തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരാണ് സെമിനാര്‍ നയിക്കുന്നത്. ഹൈപ്പര്‍ ടെൻഷൻ, അതിന്റെ സങ്കീർണതകൾ, ചികിത്സ എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ. ജോബിൻ ജേക്കബ് മാത്യു (കൺസൾട്ടന്റ്, ജനറൽ മെഡിസിൻ, സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ, തൊടുപുഴ) സെമിനാറിൽ ക്ലാസുകൾ നയിക്കും. സ്ട്രോക്കിനെക്കുറിച്ചും അതിന്റെ സങ്കീർണതകളെക്കുറിച്ചും ചികിത്സയെക്കുറിച്ചുമൊക്കെ സ്പർശിച്ചുള്ള സെമിനാര്‍ നയിക്കുന്നത് ഡോ. അജിത അഗസ്റ്റിനാണ് (കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴ),ഹൈപ്പർ ടെൻഷനും സ്ട്രോക്കും ഉള്ള രോഗികൾ സ്വീകരിക്കേണ്ട പോഷകാഹാര ക്രമങ്ങളക്കുറിച്ച് ധന്യ ജോർജ് (ഡയറ്റീഷ്യൻ, സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴ) സദസിനോടു സംവദിക്കും. ആരോഗ്യ പ്രശ്നങ്ങളും മാറുന്ന ജീവിത ശൈലിയും സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാനും സെമിനാറിൽ പ്രത്യേകം അവസരമുണ്ടാകും.
സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറു പേർക്ക് ആറുമാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 9495080006