ADVERTISEMENT

ഒരു സ്ത്രീയുടെ ജീവിതക്രമങ്ങളേയും ആത്മവിശ്വാസത്തേയും പാടേതകർക്കുന്ന ആരോഗ്യാവസ്ഥയാണ് പിസിഒഡിയും വന്ധ്യതയും. ആ രണ്ട് ആരോഗ്യ പ്രശ്നങ്ങളും എത്ര ചികിത്സിച്ചിട്ടും ശാശ്വത പരിഹാരമുണ്ടാകുന്നില്ല എന്നതാണ് പലരുടെയും പരാതി. മാറുന്ന ജീവിത രീതിക്കും ആരോഗ്യ സാഹചര്യങ്ങൾക്കും അനുസരിച്ച് പിസിഒഡിക്കും വന്ധ്യതയ്ക്കും കാലോചിതമായ പ്രതിവിധി എന്താണ്? ഓരോ സ്ത്രീകളും തേടുന്ന വലിയ ആശങ്കയ്ക്കുള്ള ഉത്തരവുമായി എത്തുകയാണ് വനിതയും തൃശൂരിലെ സീതാറാം ആയൂർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും.

വന്ധ്യതയിലേക്കും പിസിഒഡിയിലേക്കും നയിക്കുന്ന ജീവിത സാഹചര്യങ്ങൾ, ചുറ്റുപാടുകൾ, ഭക്ഷണക്രമങ്ങൾ, ചികിത്സ, പ്രതിവിധി തുടങ്ങി സകല മേഖലകളേയും സ്പർശിക്കുന്ന സെമിനാർ ഡിസംബർ 20നാണ് സംഘടിപ്പിക്കുന്നത്. ഡോ. ഭഗവതി അമ്മാൾ (ചീഫ് കൺസൾട്ടന്റ്, ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്, സീതാറാം ആയൂർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൃശൂർ) സെമിനാർ നയിക്കും. വൈഎംസിഎ ഹാളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30ന് അവസാനിക്കുന്ന ‘സ്പർശം സെമിനാറിൽ’ പ്രവേശനം തികച്ചും സൗജന്യം.

vanitha-sitaram-sparsham-seminar-9
ADVERTISEMENT

പിസിഒഡി–വന്ധ്യത സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കാനും സെമിനാറിൽ പ്രത്യേകം അവസരമുണ്ടാകും. സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറു പേർക്ക് ആറുമാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9495080002

ADVERTISEMENT
English Summary:

PCOS and infertility significantly impact a woman's life. PCOS and Infertility seminar 'Sparsham' is organized by Vanitha and Sitaram Speciality Hospital on December 20th, offering insights into lifestyle factors, treatments, and solutions.

ADVERTISEMENT
ADVERTISEMENT