മകൾ വെന്റിലേറ്ററിലാണ്, നാട്ടിലെത്തിക്കാൻ കനിവ് വേണം: ജോർജിയയിലുള്ള മകൾക്കായി കുടുംബം MBBS Student in Georgia Critically Ill
Mail This Article
ജോർജിയയിൽ എംബിബിഎസ് പഠനത്തിനിടെ ഗുരുതര രോഗം ബാധിച്ചു വെന്റിലേറ്ററിൽ കഴിയുന്ന വിദ്യാർഥിനിയെ നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം തേടി കുടുംബം. ചൂർണിക്കര പഞ്ചായത്തിലെ തായിക്കാട്ടുകര എസ്എൻ പുരം കുറ്റിക്കപ്പറമ്പിൽ റോയിയുടെയും ജിജിയുടെയും മകൾ സോണ റോയി (22) ആണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നു ‘കോമ’ അവസ്ഥയിൽ അവിടെ ആശുപത്രിയിൽ കഴിയുന്നത്. മൂന്നര വർഷം മുൻപാണ് സോണ ജോർജിയയിലേക്കു പോയത്. 3 മാസം മുൻപ് അവധിക്കു നാട്ടിൽ വന്നിരുന്നു.
ഇടത്തരം കുടുംബമാണ് ഇവരുടേത്. മകൾ വെന്റിലേറ്ററിലാണെങ്കിലും എങ്ങനെയും നാട്ടിലെത്തിച്ചു ചികിത്സിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അൻവർ സാദത്ത് എംഎൽഎ സോണയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വിദേശകാര്യ വകുപ്പിന്റെയും എംബസിയുടെയും അടിയന്തര ഇടപെടലിനായി മുഖ്യമന്ത്രിയുടെയും ബെന്നി ബഹനാൻ എംപിയുടെയും സഹായം അഭ്യർഥിച്ചു.