രുചിയുടെ ലോകത്തേക്ക് കുട്ടിപ്രതിഭകൾക്ക് സ്വാഗതം...‘ലിറ്റിൽ ഷെഫ്’ ആദ്യ ഘട്ട ഓഡിഷൻ പൂർത്തിയായി
Mail This Article
×
മിൽക്കിമിസ്റ്റ് ഐസ്ക്രീമും യുണിബിക് കേക്കും ചേർന്നവതരിപ്പിക്കുന്ന വനിത ലുലു ഫൺടുറ ലിറ്റിൽ ഷെഫ് മത്സരത്തിന്റെ ആദ്യ ഘട്ട ഓഡിഷൻ വിജയകരമായി പൂർത്തിയായി. കൊച്ചി ലുലു മാളില്‍ നടന്ന ഓഡിഷനില്‍ രുചിയുടെ ലോകത്തേക്ക് എത്താൻ കൊതിക്കുന്ന കുട്ടിപ്രതിഭകളുടെ സജീവ പങ്കാളിത്തമുണ്ടായി. ഓരോരുത്തരും തങ്ങളുടെ പാചകനൈപുണ്യം പ്രകടിപ്പിച്ചു. എട്ട് മുതൽ പതിനഞ്ച് വയസ്സുവരെയുള്ള കുട്ടിപ്പാചക പ്രതിഭകളാണ് ഓഡിഷനെത്തിയത്.
രണ്ടാം റൗണ്ട് ഓഡിഷൻ ഉടൻ നടക്കും. മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുങ്ങുന്നത്. ഒന്നാം സമ്മാനം നേടുന്ന ലിറ്റിൽ ഷെഫിന് 50000 രൂപയും രണ്ടാം സമ്മാനത്തിന് 25000 രൂപയും മൂന്നാം സ്ഥാനത്തിന് 10000 രൂപയും ലഭിക്കും.
ഒന്നാം ഘട്ട ഓഡിഷന്റെ വിഡിയോ കാണാം –
Little Chef Competition: First Round Audition Success: