ADVERTISEMENT

പരിധിവിട്ടുള്ള പെരുമാറ്റത്തിന് കുറിക്കു കൊള്ളുന്ന മറുപടി. സ്റ്റേജിൽ ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിലിരുന്ന് അശ്ലീല പ്രദർശനം നടത്തിയ മധ്യവയസ്കന് ചുട്ടമറുപടി നൽകി ഗായിക. ഹരിയാൻവി (ഹരിയാന) ഗായിക പ്രഞ്ജൽ ദഹിയയാണ് തനിക്കുനേരെ അശ്ലീല പ്രദർശനം നടത്തിയ ആൾക്ക് വേദിയിൽ നിന്നുകൊണ്ട് തന്നെ മറുപടി നൽകിയത്.

കഴിഞ്ഞ ദിവസം നടന്ന മ്യൂസിക് ഷോയ്ക്കിടെയായിരുന്നു സംഭവം. താങ്കളുടെ മകളുടെ പ്രായമെ തനിക്ക് ഉള്ളുവെന്ന് ഓർമ വേണമെന്ന് പ്രഞ്ജൽ സ്റ്റേജിൽ നിന്നുകൊണ്ട് പറഞ്ഞു. നിറഞ്ഞ കയ്യടികളോടെയാണ് പ്രഞ്ജലിന്റെ മറുപടി സദസ് ഏറ്റെടുത്തത്.

ADVERTISEMENT

ഗാനം ആലപിക്കുന്നതിനിടെ താഴെ സദസിൽ ഇരുന്ന മധ്യവയസ്കൻ യുവതിക്ക് നേരെ അശ്ലീല പ്രദർശനം നടത്തുകയായിരുന്നു. ഇതോടെ പ്രഞ്ജൽ പാട്ട് നിർത്തി. ‘‘അമ്മാവാ, എനിക്ക് നിങ്ങളുടെ മകളാകാനുള്ള പ്രായമേ ഉള്ളൂ. അതുകൊണ്ട് മാന്യമായി പെരുമാറുക’’ – പ്രഞ്ജൽ പറഞ്ഞു. പിന്നാലെ സ്റ്റേജിലേക്കു കയറരുതെന്ന് ജനക്കൂട്ടത്തോടും ഗായിക ആവശ്യപ്പെട്ടു. ചിലർ വേദിയിലേക്കു കയറാൻ ശ്രമിച്ചതോടെയാണ് ഗായിക മുന്നറിയിപ്പ് നൽകിയത്. വൈറലായ ‘52 ഗജ് കാ ദമൻ’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് പ്രഞ്ജൽ ദഹിയ.

ADVERTISEMENT
English Summary:

Pranjal Dahiya, a Haryanvi singer, responded strongly to a middle-aged man who indecently behaved during her music show. The singer reminded the man that she is young enough to be his daughter and asked him to behave with respect.

ADVERTISEMENT
ADVERTISEMENT