ADVERTISEMENT

സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ച്, കാത്തിരിക്കുന്നവർക്ക് കണ്ണീർ മാത്രം നൽകി മരണത്തിന്റെ ലോകത്തേക്ക് പോകുന്ന പ്രവാസികൾ. പ്രവാസ ലോകത്തു നിന്നുള്ള ഇത്തരം വിയോഗ വാർത്തകൾ എന്നും തീരാവേദനയാണ്. അവയിൽ ജീവിതം സ്വയം അവസാനിപ്പിക്കുന്ന യുവാക്കളും ഉണ്ടെന്ന സത്യം അത്യന്തം സങ്കടകരമാണ്.

മരവിച്ച മനസിനൊടുവിൽ ജീവിതം അവസാനിപ്പിച്ച പ്രവാസി യുവാവിനെ കുറിച്ച് വേദനയോടെ പങ്കുവയ്ക്കുകയാണ് അഷ്റഫ് താമരശേരി. വിവാഹ സ്വപ്നങ്ങൾ പാതിവഴിക്കാക്കി മരണത്തിന്റെ വഴിയേ നടന്നു പോയ യുവാവിന്റെ അനുഭവം കണ്ണുനനയിക്കുന്നതാണ്.

ADVERTISEMENT

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇക്കഴിഞ്ഞ ദിവസം നാട്ടിലേക്ക് 5 മൃതദേഹങ്ങളാണ് കയറ്റിവിട്ടത് അതിൽ ഒന്ന് ആത്മഹത്യചെയ്താണ് മരണപ്പെട്ടത്. ആ സാധുവായ വെറും 27 വയസ്സ് മാത്രമുള്ള ചെറുപ്പക്കാരന്റെ കദനകഥ നമ്മളെല്ലാവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. സ്വാന്തമായൊരു ജീവിതം കെട്ടിപ്പടുക്കാൻ കടല് താണ്ടി ഈ പ്രവാസലോകത്ത് വന്നു, നല്ലൊരു കമ്പനിയിൽ 6 മാസത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടയിൽ നാട്ടിലുള്ള ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാവുകയും ഇരുവീട്ടുകാരുടെയും സമ്മതത്തോടെ കല്യാണത്തിനുള്ള തെയ്യാറെടുപ്പുകളും നടത്തി.

ADVERTISEMENT

തന്റെ സഹധർമ്മിണിയാവൻ പോകുന്ന ആ പെൺകുട്ടിക്ക് വേണ്ടി താൻ ഈ മണലാരണ്യത്തിൽ നിന്നും കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യത്തിൽനിന്നും എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിരുന്നു. ഏതൊരു ചെറുപ്പക്കാരനെയും പോലെ തന്റെ പ്രണയിനിയെക്കുറിച്ചും തങ്ങളുടെ വിവാഹജീവിതത്തെക്കുറിച്ചുമെല്ലാം സുന്ദരസ്വപ്നങ്ങൾ കണ്ട് ഈ ഗൾഫ്നാട്ടിൽ ദിനരാത്രങ്ങൾ തള്ളിനീക്കി പോയിക്കൊണ്ടിരുന്നു. താമസിയാതെ നാട്ടിൽപോയി കല്യാണം നടത്തുവാനും തീരുമാനിച്ചു ഉറപ്പിച്ചിരുന്നു.അങ്ങനെയിരിക്കെ ഈ അടുത്തദിവസം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഈ ചെറുപ്പക്കാരൻ നാട്ടിൽനിന്നും അറിയുന്നു താൻ ആത്മാർത്ഥമായി പ്രാണനുതുല്യം സ്നേഹിച്ചിരുന്ന പെണ്ണ് മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപോയി എന്ന്.

ഇടിവെട്ട് ഏറ്റതുപോലെ മരവിച്ച മനസ്സുമായി എല്ലാം തകർന്നടിഞ്ഞ അവസ്ഥയിലായി ആ സാധു ചെറുപ്പക്കാരൻ. കുടുംബക്കാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും ആശ്വാസവാക്കുകൾ പറഞ്ഞെങ്കിലും സ്വാന്തനപ്പെടുത്തിയെങ്കിലും മനസ്സിനേറ്റ ആഘാതത്തിൽനിന്നും മുക്തിനേടാൻ ആ ചെറുപ്പക്കാരന് സാധിച്ചിരുന്നില്ല. മാനസികമായി തകർന്ന ആ ചെറുപ്പക്കാരൻ ഒരു ദുർബലനിമിഷത്തിൽ ആത്മഹത്യ ചെയ്തു തന്റെ ജീവിതം അവസാനിപ്പിച്ചു. വിടരുംമുമ്പേ പൊലിഞ്ഞുപോയ ആ സാധു എന്ത് പിഴച്ചു?

ADVERTISEMENT

ഇതൊരു ഒറ്റപ്പെട്ട സംഭവം ഒന്നുമല്ല കെട്ടോ, ഈ പുതിയ തലമുറയിലെ മക്കൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ ധാർമികമായ മൂല്യങ്ങളെക്കുറിച്ചും രക്ഷിതാക്കൾ തന്നെ പഠിപ്പിച്ചു വളർത്തണം. അത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്.

അഷ്‌റഫ്‌ താമരശ്ശേരി

English Summary:

Pravasi suicides are a concerning issue in the Gulf region. This article discusses the tragic story of a young expatriate who ended his life after facing heartbreak, highlighting the need for mental health awareness and support for those living abroad.

ADVERTISEMENT