ADVERTISEMENT

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ റെയ്ഹാൻ വദ്രയ്ക്ക് (25) പ്രണയ സാഫല്യം. റെയ്ഹാൻ വദ്ര വിവാഹത്തിനൊരുങ്ങുന്നതായാണ് റിപ്പോർട്ട്. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാൻ വിവാഹാഭ്യർഥന നടത്തിയെന്നാണു വിവരം. ഏഴുവർഷമായി ഇരുവരും പ്രണയത്തിലാണ്. രണ്ടു കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് റെയ്ഹാൻ പ്രണയാഭ്യർഥന നടത്തിയത്. രാജസ്ഥാനിലെ രന്തംബോറിൽ വിപുലമായ പരിപാടികളോടെ വിവാഹ നിശ്ചയ ചടങ്ങുകൾ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മാസങ്ങൾക്കുള്ളിൽ വിവാഹവും നടക്കും.

ഇൻസ്റ്റഗ്രാമിൽ നൽകിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ.വിഷ്വൽ ആർട്ടിസ്റ്റാണ് റെയ്ഹാൻ വദ്ര. പത്താമത്തെ വയസ്സുമുതൽ ഫോട്ടോഗ്രഫിയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി, സ്ട്രീറ്റ്, കൊമേഴ്സൽ ഫോട്ടോഗ്രാഫർ ആണ്. രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും പഠിച്ച അതേ സ്കൂളായ ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വാദ്ര പഠിച്ചത്. തുടർന്ന് രാഷ്ട്രീയത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ചേർന്നു.

ADVERTISEMENT

ഡൽഹി സ്വദേശിയായ അവിവ ബെയ്ഗ് വ്യവസായിയായ ഇംറാൻ ബെയ്ഗിന്റേയും നന്ദിത ബെയ്ഗിന്റെയും മകളാണ്. പ്രിയങ്ക ഗാന്ധിയും നന്ദിത ബെയ്ഗും ബാല്യകാല സുഹൃത്തുക്കളാണ്. ഇന്റീരിയർ ഡിസൈനറായ നന്ദിത ബെയ്ഗാണ് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനം ഇന്ദിര ഭവന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിട്ടുള്ളത്.

2021-ൽ ന്യൂഡൽഹിയിലെ ബിക്കാനീർ ഹൗസിൽ റെയ്ഹാൻ വദ്ര ആദ്യ സോളോ എക്സിബിഷൻ നടത്തിയിരുന്നു. 2017-ൽ സ്കൂളിൽ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെയ്ഹാൻ വദ്രയ്ക്ക് കണ്ണിനു പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ‌ പ്രകാശം, സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു എക്സിബിഷൻ.

ADVERTISEMENT
English Summary:

Raihan Vadra, son of Priyanka Gandhi and Robert Vadra, is reportedly getting married. He proposed to his girlfriend, Aviva Bhaig, after seven years of relationship, with engagement ceremonies planned in Ranthambore.

ADVERTISEMENT
ADVERTISEMENT