‘ഇനി ഞാൻ എത്രകാലം ജീവിച്ചിരിക്കും എന്ന് പോലും അറിയില്ല ഉമ്മാ...’: 22 വയസില് കാൻസർ നോവ്: കനിവു തേടി ഫാത്തിമ Fathima's Battle with Cancer
Mail This Article
കാൻസറിന്റെ വേദനകൾ ശരീരത്തിൽ തുളഞ്ഞു കയറുകയാണ്... ഓരോ ശ്വാസത്തിലും വേദന ഇരട്ടിയാകുകയാണ്. കൊത്തിവലിക്കുന്ന വേദന പച്ചമാംസത്തിൽ തുളഞ്ഞുകയറുമ്പോഴും ഫാത്തിമയ്ക്ക് പ്രതീക്ഷയുണ്ട്.കരുണവറ്റാത്ത ഹൃദയങ്ങൾ കൈവിടില്ലെന്ന പ്രതീക്ഷ.
തിരുവനന്തപുരം ജില്ലയിലെ മുരുക്കുംപുഴ സ്വദേശിയായ ഫാത്തിമ 22 വയസുവരെയും ഒരു കുറവും ഇല്ലാതെ വളർന്നു വന്ന പൊന്നുമോളാണ്. രക്താർബുദത്തിന്റെ വേരുകൾ അവളുടെ ശരീരത്തിൽ ആഴ്ന്നിറങ്ങുന്നതു വരെയും. കാൻസറിന്റെ ഈ നിർണായക ഘട്ടത്തിൽ, മജ്ജമാറ്റിവച്ചില്ലെങ്കിൽ മരണപ്പെടും എന്ന ഘട്ടത്തിൽ ഫാത്തിമയും കുടുംബവും നിവൃത്തിയില്ലാതെ നന്മയുള്ള ഹൃദയങ്ങളുടെകനിവു തേടുകയാണ്. സാമൂഹ്യ പ്രവർത്തകനായ അമർഷാനാണ് ആ വേദനയുടെ കഥ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.
അമർഷാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച് കുറിപ്പ്....
‘ഉമ്മാ സഹായം കിട്ടാതെ ഞാൻ അഥവാ മരണപ്പെടുകയാണെങ്കിൽ എന്റെ ഉമ്മ സങ്കടപെടരുത്. എന്നെ ഈ 22 വയസ്സുവരെ ഒരു കുറവും ഇല്ലാതെ വളർത്തി വലുതാക്കി, മെഡിക്കൽ വിഭാഗം വരെ പഠിപ്പിച്ചു. എന്നിൽ ഒരുപാട് സ്വപ്‌നങ്ങൾ നിങ്ങൾക്ക് ഉണ്ടായിരുന്നു. ആ സ്വപ്‌നങ്ങളിൽ എത്താൻ സാധിച്ചില്ലല്ലോ എന്നൊരു വേദനയിൽ മാത്രം ആകും മരണം എന്നെ കീഴടക്കിയാൽ എന്റെ കണ്ണ് അടയുക..’
എന്റെ ഉമ്മയും, ഉപ്പയും അങ്ങിനെയും കഷ്ട്ടപ്പെട്ടിട്ടുണ്ട്. ഫാത്തിമ എന്ന 22 വയസുള്ള പെൺകുട്ടിയുടെ ഈ വാക്കുകൾ ഏതൊരാളുടെയും ഹൃദയം തകർന്നു പോകും..!!
ഒരു ചെറിയ സഹായം എങ്കിലും QR കോഡ് വഴി നൽകി ഈ സങ്കടം എല്ലാവരിലും ഒന്ന് ഷെയർ ചെയ്യാമോ..!!
ഉടനടി സർജറി നടന്നില്ലെങ്കിൽ മരണപ്പെട്ടു പോകും. വളരെ എമർജൻസിയാണ് എല്ലാവരും മാക്സിമം ഷെയർ ചെയ്തു സഹായിക്കണേ...
‘ഇനി എത്രകാലം ഞാൻ ജീവിച്ചിരിക്കും എന്ന് പോലും അറിയില്ല ഉമ്മാ. നമ്മൾ എന്ത് പാപം ചെയ്തു ആകും ഇങ്ങനെ എല്ലാരുടെയും മുന്നിൽ കൈ നീട്ടേണ്ട ഗതികേട് വന്നിട്ടുള്ളത്.’ 22 വയസ്സ് മാത്രം പ്രായമുള്ള ഫാത്തിമ എന്ന കൊച്ചു പെൺകുട്ടി പറയുന്ന ഈ വാക്കുകൾ ആരുടേയും കണ്ണ് നിറയിക്കും...
തിരുവനന്തപുരം ജില്ലയിലെ മംഗലപുരം പഞ്ചായത്തിൽ മുരുക്കുംപുഴ എന്ന പ്രദേശത്തെ ഫാത്തിമ എന്ന മെഡിക്കൽ വിദ്യാർത്ഥിനിക്ക് അക്യൂറ്റ് മെലോയിഡ് ലുക്കീമിയ എന്ന വളരെ മാരക കാൻസർ രോഗം പിടിപ്പെട്ടു അവസാന സ്റ്റേജിൽ എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഉടനടി മജ്ജ മാറ്റിവെച്ചില്ലെങ്കിൽ ചിലപ്പോൾ മരണം വരെ സംഭവിച്ചേക്കാം..!!
ഓട്ടോ തൊഴിലാളിയായ മോളുടെ പിതാവ് തന്നെയാണ് മജ്ജ നൽകുന്നത്. സർജറിക്കും, തുടർ ചികിത്സയും ഉൾപ്പെടെ 50 ലക്ഷം രൂപ കണ്ടെത്താൻ യാതൊരു മാർഗവും ഇല്ലാത്തത് കൊണ്ടാണ്. കണ്ണീരോടെ അവസാന പ്രതീക്ഷയിൽ പൊതു സമൂഹത്തിന്റെ മുന്നിൽ വന്നു കൈ നീട്ടുന്നത്.. നിങ്ങൾ ആരും ഈ സങ്കടം തട്ടി മാറ്റി പോകരുത് പറ്റാവുന്ന സഹായങ്ങൾ നൽകി ഈ പൊന്നുമോളെ ഒന്ന് ചേർത്തു പിടിക്കണേ.
ജനവരി 5 ന് മുന്നേ സർജറിക്ക് ആവശ്യമായ തുക ഹോസ്പിറ്റലിൽ കെട്ടിവെക്കണം വളരെ എമർജൻസിയാണ് എല്ലാവരും ഈ വീഡിയോ നിങ്ങളുടെ ഓരോ സൗഹൃദങ്ങളിലും, കുടുംബങ്ങളിലും വളരെ പെട്ടെന്ന് ഷെയർ ചെയ്തു സഹായിക്കണേ...
സഹായം അഭ്യർഥിച്ച് അമർഷാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ലിങ്കും മറ്റു വിവരങ്ങളും ചുവടെ...