ADVERTISEMENT

‘അവൾ/അവൻ അവളുടെ ലോകത്താണ്’ എന്ന് പലപ്പോഴും നമ്മൾ പറയാറുള്ള ആ അവരാണ് ഇൻട്രോവെർട്ടുകൾ. ഒരുപാട് ആളുകൾക്കൊപ്പം സമയം ചിലവഴിക്കുന്നതിനു പകരം വിരലിലെണ്ണാവുന്നയാളഉകളോട് ആഴത്തിൽ മിണ്ടുന്നവർ... പലപ്പോഴും തിരക്കുകളിൽ നിന്നൊഴിഞ്ഞ് ഒരു മൂല കണ്ടെത്തി അവിടെ സ്വന്തം കമ്പനിയിൽ തൃപ്തരാകുന്നവർ... എപ്പോഴും എന്തിനും കൂടെയാരേയും കൂട്ടാതെ തനിച്ചൊന്ന് നടന്ന് ആകാശം കണ്ട് രസിക്കുന്നവർ... എണ്ണത്തിൽ കുറവായ ഇവരെ പലപ്പോഴും ‘എക്സ്ട്രോവെർട്ടഡായ’ ഒരു ലോകത്തിന് മനസിലാകുക പോലുമില്ല.

ഇവരുടെ നിശബ്ദതയെ പറയാൻ ഒന്നുമില്ലായ്മകളായും... ഒരു കൂട്ടത്തിന് മുന്നിലേക്ക് വരാനുള്ള താൽപര്യമില്ലായ്മയെ നാണമായും... അവരുടെ ഏകാന്തതയെ വിഷാദത്തോട് ചേർത്ത് വായിച്ചും ഇവരെ നമ്മളിൽ പലരും തെറ്റിധരിക്കാറുണ്ട്.

ADVERTISEMENT

എന്നാൽ ലോകത്ത് ഒരു കോണിൽ ഒറ്റയ്ക്കിരുന്ന് തന്റെ തന്നെ ബെസ്റ്റ് ഫ്രണ്ടാവാൻ കഴിവുള്ള ഇൻട്രോവെർട്ടുകളെ... അവരുടെ പ്രത്യേകതകളെ മനസിലാക്കാനായിട്ടാണ് ജനുവരി രണ്ടിന് ലോക അന്തർമുഖ ദിനമായി ആചരിക്കുന്നത്.

ജനുവരി രണ്ട് തന്നെ ഇതിനായി തിരഞ്ഞെടുക്കാനും ഒരു കാരണമുണ്ട്. അവധിക്കാലമൊക്കെ കഴിഞ്ഞ് പതിയെ സ്വന്തം കാര്യത്തിലേക്ക് തിരിയാൻ അന്തർമുഖരെ സഹായിക്കുന്ന സമയത്തിന്റെ തുടക്കം എന്ന നിലയ്ക്കാണ് പുതുവത്സരാഘോഷങ്ങൾക്ക് ശേഷമുള്ള ഈ തീയതി തന്നെ ഇൻട്രോവെർട്ട് ദിനമാക്കി മാറ്റിയത്.

ADVERTISEMENT

അന്തർമുഖരുടെ ചില പ്രത്യേകതകൾ

ഏകാന്തത ഇവർ ഭയക്കുന്ന ഒന്നല്ല മറിച്ച് അവർക്കത് ആസ്വദിക്കാൻ സാധിക്കാനുള്ള കഴിവുണ്ട്. 

  • ADVERTISEMENT

    സ്മോൾ ടോക്കുകൾക്കപ്പുറം ഇവർക്ക് ആഴത്തിൽ ചിന്തിക്കാനും സംസാരിക്കാനുമാണ് താൽപര്യം.

  • വലിയ ആൾക്കുട്ടങ്ങൾ അവരെ ഭയപ്പെടുത്തണമെന്നില്ല. പലപ്പോഴും അവരുടെ നാണം കൊണ്ടുമല്ല അവർ പലയിടത്തും വരാത്തത്. അതവരുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.

  • പാർട്ടികളും ആൾക്കുട്ടങ്ങളുമല്ല അവരെ പുനരുജ്ജീവിപ്പിക്കുന്നത്, അത് പലപ്പോഴും അവർ അവരോടൊത്ത് തന്നെ ചിലവഴിക്കുന്ന സമയമാണ്.

  • ചിലർക്ക് വലിയ ഗ്രൂപ്പുകളും ആൾക്കുട്ടങ്ങളും സമ്മർദ്ദമുണ്ടാക്കും.

  • അവർ സ്വന്തം ചിന്തകളെ കുറിച്ചും അവരുടെ പ്രവർത്തിയുടെ വ്യാപ്തിയെ കുറിച്ചുമൊക്കെ ചിന്തിക്കുന്നവരാണ്.

  • വലിയൊരു വിഭാഗം ആളുകളും വിട്ടുപോകുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും ഇവർ ശ്രദ്ധിക്കും.

  • പൊതുവേ ബഹളങ്ങളില്ലാത്ത അവസ്ഥയാണ് ഇവർക്കിഷ്ടം.

  • പലപ്പോഴും ഇവരെ സമൂഹ വിരുദ്ധരായും മനുഷ്യരെ ഇഷ്ടമല്ലാത്തവരുമായിട്ടാണ് സമൂഹം മുദ്ര കുത്തുക എന്നാൽ ഇവർക്ക് വളരെ ഘാഢമായ ചുരുക്കം ചില ബന്ധങ്ങളുണ്ടാകും. പലപ്പോഴും അവരെപ്പോലെ ചിന്തിക്കുന്ന ആളുകളെ കാണാൻ കിട്ടാത്തതാണ് അവരെ തീർത്തും തനിച്ചാക്കുന്ന ഘടകം. എന്നാലും ഇവർ അവർക്കു പറ്റാത്ത ഇടങ്ങളിലും ആളുകൾക്കൊപ്പവും നിൽക്കില്ല.

    ചിലർ വെറുതേയൊരു ജാഡയ്ക്കോ മറ്റോ ആയി ‘ഞാൻ ഇൻട്രോവെർട്ടഡാണ്’ എന്ന് പറയാറുണ്ട്. ആധികാരികമായി അതുറപ്പിക്കണമെങ്കിൽ വ്യക്തിത്വ പരിശോധനകൾ /ടെസ്റ്റുകൾ ചെയ്ത് അതിന്റെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അത് പറയേണ്ടത്.

    നിങ്ങളുടെ കൂട്ടത്തിലുള്ള ഇൻട്രോവെർട്ടുകള്‍ക്ക് ആശംസ പറയൂ... അവരെ ചേർത്തു പിടിക്കുന്നു എന്നു പറയാൻ ഇവിടെ ടാഗ് ചെയ്യൂ...

    ADVERTISEMENT