‘നെഗറ്റീവ് കമന്റുകൾ പറഞ്ഞ് സ്വയം മടുപ്പിക്കരുത്, അത് ഒപ്പമുള്ളവർക്കും അരോചകമാകും’; യാത്രകൾ സുഖസുന്ദരമാക്കാൻ അറിയാം ചില കാര്യങ്ങൾ
Mail This Article
യാത്രാനുഭവങ്ങൾ ഓർമിക്കത്തക്കതാകണമെങ്കിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രകൾ മാറ്റിവയ്ക്കാതിരിക്കുക എന്നതു തന്നെ. തടസ്സങ്ങൾ ഒട്ടേറെയുണ്ടാകും, എന്നാലും ഇടയ്ക്കൊക്കെ യാത്ര പോകുക, കാഴ്ചകൾ ആസ്വദിക്കുക, മറ്റെല്ലാം മറന്ന് അൽപസമയം ചെലവഴിക്കുക. എല്ലാ തിരക്കുകളും അവസാനിച്ച ശേഷം യാത്രയ്ക്കു സമയം കണ്ടെത്താം എന്നു കരുതല്ലേ. കാരണം ജോലിത്തിരക്കുകളും മാനസിക സമ്മർദവുമെല്ലാം കാറ്റിൽ പറത്തി കളയാനുള്ള വഴി കൂടിയാണ് യാത്ര.
ഒറ്റയ്ക്കാണെങ്കിലും കൂട്ടുകാരുടെ കൂടെയാണെങ്കിലും പ്ലാനിങ് കൃത്യമായിരിക്കണം. എത്ര നന്നായി ആസൂത്രണം ചെയ്താലും ചില തടസ്സങ്ങളൊക്കെ ഉണ്ടാകാം എന്ന മുൻധാരണയും വേണം. ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോഴെ നെഗറ്റീവ് കമന്റുകൾ പറഞ്ഞ് സ്വയം മടുപ്പിക്കരുത്. അത് ഒപ്പമുള്ളവർക്കും അരോചകമാകും. ട്രാവൽ ആസ്വാദ്യകരമാക്കാൻ ചില തയാറെടുപ്പുകൾ ആവശ്യമാണ്. അതേക്കുറിച്ച് കൂടി മനസ്സിലാക്കിയിട്ടു യാത്ര പോകാൻ റെഡിയായിക്കോളൂ.
പാക്കിങ്ങിൽ ശ്രദ്ധ വേണം
പാക്കിങ്ങിന്റെ കാര്യത്തിൽ ഏറ്റവും വലിയ തലവേദനയാകുന്നതു ഡ്രസ്സുകളുടെ എണ്ണമാണ്. കൂടാതെയും കുറയാതെയും ആവശ്യത്തിനു മാത്രം എടുക്കുക. യാത്രയുടെ ദൈർഘ്യം, ചെന്നെത്തുന്ന സ്ഥലത്തെ കാലാവസ്ഥ, സഞ്ചാരത്തിന്റെ സ്വഭാവം ഒക്കെ കണക്കിലെടുത്തു വേണം വസ്ത്രങ്ങളെടുക്കാൻ.
∙ ബാഗിന്റെ ഏറ്റവും താഴെ വസ്ത്രങ്ങൾ വയ്ക്കുന്നതാണു നല്ലത്. ഭംഗിയായി മടക്കിയും റോൾ ചെയ്തും അടുക്കുന്നതു ബാഗിലെ സ്ഥലം പരമാവധി ഉപയോഗിക്കുന്നതിനു സഹായിക്കും.
∙ രാത്രി സഞ്ചാരത്തിനു ശേഷമോ മറ്റോ ഡെസ്റ്റിനേഷ നില്‍ എത്തിയാൽ ഉടൻ തന്നെ വസ്ത്രം മാറേണ്ട സാഹചര്യമാണെങ്കിൽ അതിന് ഒരുജോഡി ഏറ്റവും മുകളിൽ വയ്ക്കുന്നതാണു സൗകര്യം.
∙വസ്ത്രങ്ങൾ മിക്‌സ് ആൻഡ് മാച്ച് ആണെന്ന് ഉറപ്പാക്കുക. വ്യത്യസ്ത ടോപ്പുകൾക്കും കുർത്തകൾക്കും ഇണങ്ങും വിധമുള്ള ജീൻസ്, ടെറ്റ്സ് എടുക്കുക. വൈവിധ്യത്തിനായി ഒന്നുരണ്ട് സ്കാർഫ്, സ്‌ട്രോൾ, ഷ്രഗ്ഗുകൾ കരുതാം.
സോപ്പ്, പൗഡർ, പെർഫ്യും തുടങ്ങി ടോയ്‌ലെറ്ററിസ് വ യ്ക്കാൻ ചെറു പാക്കുകൾ സ്ഥലം ലാഭിക്കാനും ബാഗ് ഒ തുക്കാനും സഹായകമാകും. പതിവായി ഉപയോഗിക്കേണ്ട സാധനങ്ങൾ മരുന്നുകളൊക്കെ പ്രത്യേകം അറയിൽ, എളുപ്പം എടുക്കാവുന്ന വിധം വയ്ക്കുക.
∙ യാത്രയ്ക്കിടെ ബാഗുകൾ അലക്ഷ്യമായി വയ്ക്കുന്നതും ശ്രദ്ധ എത്താത്തിടത്തു വയ്ക്കുന്നതും ഒഴിവാക്കണം.
രേഖകൾ ഭദ്രമാക്കാം
യാത്ര, താമസ ബുക്കിങ്ങുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ ഏറ്റവും ഭദ്രമായി സൂക്ഷിക്കുക. കഴിയുന്നതും എ പ്പോഴും കയ്യിൽ കരുതുന്ന ഹാൻഡ്ബാഗിൽ തന്നെ സൂക്ഷിക്കുക. ഒപ്പം പാസ്പോർട്ടിന്റെയും തിരിച്ചറിയൽ രേഖകളുടെയും കോപ്പികൾ കൂടി കൊണ്ടുപോകുക.
∙ ടിക്കറ്റുകൾ, ബുക്കിങ് രേഖകൾ എന്നിവ ഉപയോഗിക്കേണ്ട ക്രമത്തില്‍ വയ്ക്കുന്നത് പിന്നീട് എളുപ്പമാകും.
∙ രേഖകളുടെ കോപ്പികൾ കരുതുന്നതിനൊപ്പം ഡിജിറ്റൽ കോപ്പി സ്മാർട് ഫോണുകളിൽ സൂക്ഷിക്കാം. സർക്കാർ ഡിജി ലോക്കർ സൗകര്യം ഇതിനു പ്രയോജനപ്പെടുത്താം. കൂടാതെ മുൻകരുതലെന്ന നിലയിൽ പാസ്പോർട്ട്, ആധാർ കാർഡ്, ഇലക്‌ഷൻ ഐഡി തുടങ്ങിയവ ഫോട്ടോ എടുത്തോ സ്കാൻ ചെയ്തോ കുടുംബാംഗങ്ങളുടെ മെയിലിലേക്കോ വാട്സാപ്പിലേക്കോ അയച്ചിടുക.
ഇൻഷുറൻസ് ആവശ്യമോ?
ആഴ്ചകളോളമുള്ള ദീർഘയാത്രയോ വിദേശ ട്രിപ്പുകളോ സാഹസിക സഞ്ചാരങ്ങളോ ആണെങ്കിൽ ട്രാവൽ ഇൻഷുർ ചെയ്യുന്നതിനു മടിക്കേണ്ട. അത് അപ്രതീക്ഷിത ചെലവുകളെല്ലാം കൈകാര്യം ചെയ്യാൻ സഹായിക്കും.
∙അത്യാവശ്യ ഘട്ടങ്ങളിലെ ആരോഗ്യ പരിരക്ഷയുടെ കാര്യത്തിൽ മാത്രമല്ല, നഷ്ടപ്പെട്ട ല ഗേജ്, വിമാന റദ്ദാക്കലുകൾ, കാലതാമസം, റെന്റ് എ കാർ പയോഗിക്കുമ്പോഴണ്ടാകാവുന്ന വാഹന കേടുപാടുകൾ തുടങ്ങിയവ യ്ക്കു പണം തിരി കെ ലഭിക്കുന്ന വിധം സമഗ്രമായ പരിരക്ഷ നോക്കി എടുക്കുക. സോളോ സഞ്ചാരത്തിൽ ഈ സുരക്ഷകൾ ആത്മവിശ്വാസമുറപ്പിക്കാനും സഹായകമാകും.
യാത്രാവിവരങ്ങൾ പരസ്യമാക്കണോ?
അന്യനാടുകളിൽ സഞ്ചരിക്കുമ്പോൾ സഹസഞ്ചാരികളോടും ആ നാട്ടിൽ പരിചയപ്പെടുന്നവരോടും കൃത്രിമത്വമില്ലാതെ സ്വാഭാവികമായി ഇടപെടുക എന്നതു പ്രധാനമാണ്. എന്നാൽ പങ്കുവയ്ക്കുന്ന വിവരങ്ങളിൽ മിതത്വം പാലിക്കണം.
∙ ഗൈഡ്, ഡ്രൈവർമാർ, സഹയാത്രികർ എന്നിങ്ങനെ ഒരിക്കൽ കണ്ടു പിരിയുന്നവരോട് വിവരങ്ങൾ പൂർണമായും പങ്കുവയ്ക്കണമെന്നില്ല.
∙ മുൻപോട്ടുള്ള ദിവസങ്ങളിലെ ട്രെയിൻ, വിമാന ബുക്കിങ്ങുകൾ, ഹോട്ടൽ ബുക്കിങ് എന്നിവ ഉൾപ്പടെ വിശദാംശങ്ങൾ ആരോടും പങ്കിടേണ്ട ആവശ്യമില്ല.
∙ കുടുംബത്തിലെയോ സുഹൃത്തുക്കളിലെയോ ഒന്നോ ര ണ്ടോ ആൾക്കാർക്ക് നിങ്ങളുടെ ട്രിപ്പിന്റെ ദൈനംദിന പുരോഗതി ചുരുക്കത്തിൽ അപ്ഡേറ്റ് ചെയ്യുന്നത് നന്നായിരിക്കും. അത് ഉറ്റവരുടെ ആകാംക്ഷകളെയും ഉത്കണ്ഠകളെയും കുറയ്ക്കാൻ സഹായകമാകും.
∙ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും മിതത്വം പാലിക്കുന്നതാണ് അഭികാമ്യം
ഫോൺ ഉപയോഗിക്കാൻ മടിക്കേണ്ട
ആശയവിനിമയത്തിനു മാത്രമല്ല, ട്രിപ്പുകളിൽ ഒന്നാന്തരം സഹയാത്രികയാവാനും സ്മാർട്ഫോണുകൾക്കു സാധിക്കും. സഞ്ചാരത്തിൽ സുരക്ഷയ്ക്കും വഴിതേടാനും നല്ല ഭക്ഷണ–താമസ ഇടങ്ങൾ കണ്ടെത്താനും ഒക്കെ അത് സഹായിക്കും.
∙ അപരിചിതമായ നഗരത്തിലെ മാപ്പുകളുടെ ഓഫ്‌ലൈൻ പതിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. അതിലൂടെ ഒന്നു സഞ്ചരിച്ച ശേഷം വഴിയിലേക്ക് ഇറങ്ങിയാൽ പലവിധ കബളിപ്പിക്കലുകളിൽ നിന്ന് അകന്നു നിൽക്കാം. മാത്രമല്ല, ഏതെങ്കിലും സ്ഥലമോ വഴിയോ തപ്പി നടന്ന് സമയം പാഴാകുന്നതും ഒഴിവാക്കാം.
∙ വഴിയിലൂടെ ഗുഗിൾ മാപ് നോക്കി നടക്കുന്നതു നിങ്ങളുടെ ശ്രദ്ധ തെറ്റുന്നതിനും ആ നാട്ടിൽ അപരിചിതയെന്നു സൂചിപ്പിക്കുന്നതിനും ഇടയാക്കും. അതുകൊണ്ട് വീണ്ടും മാപ് നോക്കേണ്ടി വരുന്നെങ്കിൽ എവിടെയെങ്കിലും ഒതുങ്ങി നിന്ന് ഫോണിൽ നോക്കുന്നതാണ് നല്ലത്. ഹെഡ്സെറ്റിലൂടെ മാപിലെ നിർദേശങ്ങൾ ശ്രദ്ധിക്കാം.
∙ ട്രാൻസ്‌ലേറ്റർ ആപ് – തരക്കേടില്ലാത്ത ദ്വിഭാഷിയുടെ സേവനം ചെയ്യാൻ കരുത്തുള്ളതാണ് സ്മാർട് ഫോൺ. പ്രത്യേകിച്ച് പ്രാദേശിക ഭാഷയല്ലാതെ മറ്റൊന്നും പരിചിതമല്ലാത്ത ഗ്രാമീണ മേഖലകളിൽ എത്തുമ്പോൾ അത്യാവശ്യ പദങ്ങൾ തേടാനും മറ്റും ഏറെ സഹായകമാണ് ഇത്.
∙ പിൻ ഡ്രോപ്– പുതിയ ലൊക്കേഷനുകളിൽ എത്തുമ്പോൾ സുഹൃത്തുക്കൾക്ക് ലൊക്കേഷൻ പിൻ ചെയ്ത് ഒരു സന്ദേശം അയയ്ക്കുന്നത് സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഏറെ ഗുണകരമാണ്.
Travel Tips
∙ കുട്ടികളെക്കൂട്ടിയാണ് ട്രിപ്പ് എങ്കില്‍ അവർക്ക് താൽപര്യമുണർത്തുന്ന സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തുക. കുട്ടികളുമൊത്തു യാത്ര ചെയ്യുമ്പോൾ ആവശ്യത്തിനു വിശ്രമ സമയം കൂടി കണക്കാക്കി വേണം ട്രാവൽ പ്ലാൻ തയാറാക്കാൻ. വീണ്ടും യാത്രപോകാൻ ഉള്ള മോഹം ഉള്ളിൽ വളരാൻ ഇതു സഹായിക്കും.
∙ സമൂഹമാധ്യങ്ങളും യുട്യൂബ് ചാനലുകളും മികച്ച സ്ഥലങ്ങൾ കണ്ടെത്താൻ ഏറെ സഹായിക്കും. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും കാര്യത്തിൽ സ മീപകാലത്തെ റിവ്യു പ്രത്യേകം ശ്രദ്ധിക്കുക. മുൻപ് അതേ സ്ഥലത്തേക്ക് യാത്ര ചെയ്തവരിൽ നിന്നും വിവരങ്ങൾ തേടാം.
∙ ഗ്രൂപ്പ് ട്രിപ്പുകളിൽ യാത്രയ്ക്കു മുൻപ് തുറന്ന ചർച്ച നല്ലതാണ്. കാണേണ്ട സ്ഥലങ്ങൾ, യാത്രാമാർഗങ്ങൾ എന്നിവ നേരത്തെ ചർച്ച ചെയ്യാം. പലർ കൂടി യാത്ര ചെയ്യുമ്പോൾ അഭിപ്രായഭിന്നതകൾ ഉണ്ടാകാം. പക്ഷേ, മു ൻകൂട്ടി കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം.