ADVERTISEMENT

ജീവിതചര്യാ ക്രമീകരണത്തിലൂടെയും വിദഗ്ധ ആയുർവേദ ചികിത്സയിലൂടെയും വന്ധ്യതയെയും വന്ധ്യതയുടെ പ്രധാന കാരണമായ പിസിഒഡിയെയും സമഗ്രമായി പരിഹരിക്കാമെന്ന അറിവിലേക്ക് വെളിച്ചം വീശുന്നതായി തൃശൂർ വൈഎംസിഎ ഹാളിൽ നടന്ന സ്പർശം ഹെൽത്ത് ആൻഡ് വെൽനസ് സെമിനാർ.

എംഎം പബ്ലിക്കേഷൻസ് മാഗസിനായ വനിതയും സീതാറാം ആയുർവേദ സ്പെഷാലിറ്റി ഹോസ്പിറ്റലും ചേർന്നു സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനവും പ്രധാന വിഷയമായ പിസിഒഡി / പിസിഒഎസ് ചികിത്സയെക്കുറിച്ചുള്ള ക്ലാസും സീതാറാം ആയുർവേദ ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ചീഫ് കൺസൾട്ടന്റും ആയുർവേദ– ഗൈനക്കോളജി രംഗത്ത് 48 വർഷത്തെ ചികിത്സാ പരിചയവുമുള്ള ഡോ. ആർ ഭഗവതി അമ്മാൾ നിർവഹിച്ചു. പിസിഒഡി ചികിത്സയുടെ അവിഭാജ്യ ഘടകമായ ഡയറ്റ് ആൻഡ് ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ എന്ന വിഷയത്തിൽ സീതാറാം ഹോസ്പിറ്റൽ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. മീര സുധാകരൻ ക്ലാസെടുത്തു.

ADVERTISEMENT

മലയാള മനോരമ സർക്കുലേഷൻ ഇൻസ്പെക്റ്റർ രാഹുൽ കൃഷ്ണൻ സ്വാഗതവും മലയാള മനോരമ ഡെപ്യൂട്ടി മാനേജർ മാർക്കറ്റിങ് എം. കൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി.

രോഗത്തെ ശാരീരികാവസ്ഥയായി കണ്ടുള്ള ചികിത്സ പ്രതീക്ഷാ പൂർണം – ഡോ. ഭഗവതി അമ്മാൾ

ADVERTISEMENT

രോഗത്തെ ശാരീരികാവസ്ഥയായി കണ്ടാണ് ആയുർവേദം ചികിത്സിക്കുന്നത്. മനസ്സിന്റെ ചിന്ത ശരീരത്തിൽ പ്രാവർത്തികമാകും. അതിനാൽ തന്നെ ആയുർവേദ ചികിത്സയെന്നാൽ മനസ്സിനെ കൂടി പരിഗണിച്ചു കൊണ്ടുള്ളതാണ്. അണ്ഡോത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ശാരീരികാവസ്ഥയാണ് പോളി സിസ്റ്റിക് ഒവേറിയൻ ഡിസീസ് അല്ലെങ്കിൽ പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം.

സ്ത്രീ ശരീരത്തിൽ പുരുഷ ഹോർമോൺ അധികമാകുന്നതിന്റെ ഫലമായി അണ്ഡോത്പാദനത്തിന്റെ ഗുണനിലവാരം കുറയുകയും വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണിത്. അമിത രോമവളർച്ച, അമിത ഭാരം, ആർത്തവ ക്രമം തെറ്റൽ, മുടികൊഴിച്ചിൽ എന്നിവ ലക്ഷണങ്ങളാണ്. പിസിഒഡി ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അണ്ഡാശയ പ്രവർത്തനത്തിലെ ക്രമക്കേടുകൾക്കും വഴിവയ്ക്കുമ്പോൾ പിസിഒഎസ് കൂടുതൽ തീവ്രമായ ലക്ഷണങ്ങളോടെ അണ്ഡാശയത്തെയും ശരീരത്തിലെ മറ്റു സംവിധാനങ്ങളെക്കൂടി ബാധിച്ച് ഗുരുതരമാകാം.

ADVERTISEMENT

പാർശ്വഫലങ്ങളില്ലാത്ത സ്വാഭാവികമായ ചികിത്സയാണ് ആയുർവേദം പിസിഒഡി/ പിസിഒഎസിന് നിൽകുന്നക്. കഷായ ചികിത്സ, പഥ്യാചരണം, പഞ്ചകർമ ചികിത്സ തുടങ്ങിയ മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുകയും ആർത്തവം ക്രമപ്പെടുത്തുകയും ചെയ്യുന്നു. ജീവിത ചര്യ ക്രമീകരിക്കുകയും വ്യായാമം സ്ഥിരമാക്കുകയും വഴി ആരോഗ്യാവസ്ഥയെ നിലനിർത്താനും സ്വാഭാവികമായി വന്ധ്യത പരിഹരിക്കാനും കഴിയുന്നു.

5–10% ഭാരക്കുറവ് നേടുന്നത് തന്നെ മികച്ച ഫലം തരും – ഡോ. മീര സുധാകരൻ

അമിത ഭാരം നിയന്ത്രിക്കുക എന്നത് പിസിഒഡി/പിസിഒഎസ് ചികിത്സയിൽ പ്രധാനമാണ്. ജീവിതചര്യ SMART( Specific, Measurable,Attainable,Relevant,Time bound) ആയി ക്രമീകരിക്കുക വഴി അതു സാധ്യമാക്കാം. പ്രാപ്യവുമായ വിധത്തിൽ സമയ ബന്ധിതവുമായി ഭാരം കുറയ്ക്കുക എന്ന ലക്ഷ്യം നടപ്പിലാക്കി ഫലസിദ്ധിയിലേക്ക് എത്തുന്നതിനെയാണ് ‘സ്മാർട്ട്’ എന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഓരോ വ്യക്തിയുടെയും പ്രകൃതം അറിഞ്ഞ് മരുന്നും ജീവിതചര്യയും പഥ്യവും നിർദേശിച്ച് ശരീരത്തിലെ ദോഷങ്ങൾ അകറ്റുകയും ആഹാര ക്രമം ചിട്ടപ്പെടുത്തുകയും വ്യായാമം സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതു വഴി രോഗാവസ്ഥ സമ്പൂർണ്ണമായി പരിഹരിക്കുന്നു. നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.

സീതാറാം, കാലാതീതമായ വൈദ്യശാസ്ത്ര വൈദഗ്ധ്യം

സാംസ്കാരിക നഗരമായ തൃശൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സീതാറാം ആയുർവേദ ഹോസ്പിറ്റൽ കാലാതീതമായ ആയുർവേദ ചികിത്സാ പാരമ്പര്യത്തിൽ ഉറച്ച് നിന്ന് അത്യാധുനിക സൗകര്യങ്ങളുടെ സഹായത്തോടെ ഫലപ്രദമായ ചികിത്സ നൽകുന്നു. രോഗങ്ങളുടെ മൂല കാരണം കണ്ടെത്തി പരിഹരിക്കുന്ന രീതി അവലംബിക്കുന്ന സീതാറാം വ്യക്തിഗത രോഗനിർണയവും പരിചരണവും വഴി പരമാവധി ഫലസിദ്ധി ഉറപ്പാക്കുന്നു.


1921 ൽ സീതാറാം ആയുർവേദ ഹോസ്പിറ്റൽ സ്ഥാപിക്കുന്നത് പി.പരമേശ്വര അയ്യർ, ഗോപാലകൃഷ്ണ അയ്യർ, ബലറാം അയ്യർ എന്നീ പ്രമുഖ വ്യക്തികളാണ്. ചീഫ് ഫിസിഷ്യനും മാനേജിങ് ഡയറക്ടറുമായ ഡോ. രാമനാഥൻ ദേവരാജ അയ്യരാണ് ഇപ്പോൾ നേത‍ൃത്വം വഹിക്കുന്നത്. ഡോ. ഭഗവതി അമ്മാൾ, ഡോ.ജെ മന്നച്ചൻ, ഡോ.മീര സുധാകരൻ, ഡോ. ശ്രീജിത്ത് മുക്കടേകത്ത്, ഡോ.ഹിരണ്മയ ടി.എസ്, ഡോ. വി.എസ്. പ്രിയ എന്നിവരടങ്ങുന്ന വിദദ്ധ ടീം ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓപ്താൽമോളജി, ഫിസിയോതെറാപ്പി, വെൽനെസ് ആൻഡ് ഡീടോക്സ് വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാക്കുന്നു. തൃശൂർ കൂടാതെ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തിരുവല്ല, തിരുവനന്തപുരം, എറണാകുളം, ബാംഗ്ലൂർ, മുബൈ, മധുരൈ എന്നിവിടങ്ങളിൽ ശാഖകൾ പ്രവർത്തിക്കുന്നു.

English Summary:

PCOD treatment focuses on addressing infertility and its root cause through lifestyle adjustments and expert Ayurvedic care. The focus is on diet and lifestyle changes to manage PCOD effectively through Ayurveda.

ADVERTISEMENT