ADVERTISEMENT

പാട്ടും ഡാൻസും തുടങ്ങി സകല കഴിവുകളും പടിക്കു പുറത്തു വച്ചായിരിക്കും പലരും പുതിയ പ്രഫഷന്റെ പിന്നാലെ പോകുക. ഒന്നും മറന്നു പോകുന്നതല്ല, ജീവിക്കാനുള്ള പരക്കം പാച്ചിലിനിടയിൽ അത്തരം കഴിവുകൾക്ക് അവധി കൊടുക്കുന്നു എന്നു മാത്രം. അങ്ങനെയൊരു കലാകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കുന്നത്. പെട്രോൾ പമ്പിന്റെ പശ്ചാത്തലത്തിൽ കലക്കൻ ഡ‍ാൻസുമായി മനംനിറച്ച ജീവനക്കാരിയാണ് പുതിയ വൈറൽ താരം. കാവ്യ മാധവനും ദിലീപും അഭിനയിച്ച് ജനപ്രിയമാക്കിയ ലയൺ എന്ന സിനിമയിലെ ‘സുന്ദരി ഒന്നു പറയൂ പ്രാണസഖി’ എന്ന ഗാനത്തിനാണ് മോനിഷ എന്ന യുവതി ചുവടുവയ്ക്കുന്നത്. മോനിഷയുടെ ചടലുമായ ചുവടുകളാണ് വിഡിയോയുടെ ഹൈലൈറ്റ്.

വിഡിയോ വൈറലായതോടെ വലിയ കയ്യടികളാണ് മോനിഷയ്ക്ക് ലഭിക്കുന്നത്. ജോലിത്തിരക്കുകൾക്കിടയിലും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുന്ന മോനിഷയെ ആസ്വാദകർ അഭിനന്ദിക്കുന്നു. ‘ചേച്ചി ഇത്രയും കാലം എവിടെയായിരുന്നു ഇവിടെയൊന്നും നിൽക്കേണ്ട ആളല്ലെന്ന്’ ആസ്വാദകർ കമന്റ് ചെയ്യുന്നു. ‘ഉള്ള സ്ഥലത്തു സന്തോഷം കണ്ടത്തി’, ‘നല്ലൊരു പ്ലാറ്റ്ഫോം കിട്ടിയാൽ ചേച്ചി പൊളിക്കും’, ‘ചേച്ചി തിരഞ്ഞെടുത്ത പ്രഫഷൻ മാറിപ്പോയി’ എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകൾ.

ADVERTISEMENT

ഉദിത് നാരായണനും ശ്വേത മോഹനും പാടി ഹിറ്റാക്കിയ ഗാനം 2006ൽ പുറത്തിറങ്ങിയ ‘ലയൺ’ എന്ന സിനിമയിലേതാണ്. ‘സുന്ദരി ഒന്നു പറയൂ പ്രാണസഖി പറയാൻ മറന്നതെല്ലാം ഇനി പറയൂ...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ കൈതപ്രത്തിന്റേതാണ്. ദീപക് ദേവാണ് സംഗീതം പകർന്നത്. ഉദിത് നാരായണനും ശ്വേത മോഹനും ചേർന്ന് ആലപിച്ച ഗാനം ഇന്നും റീൽസിലും പ്ലേ ലിസ്റ്റുകളിലും ഹിറ്റാണ്.

ADVERTISEMENT
English Summary:

Viral dance video featuring a petrol pump employee named Monisha is captivating social media. Monisha's energetic performance to the 'Sundari Onnu Parayoo' song from the Malayalam movie 'Lion' has garnered her widespread praise and attention.

ADVERTISEMENT
ADVERTISEMENT