ADVERTISEMENT

സ്വന്തം ശരീരം കൊടിയ വേദനകൾക്കും സമാനതകളില്ലാത്ത വെല്ലുവിളികൾക്കും വിട്ടുകൊടുത്താണ് ഒരു ട്രാൻസ് വ്യക്തി സ്വത്വം തേടി പോകുന്നത്. ആണിൽ നിന്ന് പെണ്ണിലേക്കോ തിരിച്ചോ ഉള്ള യാത്ര ഒരു ട്രാൻ‌സ്ജെന്ററിന് നൽകുന്നത് പച്ചമാംസം തുളച്ചു കയറുന്ന വേദനകളാണെന്ന് ചുരുക്കം. ഉടലും മനസും മറ്റൊന്നായി മാറുമ്പോൾ ഒരു വ്യക്തി അനുഭവിക്കുന്ന വേദന നിസാരമല്ലെന്ന് ഓർമിപ്പിക്കുകയാണ് ട്രാൻസ്ജെന്‍ഡർ ആക്റ്റിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ. ട്രാൻസ്ജെൻഡർ സർജറിയെ സ്വന്തം വ്യക്തി താൽപര്യത്തിന് ഉപയോഗിക്കുന്നവരോടും നിസാരവൽകരിക്കുന്നവരോടുമുള്ള മറുപടിയായാണ് രഞ്ജുവിന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം:

ADVERTISEMENT

ഒരു ട്രാൻസ്‌ വ്യക്തിയുടെ ജീവിതത്തെ അവരുടെ അനുഭവങ്ങളും അറിയാതെ ആഘോഷിക്കരുതെന്ന് രഞ്ജു കുറിക്കുന്നു. ഒരു സർജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതുമാണെന്നും രഞ്ജു പറയുന്നു. ആഗ്രഹിച്ച വ്യക്തിത്വം സ്വീകരിക്കാൻ സ്വന്തം ശരീരത്തിനെ മരണത്തെ പോലും പേടിക്കാതെ വിട്ടു കൊടുക്കുന്നവരാണ് ട്രാൻസ് വ്യക്തിത്വങ്ങളെന്നും രഞ്ജു കുറിക്കുന്നു.

ആദ്യമേ തന്നെ കേരളത്തിലെ ഓരോ ജനങ്ങളോട് കൈകൂപ്പുന്നു,, ഒരു ട്രാൻസ്‌ വ്യക്തിയുടെ ജീവിതം അത് അനുഭവങ്ങൾ അറിയാതെ ആഘോക്ഷിക്കല്ലേ,, ഒരു സർജറി എന്നത് എത്രത്തോളം വേദന നിറഞ്ഞതും അപകടം നിറഞ്ഞതും ആണെന്ന് എത്രപേര്ക്ക് അറിയാം നിങ്ങൾക്കു പറയാം ജനനേന്ദ്രിയം മുറിച്ചു,----മുറിച്ചു എന്നൊക്കെ,, എന്നാൽ ജീവനെ വിട്ടുകൊടുത്തു ആഗ്രഹിച്ച ശരീരം സ്വീകരിക്കാൻ മരണത്തെ പോലും,പേടിക്കാതെ വിട്ടു കൊടുക്കുന്നു.

ADVERTISEMENT

ദയവു ചെയ്തു ചിലർ എങ്കിലും കാട്ടി കൂട്ടുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ള ട്രാൻസ്‌ വിഭാഗത്തിലേക്കു അടിച്ചേൽപ്പിക്കരുത് അപേക്ഷയാണ്. രണ്ടു കൈകാലുകൾ ബന്ധിച്ചു ഓർമകൾ മാഞ്ഞു പോയി, ഇനിയൊരു മടക്കയാത്ര ഉണ്ടാകുമോ എന്ന ആശങ്കയിൽ എന്റെ ഉടലിനെ രണ്ടായി പിളർത്തി നീണ്ട 14 മണിക്കൂർ,, ആ ദിവസം, പെണ്ണാകുക. എന്നിലെ ചേരാത്ത എന്തോ ഒന്ന് നീക്കം ചെയ്യുക ഒരു ദിവസം എങ്കിൽ ഒരു ദിവസം എനിക്ക് ഞാനായി ജീവിക്കാൻ ഞാൻ തിരഞ്ഞെടുത്ത ദിവസം. നിങ്ങൾക്ക് ഞങ്ങളുടെ മനസ്സ് കാണാൻ കഴിയില്ല.

ലോകം എത്ര പുരോഗമിച്ചാലും,, ഇനിയും ഇനിയും ഇവിടെ ഉത്ഭവവിച്ചുകൊണ്ടേ ഇരിക്കും നിങ്ങള്ക്ക് തടയാൻ ആവില്ല, സ്നേഹം, പരിഗണന, ഉൾകൊള്ളാൻ ഒന്നും ആവശ്യപ്പെട്ടു ഞങ്ങൾ വരുന്നില്ല , ഈ ജീവിതം എനിക്കും എന്നെ പോലെ അനേകായിരം പേർക്കും വിലപ്പെട്ടതാണ്, ,, വെറുതെ വിടുമോ,,ഇവിടെ ആരും ആർക്കും എതിരല്ല, ചേർത്ത് പിടിക്കുക, ചേർന്നു നിൽക്കുക.

ADVERTISEMENT

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വലിയ പിന്തുണയാണ് രഞ്ജുവിന്റെ കുറിപ്പിന് ലഭിക്കുന്നത്. മറ്റുള്ളവരെ പോലെ സ്വന്തം നേട്ടങ്ങൾക്കായി സ്വന്തം വ്യക്തിത്വത്തെ ഉപയോഗിക്കാത്ത ട്രാൻസ് വ്യക്തിയാണ് രഞ്ജു രഞ്ജിമാരെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.  

English Summary:

Transgender individuals undergo immense pain and challenges in their journey to find their true selves. Transgender surgery and the transitioning process are difficult, and this article highlights the experiences and perspectives of a transgender activist.

ADVERTISEMENT