‘എല്ലാത്തരം ഉല്പന്നങ്ങളും ഒറ്റ ഷോപ്പിങ്ങിൽ’; വനിത ഉത്സവ് ഷോപ്പിങ് മേളയിൽ നിങ്ങള്ക്കും സ്റ്റാൾ ബുക്ക് ചെയ്യാം
Mail This Article
ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഫാമിലി- ലൈഫ് സ്റ്റൈൽ മാസികയായ വനിത മേൽനോട്ടം വഹിക്കുന്ന കൊച്ചിയുടെ ഷോപ്പിങ് കാർണിവൽ വനിത ഉത്സവ് മെഗാ ഷോപ്പിങ് മേള 2026 ജനുവരി 23 മുതൽ ഫെബ്രുവരി 9 വരെ കലൂർ ജവഹർലാൽ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും.
ബിസ്മി കണക്ട് ഇലക്ട്രോണിക് & ഹോം അപ്പ്ളയൻസ്സ് പാർട്ണറായ മേളയിൽ അത്യാധുനിക ഇലട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കും വിനോദത്തിനും വേണ്ട വസ്തുക്കൾ, ഭക്ഷ്യ വസ്തുക്കൾ, വിമെൻസ് ആക്സസറീസ്, ബ്യൂട്ടി പ്രോഡക്റ്റ്സ്, ഫാഷൻ വെയറുകൾ, തുണിത്തരങ്ങൾ, ഹാൻഡ് മെയ്ഡ് പ്രോഡക്റ്റുകൾ, ചെരുപ്പുകൾ, ഹോം ഫർണിഷിങ്സ്, ഫർണിച്ചറുകൾ, ഇന്റീരിയർ ഡെക്കോർ, ഫിറ്റ്നസ് ഉപകരണങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ, അലങ്കാര ചെടികൾ, തുടങ്ങി ഒരു വീടിന് വേണ്ട എല്ലാ വസ്തുക്കളും ഒരു കുടക്കീഴിൽ ലഭിക്കുന്ന വിധത്തിലായിരിക്കും മേളയുടെ ക്രമീകരണം.
ഫുഡ് സോൺ, ഓട്ടോമോട്ടീവ് സോൺ, കിഡ്സ് പ്ലേ ഏരിയ, തുടങ്ങിയവയും എല്ലാ ദിവസവും കലാവിരുന്നും ഉണ്ടാകും.
ആകർഷകങ്ങളായ ഫാൻസി ഉല്പന്നങ്ങൾ മുതൽ ബ്രാൻഡഡ് ഉല്പന്നങ്ങൾ വരെ ഒറ്റ ഷോപ്പിങ്ങിൽ വാങ്ങാവുന്ന കേരളത്തിലെ ഏക ഷോപ്പിങ് ഫെസ്റ്റിവലാണ് വനിത ഉത്സവ്.
വീട്ടാവശ്യങ്ങളും വനിതകളുടെ ഇഷ്ടങ്ങളും മുന്നിൽ കണ്ടാണ് ബ്രാൻഡഡ് ആയതും അല്ലാത്തതുമായ നിരവധി ഗൃഹോപകരണ പവിലിയനുകളും പാത്രങ്ങൾ, അടുക്കള സാമഗ്രികൾ, എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങളും ഉത്സവ് ഷോപ്പിങ് മേളയിൽ ഒരുക്കാറുള്ളത്. കുടുംബമൊത്തൊരു സംതൃപ്തമായ ഷോപ്പിങ് സാധ്യമാകത്തക്കവിധം വൈവിധ്യമാർന്ന ഉല്പന്നങ്ങളുടെ വിശാല ലോകം സജ്ജീകരിക്കുകയാണ് വനിത ഉത്സവിന്റെ ലക്ഷ്യം. ഏത് പുതിയ ഉത്പന്നവും ജനങ്ങൾക്ക് പരിചയപ്പെടുത്താവുന്ന ഏറ്റവും മികച്ച വേദിയാണ് വനിത ഉത്സവ്. സ്റ്റാൾ ബുക്കിങ്ങിനായി 9895115692 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമയക്കുക.
Visit: www.vanitha.in/utsav