ADVERTISEMENT

‘‘വീൽചെയറിലിരിക്കുന്നൊരാൾ എങ്ങനെയാണ് അതല്ലാത്തവർക്കുള്ള ഒരു ഉടുപ്പിട്ട് കുളിമുറി ഉപയോഗിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ?’’ നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ബാസ് അലിയുടേതാണ് ചോദ്യം. അത്തരം പല ചോദ്യങ്ങൾ കുറച്ചു പേർ ചേർന്ന് ഒരുമിച്ചു ചോദിച്ചതിന്റെ ഫലമായിട്ടാണ് നിപ്മറും(നാഷ്ണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ) സെന്റ് തെരേസാസ് കോളജും ചേർന്ന് ‘അനന്യ–2026’ ഫാഷൻ ഷോ ജനുവരി 9ന് കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ടത്.. വേദിയിലെത്തിയ ഓരോ കുട്ടിയും ‘ഇത് ഞങ്ങളുടെ കൂടി ലോകമാണ്. ഞങ്ങൾക്കും ഇതൊക്കെ സാധിക്കും.... എന്ന് ചെയ്തികളിലൂടെ കാണിച്ചു തന്ന നിമിഷങ്ങൾ കൂടി ചേർന്നതായിരുന്നു ഈ ഫാഷൻ ഷോ. കുട്ടികൾ റാംപ് വാക്ക് ചെയ്യുന്നതിനൊപ്പം നിർത്താതെ കൈയടിച്ചു ം ആർപ്പു വിളിച്ചും എംഎൽഎ അടക്കമുള്ള കാണികൾ ഒപ്പം നിന്ന കാഴ്ച്ചയ്ക്കാണ് കോളജ് ആർട്ട്സ് ബ്ലോക്ക് ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്.

സെന്റ് തെരേസാസ് ഫാഷൻ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ നടന്ന പരിപാടി ടി.ജെ. വിനോദ് എം.എൽ.എ ഉത്ഘാടനം ചെയ്തു.. കോളേജ് ഡയറക്ടറുമാരായ സി.ടെസ്സ, സി. ഫ്രാൻസിസ് ആൻ, പ്രിൻസിപ്പാൽ അനു ജോസഫ്, ഫോഷൻ വിഭാഗം എച്ച്ഒഡി ശ്രീമതി നായർ സുപ്രിയ ദാമോദരൻ എന്നിവരും ചടങ്ങിലെ മുഖ്യാഥിതിതകളായി.

ADVERTISEMENT

സെറിബ്രൽ പാൾസിയുള്ള ക്രിസ്റ്റീന, ആവണി, കൃഷ്ണ, സ്റ്റെബിൻ, അമൽ, പാർവതി, സോന, അസിം, റിഷികേശ്, ആര്യനന്ദ, സഞ്ജീവ്, വിസ്മയ എന്നിവരും ഓട്ടിസമുള്ള ഡാറൽ, വസുധ, അനശ്വര, നിതൽ, സാവിയോ എന്നിവരടങ്ങിയ 17 കുട്ടികളാണ് ഫാഷൻ ഷോയിലെ മിന്നും താരങ്ങളായി മാറിയത്. ഡിസേബിൾഡ് ായവർക്കും വയോജനങ്ങൾക്കും അനുയോജ്യമായ വസ്ത്രങ്ങളുടെ രൂപകൽപ്പനയും നിർമാണവും ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘അഡാപ്റ്റ് ആന്റ് ഫിറ്റ്’ എന്ന് പദ്ധതിയുടെ പ്രചരണാർത്ഥമാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്.. എൻ.ഐ.പി.എം.ആറിനെ മൂന്ന് സ്പെഷ്യൽ സ്കൂളുകളിൽ പങ്കെടുക്കുന്ന കുട്ടികളാണ് ഷോയുടെ മോഡലുകളായി മാറിയത്. തെരാസാസ് ഫാഷൻ വിഭാഗത്തിലെ അധ്യപകരും കുട്ടികളും ചേർന്നാണ് ഷോയ്ക്കുള്ള വസ്ത്രങ്ങൾ ഒരുക്കി കാണികളെ കാഴ്ച്ചയുടെ മനോഹരിതയ്ക്കപ്പുറം ചിന്തിപ്പിക്കുക കൂടി ചെയ്തത്.

നമ്മൾ ഇടുന്ന പലതും അവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്....

ADVERTISEMENT

‘‘ഇവിടുത്തെ ടീച്ചർമാർ ഞങ്ങളോട് ഒത്ത് ചേർന്ന് കുട്ടികളെ വസ്ത്രങ്ങൾ ധരിപ്പാനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ചോദിച്ചു മനസിലാക്കിയിരുന്നു.. പല കുട്ടികൾക്കും നമ്മൾ ഇടുന്ന പല തുണിത്തരങ്ങളും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.. അവരുടെ ചർമം അത്ര സെൻിറ്റീവാണ്. അതേപോലെ അവരുമായി യാത്ര ചെയ്യുമ്പോൾ വണ്ടിയിൽ കയറാൻ നേരവും ബാത്റൂമിൽ പോകാൻ നേരവും വരുന്ന പ്രശ്നങ്ങളും ഒക്കെ ചർച്ച ചെയ്തിട്ടാണ് ഈ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.. ഇത്തരം കാര്യങ്ങളിലൊക്കെ ഒരു സമൂഹം ഒന്നടങ്കം ശ്രദ്ധിക്കുമ്പോഴാണ് നമുക്ക് അതിനെ ഇൻക്ലൂസിവ് എന്ന് ശരിക്ക് വിളിക്കാൻ സാധിക്കുക..’’ ഷോയിൽ പങ്കെടുത്ത ക്രിസ്റ്റീനയുടെ അമ്മ ബിൻസി എല്ലാ മാതാപിതാക്കളുടേയും പ്രതിനിധിയായി പറയുന്നു.

അവർക്കു വേണ്ട ലോകമൊരുക്കേണ്ടത് നമ്മുടെ കടമ

Disabilityfashion2
ADVERTISEMENT

നിപ്മറിന്റെ ഉദ്ദേശം തന്നെ ഡിസേബിൾഡായവർക്കും വയോജനങ്ങൾക്കും ഒക്കെ പ്രയാസമില്ലാതെ ജീവിക്കാൻ പാകത്തിനുള്ള ലോകമൊരുക്കുക എന്നതു തന്നെയാണ്. ഡോ. അബ്ബാസ് പറഞ്ഞു തുടങ്ങി.... പുനരധിവാസം എന്നതിനാണ് നമ്മൾ പ്രാധാന്യം കൊടുക്കുന്നത്. അത് സാധ്യമാകണമെങ്കിൽ എല്ലാ ജീവിത സാഹചര്യങ്ങളും മാറണം. അവർ കിടക്കുന്ന കട്ടിൽ തോട്ട്, ഇരിക്കുന്ന കസേര, ഉപയോഗിക്കുന്ന ടോയ്‌ലെറ്റ്, കയറുന്ന വാഹനങ്ങൾ തുടങ്ങി എല്ലാത്തിലും ഇൻക്ലൂഷൻ വരേണ്ടതുണ്ട്.. അതിന്റെ ഭാഗമായിട്ടാണ് ഓരോരുത്തരുടെ ശാരീരിക അവസ്ഥകൾക്കനുസരിച്ച് അവർക്കുള്ള വസ്ത്രം തയ്യാറാക്കുക എന്നത്. അതിലേക്കുള്ള നടന്നെത്തലുകളാണ് ഇത്തരം പരിപാടികൾ..

തെറുത്ത് മുകളിലേക്ക് കയറ്റാവുന്ന പാന്റുകൾ...

Disabilityfashion3

‘‘ഒരു കളക്‌ഷൻ മുഴുവനും മഞ്ഞളും മൈലാഞ്ചിയും കൊണ്ട് നിറം കൊടുത്തവയാണ്.. ചില കുട്ടികൾക്ക് തിളക്കവും ഇന്ന നിറവും വേണമെന്ന് പറഞ്ഞിരുന്നു, അവർക്കു വേണ്ടിയാണ് പാർട്ടി വിയറുകൾ തയ്യാറാക്കിയത്.

മിക്ക വസ്ത്രങ്ങളും പ്യുവർ കോട്ടണിലാണ് ചെയ്തിട്ടുള്ളത്. എല്ലാ ഉടുപ്പുകളും ബാത്റൂമിൽ പോകാനുള്ള സൗകര്യം കണക്കിലെടുത്താണ് ഡിസൈൻ ചെയ്തിരിക്കുന്നത്, കുട്ടികളും മാതാപിതാക്കളും ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നതു കൊണ്ടു അതിലേക്ക് ഊന്നൽ നൽകിയിരുന്നു. എച്ച്ഓഡി സുപ്രിയാ മാമും ഞാനും മറ്റ് അധ്യാപകരും ചേർന്നാണ് ഡിസൈൻ മുഴുവൻ ചെയ്തത്. തുന്നിയതും മെയ്ക്കപ് ചെയ്തതും സ്റ്റൈലിങ്ങ് ചെയ്തതും ഫാഷൻ വിഭാഗത്തിലെ കുട്ടികൾ തന്നെ. ഞങ്ങൾക്കും ഇതിൽ നിന്നൊക്കെ പല പുതിയ പാഠങ്ങളും പഠിക്കാൻ സാധിച്ചിട്ടുണ്ട്.

വെൽക്രോ, മാഗ്നറ്റിക് ബട്ടണുകൾ, തെറുത്തു മുകളിലേക്ക് കയറ്റാവുന്ന തരത്തിലുള്ള പാന്റുകൾ, പോക്കറ്റുകൾ,, ഉടുപ്പിനോട് അറ്റാച്ച് ചെയ്തു വരുന്ന ഹാന്റ് കർച്ചീഫുകൾ തുടങ്ങി പലതും ഇവരുടെ ഡിസൈനിൽ ഉൾപ്പെടുത്തി... പല ഉടുപ്പുകൾക്കും പേന്റെന്റിനായി അപേക്ഷിച്ചിട്ടുണ്ട്’’ ഫാഷൻ വിഭാഗത്തിലെ അധ്യാപിക ലേഖ ശ്രീനിവാസൻ കൂട്ടി ചേർത്തു. 

‘വീൽചെയറിലായവർക്ക് കിട്ടുന്നതിട്ടാൽ പോരെ’ എന്നൊക്കെയുള്ള മനോഭാവം മാറി ഞങ്ങളുടെ കുട്ടികളും അടിപൊളിയായി നല്ല കളർഫുളായി ജീവിതം ജീവിക്കാൻ ഇത്തരം ഷോസ് വഴിയൊരുക്കും എന്ന് പറയുന്നതു തന്നയായിരുന്നു ഷോയുടെ ഏറ്റവും വലിയ കയ്യൊപ്പ്. 

ADVERTISEMENT