‘വിശേഷം ഒന്നും ആയില്ലേ, ആർക്കാണ് പ്രശ്നം? ആ ചോദ്യങ്ങളെ ഇനി മറന്നേക്കൂ’: വന്ധ്യതയ്ക്ക് ഇതാ നൂതന പരിഹാരം Understanding Infertility: Challenges and Solutions
Mail This Article
വന്ധ്യത – ഏതു ദമ്പതികളെയും ഏറ്റവും വിഷമിപ്പിക്കുന്ന പ്രശ്നം. എന്നാൽ വന്ധ്യത എന്ന വിഷമത്തെക്കാൾ വലിയ വെല്ലുവിളി അതുമായി ബന്ധപ്പെട്ട് ചുറ്റും നിന്ന് ഉയരുന്ന ചോദ്യങ്ങളാണ്. വിശേഷമായില്ലേ? ആർക്കാണ് പ്രശ്നം ? തുടങ്ങിയ ചോദ്യങ്ങളെ നേരിടാൻ ചെലവഴിക്കുന്ന ഊർജം മിഥ്യാധാരകളെ അകറ്റാനും ശരിയായ ചികിത്സാ മാർഗം തിരഞ്ഞെടുക്കാനും ഉപയോഗിച്ച് വിജയിക്കാം.
പ്രതീക്ഷയുടെ പാതകൾ നിങ്ങൾക്ക് മുന്നിൽ തുറക്കാൻ വന്ധ്യത എന്ന പ്രശ്നത്തെ വിശദമായി അറിയുകയും ചികിത്സാ മാർഗങ്ങളെക്കുറിച്ച് മനസിലാക്കുകയും വേണം.
വന്ധ്യത ഒരു വലിയ പ്രശ്നമാണോ ?
ലഭ്യമായ ഗവേഷണ വിവരങ്ങൾ പ്രകാരം ഏകദേശം 27.5 ദശലക്ഷം ദമ്പതികൾ ഇന്ത്യയിൽ വന്ധ്യത അനുഭവിക്കുന്നു. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ സാന്നിധ്യത്താൽ രാജ്യത്ത് തന്നെ ശ്രദ്ധേയമായ കേരളത്തിൽ പോലും വന്ധ്യതയുടെ തോത് 11.1% ആണ്. വന്ധ്യതാ ചികിത്സയിലേക്ക് എത്തുന്നതിനുള്ള മാർഗതടസങ്ങളാണ് ഈ ഉയർന്ന കണക്കിനു പിന്നിൽ.
വെല്ലുവിളികളും തടസ്സങ്ങളും
വന്ധ്യതാ ചികിത്സ തേടുന്നതിൽ നിന്നും വ്യക്തികളെ പിന്നോട്ട് വലിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. സാമ്പത്തിക പരിമിതികൾ, വന്ധ്യതയെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങൾ. പ്രത്യുൽപാദനക്ഷമതയും പുരുഷന്റെ കരുത്തും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ശക്തമായ ധാരണ നമ്മുടെ നാട്ടിൽ നിലനിൽക്കുന്നു. പല പുരുഷന്മാരും തങ്ങൾക്ക് വന്ധ്യതയുണ്ടോ എന്ന് പരിശോധിക്കാനും വൈദ്യസഹായം തേടുന്നതിനും മടിക്കുന്നു. ഇത് രോഗനിർണയം വൈകുന്നതിനും ചികിത്സ അപൂർണമാകുന്നതിനും കാരണമാകുന്നു.
എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്
∙സ്ത്രീകൾക്ക് പ്രായം 35 വയസ്സിൽ താഴെയാണെങ്കിൽ 12 മാസത്തെ തുടർച്ചയായ ഗർഭധാരണ ശ്രമങ്ങൾക്ക് ശേഷവും ഗർഭം ധരിച്ചില്ലെങ്കിൽ,
∙സ്ത്രീകൾക്ക് പ്രായം 35 വയസ്സിന് മുകളിലാണെങ്കിൽ 6 മാസത്തെ ശ്രമങ്ങൾക്ക് ശേഷവും ഗർഭധാരണം നടക്കുന്നില്ലെങ്കിൽ
∙സ്ത്രീയുടെ പ്രായം 40 ന് മുകളിൽ ആണെങ്കിൽ
∙സ്ത്രീകളിൽ കൃത്യമായ സമയത്തല്ലാതെ ആർത്തവം, പിസിഒഎസ് (PCOS), എൻഡോമെട്രിയോസിസ് (Endometriosis), ഗർഭാശയ മുഴകൾ (Fibroids), അണുബാധകൾ (Pelvic Infections), ആവർത്തിച്ചുള്ള ഗർഭം അലസൽ (Recurrent Miscarriages) എന്നിങ്ങനെയുള്ള സ്ഥിതി വിശേഷമുണ്ടെങ്കിൽ.
∙ബീജസംഖ്യ കുറവ് (Low Sperm Count), ബീജത്തിന്റെ ചലനശേഷിയിൽ പ്രശ്നങ്ങൾ (Motility Issues), ലൈംഗിക ശേഷിക്കുറവ് (Sexual Dysfunction) എന്നിവ പുരുഷനുണ്ടെങ്കിൽ.
∙കാൻസർ ചികിത്സകൾ, ജനിതകപരമായ പ്രശ്നങ്ങൾ, മുൻകാല പെൽവിക് ശസ്ത്രക്രിയകൾ എന്നിവനടന്നിട്ടുണ്ടെങ്കിൽ
ഈ പറഞ്ഞ സ്ഥിതിവിശേഷങ്ങളിലൂടെ കടന്നു പോകുന്നവർ എത്രയും പെട്ടെന്ന് വന്ധ്യതാ വിദഗ്ധനെ (Infertility Specialist ) കാണേണ്ടതാണ്. ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന എൽജിബിടിക്യു+ (LGBTQ+) വ്യക്തികളും സിംഗിൾ പേരന്റ്സും ശാസ്ത്രീയമായും നിയമപരമായുമുള്ള സാധ്യതകളെക്കുറിച്ച് നേരത്തെ വിദഗ്ധരോട് ആലോചിച്ച് മനസിലാക്കുന്നത് നന്നായിരിക്കും.
വന്ധ്യത വർധിക്കുന്നത് എന്തു കൊണ്ട് ?
പ്ലാസ്റ്റിക്, കീടനാശിനികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ഹോർമോൺ ഗ്രന്ഥികളെ തകരാറിലാക്കുന്ന രാസവസ്തുക്കൾ ( endocrine- disrupting chemicals) വന്ധ്യതയ്ക്ക് കാരണമാകാം. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, മദ്യപാനം മോശം ജീവിതരീതി എന്നിവയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കാം. പുരുഷന്മാരിലെ ബീജ പാരാമീറ്ററിൽ ലോകമെമ്പാടും ഉണ്ടാകുന്ന കുറവ് മറ്റൊരു കാരണമായി കണക്കാക്കപ്പെടുന്നു.
വന്ധ്യത – ചികിത്സാരീതികളറിയാം
വന്ധ്യത നേരിടുന്ന മിക്ക ദമ്പതികൾക്കും ഗർഭധാരണത്തിനായി അതീവ നൂതനമായ ചികിൽത്സാ രീതികൾ (very advanced treatments) ആവശ്യമില്ല എന്നതാണ് വാസ്തവം. ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ തന്നെ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കും. ഉദാഹരണത്തിന് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ശരീര ഭാരം കുറയ്ക്കുന്നതു തന്നെ ഗർഭധാരണ സാധ്യതയെ സ്വാധീനിക്കും.
ഇതിനു പുറമേ, സ്ത്രീകളിൽ അണ്ഡോത്പാദനം (ovulation) ക്രമമായി നടക്കുന്നതിനും പുരുഷൻമാരിൽ ബീജത്തിന്റെ അളവ് (sperm count) വർധിപ്പിക്കുന്നതിനുമുള്ള മരുന്നുകൾ വിദഗ്ധർക്ക് നിർദ്ദേശിക്കാൻ കഴിയും. ആവശ്യമെങ്കിൽ അടിസ്ഥാന ചികിത്സാ നടപടിക്രമങ്ങളും പ്രയോജനപ്പെടുത്താം.
അടിസ്ഥാന ചികിത്സകൾ
ഇൻട്രാ യൂട്ടറൈൻ ഇൻസെമിനേഷൻ (IUI) – ശുദ്ധീകരിച്ച ബീജം നേരിട്ട് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണിത്. നൂതന ചികിത്സാരീതിയായ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF), ഇൻട്രാ സൈറ്റോപ്ലാസ്മിക് സ്പേം ഇൻജക്ഷൻ (ICSI) തുടങ്ങിയ രീതികൾ 10 മുതൽ 15 ശതമാനം ദമ്പതിക്ക് മാത്രമേ ആവശ്യമായി വരുന്നുള്ളൂ. അണ്ഡവും ബീജവും ലാബിൽ വച്ച് സംയോജിപ്പിക്കുകയാണ് ഈ ചികിത്സാ രീതികളിൽ ചെയ്യുന്നത്. ശരിയായ രീതിയിൽ ഉള്ള മാർഗ്ഗനിർദേശവും യഥാസമയത്തുള്ള പിന്തുണയും ലഭിച്ചാൽ, ഭൂരിഭാഗം ആളുകൾക്കും ലളിതവും സ്വാഭാവികവുമായ വഴികളിലൂടെ ഗർഭധാരണം സാധ്യമാകും.
വന്ധ്യതയെ പ്രതിരോധിക്കാം
ആരോഗ്യം സംരക്ഷിക്കുന്നതിനും ഭാവിയിൽ വന്ധ്യത വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും താഴെപ്പറയുന്ന പ്രതിരോധ മാർഗങ്ങൾ ശീലമാക്കുന്നത് നന്നായിരിക്കും
∙പുകവലിയും മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും പൂർണമായി ഒഴിവാക്കുക. അവ പ്രത്യുൽപാദന അവയവങ്ങൾക്ക് കേടു വരുത്തുകയും ഭാവിയിലെ ഗർഭധാരണ സാധ്യത കുറയ്ക്കുകയും ചെയ്യും. മദ്യത്തിന്റെ അമിത ഉപയോഗവും ലഹരി മരുന്നുകളും ഒഴിവാക്കുക.
∙ ക്ലമൈഡിയ പോലുള്ള ലൈംഗികമായി പകരുന്ന അണുബാധകൾ ഗർഭധാരണ ശേഷിയെ നിശബ്ദമായി നശിപ്പിക്കാൻ സാധ്യത ഉള്ളതിനാൽ സുരക്ഷിതമായി മാത്രം ലൈംഗിക ബന്ധം പുലർത്തുക.
∙സമീകൃതമായ ആഹാരത്തിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ശരീരഭാരം ആരോഗ്യകരമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതു ഹോർമോണിന്റെ അളവുകളെ നിയന്ത്രിക്കുകയും പ്രത്യുൽപാദന വ്യവസ്ഥയെ പിന്തുണക്കുകയും ചെയ്യും. ആരോഗ്യകരമായ പ്രതിവിധികൾ ഉപയോഗിച്ച് മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നതു വഴി ആർത്തവ ചക്രങ്ങളിലും ബീജോത്പാദനത്തിലും തടസ്സങ്ങൾ ഒഴിവാക്കാൻ കഴിയും.
∙ക്രമം തെറ്റിയ ആർത്തവം എപ്പോഴും പിസിഒഎസ് കാരണ മാകണമെന്നില്ല. എന്നിരുന്നാലും, ചികിത്സിച്ചു മാറ്റാൻ കഴിയുന്ന കാരണങ്ങളാണോ അല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
∙കടുത്ത ആർത്തവ വേദന നിസ്സാരമാക്കരുത്. അസഹനീയമായതോ കൂടിക്കൂടി വരുന്നതോ ആയ വേദന എൻഡോമെട്രിയോസിസ് പോലെയുള്ള രോഗങ്ങളുടെ ലക്ഷണമാകാം.
∙കീടനാശിനികൾ, പ്ലാസ്റ്റിക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബിസ്ഫെനോൾ (ബിപിഎ) തുടങ്ങിയ ദോഷകരമായ രാസവസ്തുക്കളുമായുള്ള ദീർഘകാല സമ്പർക്കം എന്നിവ പ്രത്യുൽപാദനശേഷിയെ ബാധിക്കാം എന്നതിനാൽ ഒഴിവാക്കുക.
ഓരോ ഘട്ടത്തിലും പിന്തുണ നൽകും ബഹുമുഖ ടീം
ഗർഭകാലം, പ്രസവം, പ്രസവാനന്തര പരിചരണം എന്നീ മുഴുവൻ പ്രത്യുത്പാദന യാത്രയിലും ശ്രീ ഗോകുലം സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സേവനം വ്യാപിച്ചു കിടക്കുന്നു. ഓരോ ഘട്ടത്തിലും തുടർച്ചയും സുരക്ഷയും വിശ്വസ്തതയും ഉറപ്പാക്കുന്നു. ഫെർട്ടിലിറ്റി സ്പെഷലിസ്റ്റുകൾ, എംബ്രിയോളജിസ്റ്റുകൾ, കൗൺസിലർമാർ, ന്യൂട്രീഷ്യനിസ്റ്റുകൾ, അപകട സാധ്യതയേറിയ പ്രസവ ചികിത്സാ വിദഗ്ധർ എന്നിവരടങ്ങിയ ഞങ്ങളുടെ ബഹുമുഖ ടീം കേന്ദ്രീകൃതവും സമഗ്രവുമായ പരിചരണം നൽകാൻ ഒരുമിച്ചു പ്രവർത്തിക്കുന്നു. ഫെർട്ടിലിറ്റി ചികിത്സയുടെ വൈകാരികവും ജീവിതശൈലിയുമായിബന്ധപ്പെട്ടതുമായ ഘടകങ്ങളെ ഒരേ പ്രാധാന്യത്തോടെ അഭിസംബോധന ചെയ്യണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഓരോ ഘട്ടത്തിലും നിങ്ങളെ പിന്തുണയ്ക്കുന്നതിനായി ഞങ്ങളുടെ കൺസൾട്ടന്റുമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
Meet Our Team
DR ASWATHY S
Consultant Reproductive Medicine
MBBS, MS OBG, DNB OBG,
FNB Reproductive Medicine
Fellowship in Laparoscopy
DR AISHWARYA S
Consultant Reproductive Medicine
MBBS,MS OBG,
Fellowship in Reproductive Medicine and Gynaec Laparoscopy
വിശദ വിവരങ്ങൾക്ക്
Sree Gokulam Super Speciality Hospital
Venjaramoodu, Trivandrum.
9947 007 970, 0472-2815050
www.gokulamhospital.com | ss@gokulamhospital.co