ADVERTISEMENT

ഹെയ്... ഇതിന് മഞ്ഞു കൊണ്ട് ഉണ്ടാക്കുന്ന സ്നോമാനുമായി ഒരു ബന്ധവുമില്ല. ശരിക്കും ശ്വസിക്കുന്ന മനുഷ്യരാണ് ഇക്കഥയിലെ താരങ്ങൾ‌...

ശൈത്യകാലത്തെ ആഘോഷവും ഒഴിവു ദിനങ്ങളും പങ്കിടാൻ വേണ്ടി മാത്രം ഒരു മനുഷ്യൻ ഒരു പങ്കാളിയെ കണ്ടെത്തുന്നു... അതു കഴിഞ്ഞ് ഋതു മാറും പോലെ ആ പങ്കാളിയും ഇല്ലാതാകുന്നു. ഇതാണ് ‘സ്നോമാനിങ്ങ്’ എന്ന് ഡേറ്റിങ്ങ് ട്രെന്റ്.

ADVERTISEMENT

തണുപ്പുകാലമാകുന്നതോടെയുള്ള ഒറ്റപ്പെടലിൽ നിന്നും വിഷാദാവസ്ഥയിൽ നിന്നും രക്ഷനേടാനെന്നോണം ഒരു പങ്കാളിയെ ഒപ്പം ചേർക്കുകയാണ് ആദ്യ പടി.  ആഘോഷവേളകളിലും പാർട്ടികളിലും കൂടെ കൂട്ടാൻ ഒരാൾ വേണമെന്ന തോന്നലിൽ നിന്നാണ് പലരും ഇത്തരമൊരു ഡേറ്റിങ്ങ് ട്രെന്റിനു പുറകേ പോകുന്നത്. ‘എല്ലാവർക്കും ആരെങ്കിലുമുണ്ട് നിനക്കില്ലേ?’ എന്നുള്ള ചോദ്യങ്ങളടങ്ങിയ പിയർ പ്രഷറും കാരണമായേക്കാം. 

വളരെ വിപുലമായ സ്നേഹപ്രകടനങ്ങളും സമ്മാനപ്പെരുമഴയും ലൈംഗികാസക്തിയും ഒക്കെ കത്തിനിൽക്കുന്ന ലൗ ബോംബിങ്ങും പെട്ടന്നുള്ള മാന്ത്രികമായ അടുപ്പം അനുഭവപ്പെടലും ചേർന്നതാണ് സ്നോമാനിങ്ങിന്റെ തുടക്കക്കാലം.. ഒരു മായാലോകത്തെന്ന പോലെ എല്ലാ കാര്യങ്ങളിലും പരസ്പരം ടിക്കുകൾ മാത്രമിട്ട് മുന്നേറുന്ന ഒരു ബന്ധം. ചുറ്റും സ്വർണ്ണ ഗ്ലിറ്ററും പ്രണയഗാനങ്ങളും മാത്രം! 

ADVERTISEMENT

എന്നാൽ പെട്ടന്നുള്ള തുടക്കം പോലെ പെട്ടന്നു തന്നെയാണ് ഇതിന്റെ അവസാനവും. ശൈത്യകാലം മാറുന്നതോടെ തമ്മിലുണ്ടായി വന്ന രസതന്ത്രം മഞ്ഞുരുകും പോലെ ഉരുകിപ്പോകുന്നു.. പലപ്പോഴും ഒരാൾക്ക് മാത്രമാണ് ബന്ധത്തിൽ വിരസത തോന്നുന്നതെങ്കിൽ മറ്റൊരാളിൽ നിന്നും മാഞ്ഞു പോകുന്ന ഗോസ്റ്റിങ്ങും ക്ലോക്കിങ്ങും ഇതിൽ ഉൾപ്പെടും.

ഉപേക്ഷിക്കപ്പെട്ടയാളിന്റെ അവസ്ഥയെ ‘സ്നോമാൻഡ്’ എന്നാണ് പറയുക.. അവർ ആകെയൊരു അങ്കലാപ്പിലും നിരാശയിലും ഒക്കെ ആയിപ്പോകുന്നതും കാണാറുണ്ട്.

ADVERTISEMENT
ADVERTISEMENT