വണ്ടിയിൽ 1000 കോഴിക്കുഞ്ഞുങ്ങൾ... 730 കിലോമീറ്റർ താണ്ടി ചിന്നസ്വാമി എത്തുന്നു, ജീവിതം കളറാക്കാൻ Chinnaswamy's Journey: A Tale of Dedication
Mail This Article
‘ജീവിതം കളറാക്കാൻ’ വിൽപനയ്ക്കുള്ള ആയിരം കോഴിക്കുഞ്ഞുങ്ങളുമായി ചിന്ന സ്വാമി കൊല്ലത്ത് എത്തുന്നത് സേലത്തു നിന്നും 730 കിലോമീറ്റർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത്. 8 മുതൽ 10 ദിവസം കൊണ്ട് ഈ കോഴി കുഞ്ഞുങ്ങളെ വിറ്റു തീർക്കും.
നാലു കുഞ്ഞുങ്ങൾക്ക് 100 രൂപയാണ് വില. 1000 കോഴിക്കുഞ്ഞുങ്ങളിൽ മിക്കപ്പോഴും 50 എണ്ണത്തോളം ചത്തു പോകും. ഹോട്ടലുകളിൽ നിന്ന് ഭക്ഷണവും രാത്രിയിൽ കടത്തിണ്ണങ്ങളിലുമാണ് ചിന്നസ്വാമിയുടെ വിശ്രമം. തിരികെ നാട്ടിലേക്ക് പോകുമ്പോൾ 5000 രൂപയോളം ചിലപ്പോൾ ലാഭം കിട്ടിയേക്കും.
ഇത്രയും കഷ്ടപ്പാടിന് 5000 രൂപ ഒരു ലാഭമേ അല്ല. എങ്കിലും അധ്വാനിച്ചു കിട്ടുന്ന തുക എത്ര തുഛമായാലും പ്രശ്നമില്ലെന്ന കാഴ്ചപ്പാടോടെ കിലോമീറ്ററുകൾ താണ്ടി ചിന്നസ്വാമി തന്റെ ജീവിത യാത്ര തുടരുകയാണ്. നാട്ടിലെത്തി ഒരാഴ്ചയുടെ വിശ്രമത്തിനു ശേഷം വീണ്ടും കുഞ്ഞി കോഴികളുമായി കേരളത്തിലേയ്ക്ക് യാത്ര തുടരും. സേലത്തു നിന്ന് ഇതുപോലെ 10 പേര്‍ ഒരു സംഘമായി ഇവടെ എത്തി പല പല സ്ഥലങ്ങളിലായി കച്ചവടം നടത്തും.