ദോശ പ്രോട്ടീൻ മാക്സ്... കലോത്സവ ഊട്ടുപുരയിലെ പഴയിടം സസ്പെൻസ്! സ്പെഷൽ മെനുവിൽ ഇതൊക്കെ State School Kalolsavam 2024: A Celebration of Food and Culture
Mail This Article
കലോത്സവ കലവറ ഇന്നു തുറക്കുമ്പോൾ വ്യത്യസ്തമായൊരു വിഭവമാണ് ഒരുങ്ങുന്നത് – കൊങ്കിണി ദോശ. ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുളക്, കുരുമുളക്, കായം തുടങ്ങി പ്രോട്ടീൻ സമൃദ്ധമാണ് ഈ ദോശ. ‘നൃത്തം ചെയ്യുന്നവർക്ക് നല്ല എനർജി വേണം. അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം കൊങ്കിണി ദോശ കൂടി ഒരുക്കിയത്’– കലവറയൊരുക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി പറയുന്നു. ഇന്നുമാത്രം 4,000 കൊങ്കിണി ദോശയാണ് വിളമ്പുന്നത്. കൊച്ചി സ്വദേശി ശിവാനന്ദഭട്ടും ഭാര്യ പ്രേമയുമാണ് പഴയിടത്തിനൊപ്പമുള്ളത്.
രണ്ടരലക്ഷത്തോളംപേർ 4 നേരം ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കണക്ക്. 80 അംഗ സംഘവുമായാണ് പഴയിടം ഇത്തവണ കലോത്സവത്തിനെത്തിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കും. ഇന്നലെ മന്ത്രി വി.ശിവൻകുട്ടി പാലുകാച്ചി. മന്ത്രി കെ.രാജൻ, മേയർ നിജി ജസ്റ്റിൻ, കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരും കൂടെയുണ്ടായിരുന്നു.
തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തെ സൂര്യകാന്തി.
തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തെ സൂര്യകാന്തി.
വിഭവങ്ങൾ ഇങ്ങനെ
∙ ഇന്ന്
രാവിലെ 7.00 : അപ്പം, വെജിറ്റബിൾ സ്റ്റൂ, ചായ 11.30– ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം മോര്
വൈകിട്ട് 7.00– ചപ്പാത്തി, വെജിറ്റബിൾ കുറുമ, കട്ടൻകാപ്പി
∙ നാളെ
രാവിലെ 7.00: ഇഡ്ഡലി, സാമ്പാർ, ചമ്മന്തി, ചായ 11.30– ചോറ്, കാച്ചിയമോര്, അവിയൽ, മസാലക്കറി, പച്ചടി, തോരൻ, അച്ചാർ, പപ്പടം, രസം
വൈകിട്ട് 7.00– ഇടിയപ്പം, കിഴങ്ങുമസാലക്കറി, കട്ടൻകാപ്പി
∙ 16
രാവിലെ 7.00– ഉപ്പുമാവ്, ചെറുപയർകറി, പഴം, ചായ 11.30– ചോറ്, സാമ്പാർ, കൂട്ടുകറി, കിച്ചടി, തോരൻ, അച്ചാർ, പപ്പടം, മോര്
വൈകിട്ട് 7.00– പൂരി, മസാലക്കറി, കട്ടൻകാപ്പി
∙ 17
രാവിലെ 7.00– പുട്ട്, കടലക്കറി, ചായ 11.30– ചോറ്, മോരുകറി, അവിയൽ,എരിശ്ശേരി,ഇഞ്ചിക്കറി, തോരൻ, അച്ചാർ, പപ്പടം, രസം
വൈകിട്ട് 7.00– ചപ്പാത്തി, മസാലക്കറി, കട്ടൻകാപ്പി
∙ 18
രാവിലെ 7.00– ദോശ, സാമ്പാർ, ചട്നി, ചായ 11.30– ചോറ്, പരിപ്പ്, അവിയൽ, തക്കാളിക്കറി, പൈനാപ്പിൾ കറി, തോരൻ, അച്ചാർ, പപ്പടം, മോര്7.00– വെജിറ്റബിൾ ബിരിയാണി, സാലഡ്, അച്ചാർ, കട്ടൻകാപ്പി