സുഹൃത്തിന് രക്തം ദാനം ചെയ്യാൻ പോയ മനുഷ്യൻ, ഈ അവസ്ഥയെ ധൈര്യത്തോടെ നേരിടണമായിരുന്നു: സന്തോഷ് പണ്ഡിറ്റ് Tragic Suicide After Viral Video Shocks Kerala
Mail This Article
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനഭാരത്തിൽ യുവാവ് ജീവനൊടുക്കിയ സംഭവം കേരള മനഃസാക്ഷി ചർച്ച ചെയ്യുകയാണ്. കോഴിക്കോട്ടെ വസ്ത്രവ്യാപാരശാലയിൽ പ്രവർത്തിക്കുന്ന ദീപകിന്റെ മരണം സോഷ്യല്‍ മീഡിയ കാലത്തെ വിധിയെഴുത്തുകളുടെ നേർസാക്ഷ്യമാണ്. ദീപകിന്റെ മരണത്തിനു കാരണക്കാരിയായ യുവതിക്കെതിരെ ജനരോഷം ഉയരുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
സ്ത്രീ സുരക്ഷാ നിയമങ്ങൾ ഒരു സ്ത്രീയും ദുരപയോഗം ചെയ്യരുതെന്ന് സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു. ഈ അവസ്ഥയെ അയാൾ ധൈര്യപൂർവം നേരിടണമായിരുന്നുവെന്നും ആത്മഹത്യ ഒന്നിനും പരിഹാരമാകുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പിൽ നിന്നും...
‘‘പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം. തിരക്കുള്ള ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസ്സിൽ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം ഉണ്ടായതും, തന്നെ ഈ യുവാവ് സ്പർശിച്ചു എന്ന രീതിയിൽ ഒരു യുവതി ബസ്സിൽ നിന്നും വിഡിയോ എടുത്തതും, യുവതി തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഇട്ട് അത് വൈറൽ ആക്കിയതും.
വിഡിയോ പുറത്ത് വന്നതിൽ പിന്നെ വളരെ സമ്മർദ്ദത്തിൽ ആയ യുവാവ് മരണം തിരഞ്ഞെടുത്തു.. (ആ സംഭവത്തിന്റെ ശരിയും, തെറ്റുമെല്ലാം കോടതി ആണല്ലോ വിഡിയോ നോക്കി തീരുമാനിക്കേണ്ടത്.)
ആണുങ്ങൾക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്.. സ്ത്രീകളെ കാണുമ്പോൾ പരമാവധി വിട്ട് നടന്നാൽ അവനവനു കൊള്ളാം. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വിഡിയോ ഉണ്ടാക്കി വൈറൽ ആക്കിയാൽ കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓർത്തോ. സ്ത്രീകൾക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ട്.
ഒരു ലക്ഷം ആളുകൾ ഇത്തരം വിഡിയോസ് കാണുമ്പോൾ മിനിമം 1000 പേരെങ്കിലും നിങ്ങൾ ഞരമ്പൻ ആണെന്ന് വിശ്വസിക്കും..ഇദ്ദേഹം നിരപരാധി ആണെന്ന് വിശ്വസിക്കുന്നു എങ്കിൽ ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു.. നിരപരാധിത്വവും സമൂഹത്തിന്റെ മുന്നിൽ തെളിയിക്കണം ആയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മരിച്ച യുവാവിന് പ്രണാമം.. അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..
(വാൽക്കഷ്ണം.....ദയവു ചെയ്ത് സ്ത്രീ സുരക്ഷാ നിയമങ്ങൾ ഒരു സ്ത്രീയും ദുരപയോഗം ചെയ്യരുത്. കാരണം യഥാർഥ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയിൽ ഉണ്ടാവും. സംഭവം സത്യണെങ്കിലും പലരും വിശ്വസിക്കില്ല.
ഇനി ഏതെങ്കിലും പുരുഷനിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ വർഷങ്ങളോളം അതും വച്ചു നടക്കരുത്. സംഭവം നടന്ന ഉടനെ കേസ് കൊടുക്കുക. സംഭവത്തിന്റെ വിഡിയോ ഉണ്ടെങ്കിൽ അതുവച്ചു റീച്ചും, പണവും ഉണ്ടാക്കാതെ പൊലീസിന്, കോടതിക്ക് അതൊക്കെ കൈമാറുക. തീർച്ചയായും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധികൾ ശിക്ഷിക്കപ്പെടരുത്)
(പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല).’’–സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.