ADVERTISEMENT

‘സ്ത്രീകളുടെ ആരോഗ്യവും വെല്‍നസും’ എന്ന വിഷയത്തില്‍ വനിത സ്പർശം സെമിനാർ പാലക്കാട്. 2026 ജനുവരി 31ന് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ‘ടോപ് ഇന്‍ ടൗണ്‍’ ഹാളില്‍ വച്ചാണ് വനിതയും കോയമ്പത്തൂര്‍ ജെം ഹോസ്പിറ്റലും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സ്ത്രീകളിലെ അമിതവണ്ണം, വന്ധ്യത, സ്തനാര്‍ബുദം, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തുടങ്ങിയ രോഗങ്ങളെ കുറിച്ച് അവബോധം നല്‍കുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഒപ്പം വൈദ്യശാസ്ത്രത്തിന്റെ അനന്തമായ സാധ്യതകളെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ, ആശങ്കകൾ എന്നിവ ഡോക്ടർമാരോടു ചോദിക്കാനുള്ള അവസരവും സെമിനാറിൽ ലഭിക്കും.

ADVERTISEMENT

ഡോ. പ്രേമ സുബ്രഹ്മണ്യന്‍ ( കണ്‍സള്‍ട്ടന്റ്- ബ്രസ്റ്റ് ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍സ്), ഡോ. പ്രദീപ് ജോഷ്വ സി ( ഒബിസിറ്റി ആന്‍ഡ് ബാരിയാട്രിക് കണ്‍സള്‍ട്ടന്റ്- ഡിപാര്‍ട്ട്മെന്റ് ഓഫ് ഒബിസിറ്റി ആന്‍ഡ് ഡയബെറ്റിസ് സര്‍ജറി), ‍ഡോ. കവിതായോഗിനി ( എച്ച്ഒഡി- ഗൈനക്കോളജി ‍ഡിപാര്‍ട്ട്മെന്റ്), ഡോ. സാധ്വി ബാലാജി (എംബിബിഎസ്, ഡിഎന്‍ബി, എഫ്എന്‍ബി കണ്‍സള്‍ട്ടന്റ്, ഐവിഎഫ് ഡിപാര്‍ട്ട്മെന്റ്, ജെം ഹോസ്പിറ്റല്‍, കോയമ്പത്തൂര്‍) എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9495173551

Health & Welness (SEMINAR) FINAl
ADVERTISEMENT
GEM Hospital and Vanitha Join Hands for Women's Health Awareness:

Women's health and wellness are the main focus of Vanitha Sparsham seminar in Palakkad. The seminar aims to create awareness about women's diseases like obesity, infertility, breast cancer and hormonal problems.

ADVERTISEMENT
ADVERTISEMENT