ADVERTISEMENT

കുടുംബത്തിന്റെ വരുമാനത്തിൽ നിന്നു നാളേയ്ക്കു വേണ്ടി നീക്കിവയ്ക്കുന്ന തുക സുരക്ഷിതമായി എവിടെ നിക്ഷേപിക്കാം? മുടക്കുന്ന തുക സുരക്ഷിതമായിരിക്കണം, മികച്ച ലാഭം കിട്ടണം, കബളിപ്പിക്കപ്പെടരുത്... ആശങ്കയില്ലാത്ത നിക്ഷേപത്തിനു നിരവധി വഴികൾ ചൂണ്ടിക്കാണിക്കപ്പെട്ടു വനിത–സമൃദ്ധി സെമിനാറിൽ.

മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട്‌സ് ഏരിയ ഹെഡ് സെയില്‍സ് ജിബിന്‍ ജോര്‍ജ്, ഹെര്‍മണി ടോക്‌സ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ നിസരി മഹേഷ്, ഹൈലൈറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ നിമ സുലൈമാന്‍, അവാസന്‍സോ സൈബര്‍ സെക്യൂരിറ്റി സൊലൂഷന്‍സ് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ധന്യ മേനോന്‍, ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഉത്തര രാമകൃഷ്ണന്‍, മലബാര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. മിലി മണി എന്നിവർ നിക്ഷേപങ്ങളെക്കുറിച്ചു മാർഗനിർദേശങ്ങൾ പങ്കുവച്ചു. വനിതയും മിറെ അസറ്റ്‌സ് മ്യൂച്വല്‍ ഫണ്ട്‌സും ഹെര്‍മണി ടോക്‌സും ചേര്‍ന്നു കോഴിക്കോട് ഹോട്ടല്‍ കെപിഎം ട്രൈപന്റയില്ലാണു സെമിനാർ നടത്തിയത്. 

ADVERTISEMENT

കുടുംബത്തിനു വേണ്ടി മികച്ച സമ്പാദ്യം നടത്തുന്നത് സ്ത്രീകളാണെന്ന് മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട്‌സ് ഏരിയ ഹെഡ് സെയില്‍സ് ജിബിന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങി ഇ-ഗോള്‍ഡ് നിക്ഷേപം ആരംഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഹെര്‍മണി ടോക്‌സ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ നിസരി മഹേഷ് വ്യക്തമാക്കി. അത്യാവശ്യങ്ങള്‍ക്കായി കരുതിവയ്ക്കുന്ന എമര്‍ജന്‍സി ഫണ്ട് കഴിഞ്ഞുള്ള തുകയാണ് നിക്ഷേപമാക്കേണ്ടതെന്ന് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ ഉത്തര രാമകൃഷ്ണന്‍ ബോധവല്‍ക്കരിച്ചു. നിരവധി മലയാളികള്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതിനു കാരണം ജാഗ്രതക്കുറവാണെന്ന് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ ധന്യ മേനോന്‍ ചൂണ്ടിക്കാട്ടി. 

സമൂഹ മാധ്യമങ്ങളില്‍ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ധന്യ മുന്നറിയിപ്പു നല്‍കി. വനിത–സമൃദ്ധി സെമിനാർ ഇക്കാര്യങ്ങളിൽ സ്ത്രീകൾക്കു  മാർഗനിർദേശങ്ങൾ നൽകുമെന്ന് മലയാള മനോരമ കോഴിക്കോട് യൂണിറ്റ് സീനിയര്‍ കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സെമിനാറില്‍ വനിത സീനിയര്‍ സബ് എഡിറ്റര്‍ ശ്യാമ ശാര്‍ങ്ഗധരന്‍, കൗണ്‍സലിങ് സൈക്കോളജിസ്റ്റ് ആന്‍ഡ് ലൈഫ് കോച്ച് ആഷ ഗോപാലകൃഷ്ണന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

ADVERTISEMENT

ഡിജിറ്റൽ നിക്ഷേപം ലാഭകരം

ഡിജിറ്റൽ മേഖലയിൽ സുരക്ഷിതമായ സമ്പാദ്യം സാധ്യമെന്നു ചൂണ്ടിക്കാട്ടുന്നു  മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട്‌സ് ഏരിയ ഹെഡ് സെയില്‍സ് ജിബിന്‍ ജോര്‍ജ്. ‘പണം അതേപടി സൂക്ഷിച്ചാൽ മൂല്യം വർധിക്കില്ല. മൂല്യം കൂടുന്ന മേഖലയിൽ പണം നിക്ഷേപിക്കണം. റിയൽ എസ്റ്റേറ്റ്, ഗോൾഡ്, ഓഹരിവിപണി, മ്യൂച്വൽഫണ്ട് എന്നിങ്ങനെ നിക്ഷേപ മേഖലകൾ നിരവധിയുണ്ട്.  ഇരുപതു വർഷം കഴിഞ്ഞ് ഒരു കോടി രൂപ ആവശ്യമുണ്ടെങ്കിൽ, ഇപ്പോൾ മുതൽ അതിനായി തുക സ്വരൂപിച്ചു തുടങ്ങണം. ദീർഘകാല നിക്ഷേപങ്ങളിലാണ് ലാഭം നേടാൻ കഴിയുക.’ 

ADVERTISEMENT

നിക്ഷേപം ആരംഭിക്കാം ഇന്നു മുതൽ

സേവിങ്സ്, ഇൻവെസ്റ്റ്മെന്റ് – ഇതു രണ്ടും വെവ്വേറെയാണ് – ഹെര്‍മണി ടോക്‌സ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ നിസരി മഹേഷ് വിശദീകരിച്ചു. ‘പെട്ടെന്ന് ആവശ്യമുള്ള ചെലവുകൾക്കുള്ള നീക്കിയിരിപ്പാണ് സേവിങ്സ്. സ്വർണം, വെള്ളി, ഇക്വിറ്റി ഷെയർ എന്നിവയിൽ തുക മുടക്കുന്നതാണ് ഇൻവെസ്റ്റ്മെന്റ്. അടുത്ത മാസം മുതൽ തുടങ്ങാം എന്നു കരുതിയുള്ള നീട്ടിവയ്ക്കലുകളാണ് നിക്ഷേപത്തിന്റെ കാല ദൈർഘ്യം കുറയ്ക്കുന്നത്. 10 രൂപയുടേയും 100 രൂപയുടേയും നിക്ഷേപങ്ങൾ ലഭ്യമാണ്. വലിയ തുക ആവശ്യം വരുന്ന ദിവസത്തിന്റെ ഇരുപത്തഞ്ചു വർഷം മുൻപ് നിക്ഷേപം തുടങ്ങണം.’ 

Vanitha Samrudhi Seminar: Empowering Women with Smart Investment Strategies:

Investment strategies for women were extensively discussed at the Vanitha-Samrudhi seminar, offering guidance on secure digital investments, mutual funds, and long-term financial planning. Experts emphasized safeguarding against online fraud and distinguishing between savings and investments to ensure future financial stability.

ADVERTISEMENT